നടൻ പ്രിത്വിരാജിനെ പിന്തുണച്ച് നടൻ സുരേഷ് ഗോപി, വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്

മലയാളത്തിലെ മുൻ നിരയിൽ ഉള്ള നടന്മാരിൽ നിൽക്കുന്ന താരമാണ് സുരേഷ് ഗോപി, താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തിൽ മാത്രമാണ് മലയാളികൾക്ക് എതിർപ്പുളത്, തന്റേതായ നിലപാടിൽ ഉറച്ച് നിൽക്കുന്ന താരം കൂടിയാണ് സുരേഷ് ഗോപി, ഈ അടുത്ത് ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വരാജ് നടത്തിയ പ്രസ്തവനയോട് ഒരു പ്രമൂക ടിവി ചാനൽ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾ വഴിവെച്ചിരുന്നു, അതിന് ശേഷം നിരവതി സിനിമ താരങ്ങൾ ആണ് പ്രിത്വിരാജിന് പിന്തുണ അറിയിച്ചത്, ഇപ്പോൾ സുരേഷ് ഗോപി പങ്ക് വെച്ച ഒരു സോഷ്യൽ മീഡിയ കുറിപ്പാണ് വൈറലായി മാറുന്നത്

എന്നാൽ ഈ കുറിപ്പിൽ എങ്ങും നടൻ പ്രിത്വിരാജിൻറെ പേര് പറയുനിൽ എന്നാൽ ആ കുറിപ്പ് വായിക്കുമ്പോൾ സുരേഷ്‌ഗോപി ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന് വ്യക്തമാണ് സുരേഷ് ഗോപിയുടെ കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ “Please… Please… Please…ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം.

പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ.

ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാൻ. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കിൽ നമ്മൾ പാപികളാകും. അത് ഓർക്കണം. അഭ്യർഥനയാണ്. രാഷ്ട്രീയം കാണരുത് ഇതിൽ. Let Dignity and Integrity be your Sword when you criticize. Keep protected Integrity, Dignity, Decency and let Emotions be PURE and SINCERE.” ഇതായിരുന്നു സുരേഷ് ഗോപിയുടെ വാചകങ്ങൾ ഇതിന് താഴെ നിരവതി പേരാണ് ഇങ്ങനെ എഴുതാൻ കാണിച്ച താരത്തിനെ പ്രശംസിക്കുന്നത്

x