സുഹൃത്തിന് ഓക്‌സിജൻ എത്തിക്കാൻ ഇരുപത്തിനാല് മണികൂർ കൊണ്ട് 1300കിലോമീറ്റർ താണ്ടിയ യുവാവ്

നമ്മുടെ നാട് ഓക്‌സിജൻ ലഭിക്കാതെ നെട്ടോട്ടം ഓടുന്ന കാഴ്ച്ചയാണ് കുറച്ച് ദിവസമായി നാം കാണുന്നത്, ഇപ്പോൾ തൻറെ സുഹൃത്തിന് ഓക്‌സിജൻ എത്തിക്കാൻ 1300 കിലോമീറ്റർ താണ്ടിയ യുവാവിന്റെ പ്രവൃത്തിയാണ് വൈറലായി മാറുന്നത്, സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തന്റെ കോവിഡ് പോസിറ്റീവായ സുഹൃത്തിന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിനായി ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ 1,300 കിലോമീറ്റർ ദൂരം ആണ് സഞ്ചരിച്ചത് .

ദേവേന്ദ്ര കുമാർ ശർമയ്ക്ക് തൻറെ സുഹൃത്ത് സഞ്ജയ് സക്സേനയിൽ നിന്ന് ഒരു കോൾ ലഭിക്കുകയായിരുന്നു, കോവിഡ് -19 ന് പിടിപെട്ട അവരുടെ സുഹൃത്ത് രാജന് അടിയന്തിരമായി ഓക്സിജൻ ആവശ്യമാണെന്ന് സക്സേന ദേവേന്ദ്രയെ വിളിച്ച് അറിയിക്കുകയായിരുന്നു . ദില്ലി-എൻ‌സി‌ആറിൽ മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലം രാജന്റെ സുഹൃത്തുക്കൾക്കും അദ്ദേഹത്തിൻറെ കുടുംബങ്ങൾക്കും ഓക്സിജൻ സിലിണ്ടറുകൾ വാങ്ങാൻ കഴിഞ്ഞിരുന്നില്ല

ഫോൺ കോളിന് ശേഷം ദേവേന്ദ്ര തന്റെ മോട്ടോർ ബൈക്കിൽ അന്നു രാത്രി ബൊക്കാരോയിലേക്ക് തിരിക്കുകയായിരുന്നു. 150 കിലോമീറ്ററിലധികം സഞ്ചരിച്ച് ദേവേന്ദ്ര ആദ്യം താമസിച്ചിരുന്ന നഗരമായ ബൊക്കാരോയിൽ എത്തുകയായിരുന്നു . ഓക്സിജൻ സിലിണ്ടറുകൾക്കായി അനന്തമായി തിരഞ്ഞ ശേഷം ദേവേന്ദ്രക്ക് ജാർഖണ്ഡ് ഗ്യാസ് പ്ലാന്റിന്റെ ഉടമ രാകേഷ് കുമാർ ഗുപ്തയെ കാണുകയും കാര്യം പറയുകയുമായിരുന്നു . രാകേഷ് അദ്ദേഹത്തിന് ഓക്സിജൻ സിലിണ്ടറുകൾ സൗജനിയമായി നൽകി എന്ന് മാത്രമല്ല, അവനിൽ നിന്ന് പണം വേടിച്ചതും ഇല്ല

ഓക്സിജൻ സിലിണ്ടർ കിട്ടിയ ശേഷം ദേവേന്ദ്രയ്ക്ക് എങ്ങനെയെങ്കിലും ഗാസിയാബാദിൽ നിന്നും വൈശാലിയിൽ എത്തേണ്ടതുണ്ടായിരുന്നു 1,300 കിലോമീറ്ററിലധികം സഞ്ചരിക്കാൻ തന്റെ പരിചയകാരനിൽ നിന്ന് ഒരു കാർ കടം വാങ്ങി അദ്ദേഹം യാത്ര തിരിക്കുകയായിരുന്നു, വൈശാലിക്കായി യാത്ര തിരിച്ച ദേവേന്ദ്ര 24 മണിക്കൂറോളം യാത്ര ചെയ്ത ശേഷം വൈശാലിയിലെത്തി ഓക്‌സിജൻ കൈമാറുകയായിരുന്നു , തക്ക സമയത്ത് ഓക്‌സിജൻ എത്തിക്കാൻ ശ്രമിച്ചത് കൊണ്ട് രാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ 1,300 കിലോമീറ്റർ യാത്ര ചെയ്‌ത ദേവേന്ദ്ര കുമാർ ശർമയ്ക്ക് ഇപ്പോൾ അഭിനന്ദന പ്രഭാവമാണ്

x