ലക്ഷകണക്കിന് രൂപ, സ്വർണാഭരങ്ങൾ , കാർ, തനിക്ക് കിട്ടിയ സ്ത്രീധനം പ്രദർശിപ്പിച്ച വരന് കിട്ടിയ എട്ടിന്റെ പണി

പെൺകുട്ടികൾ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അടുക്കൽ നിന്ന് അനുഭവിക്കുന്ന ഉപദ്രവങ്ങളെ കുറിച്ച് നിരവതി വാർത്തകൾ ആണ് ദിനംപ്രതി പുറത്ത് വരുന്നത്, എന്നാൽ സോഷ്യൽ മീഡിയയിൽ മറ്റൊരു വിഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത് തനിക്ക് ലഭിച്ച സ്ത്രീധനം എല്ലാവരേയും കാണിച്ച് പൊങ്ങച്ചം പറയുന്ന വരൻറെ വിഡിയോയാണ്, സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് കല്യാണ ചെറുക്കനും, ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാരും

സംഭവം നടന്നത് ഉത്തർപ്രദേശിൽ ആണ്. നേരത്തെ കല്യാണ പെണ്ണിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിരുന്നു മുട്ടോളം വലിപ്പം ഉള്ള സ്വർണം ശരീരത്തിൽ അണിഞ്ഞുനിക്കുന്ന കല്യാണ പെണ്ണിന്റെ വീഡിയോ എങ്ങുനിന്നും വിമർശനം ആണ് ഏറ്റു വാങ്ങിയത്, അന്ന് തന്നെ വധു അണിഞ്ഞിരുന്നത് അഞ്ഞൂറ് പവന്റെ സ്വർണം ആണെന്ന് എങ്ങുനിന്നും വന്നിരുന്ന റിപ്പോർട്ടുകൾ, എന്നാൽ ആ വിവാഹത്തിൻറെ മറ്റൊരു വീഡിയോ കൂടി പുറത്ത് വന്നതോടെയാണ് കല്യാണ ചെറുക്കന് എട്ടിന്റെ പണി കിട്ടിയത്

വിവാഹത്തിന് സ്ത്രീധനം ആയി ലഭിച്ച നാൽപത്തിയൊന്ന് ലക്ഷം രൂപയുടെ നോട്ടുകൾ, ഇവ ഒരു വലിയ രണ്ട് തളിക പാത്രത്തിൽ ആണ് വെച്ചിരിക്കുന്നത്, കൂടാതെ സ്വർണാഭരങ്ങൾ, വെള്ളി നാണയങ്ങൾ പിനെ ലക്ഷം വിലയുള്ള എസ്യൂവി കാറിന്റെ താക്കോലും പ്രദർശിപ്പിക്കുന്നുണ്ട്, ഇതെല്ലം ചുറ്റും കൂടിരുന്നവർ വീഡിയോ എടുക്കുന്നതും കാണാൻ കഴിയും, കൂടാതെ തനിക്ക് ലഭിച്ച സ്ത്രിധനം ഒന്നരക്കോടിയോളം വരുമെന്ന് ചുറ്റും കൂടിരിക്കുന്ന ആൾക്കാരോട് പൊങ്ങച്ചം പറയുന്ന വനെയും വീഡിയോയായിൽ നമ്മുക്ക് കാണാൻ സാധിക്കും

എന്നാൽ വീഡിയോ പുറത്ത് വന്ന് വൈറൽ ആയതോടെ ആദായ വകുപ്പിന്റെയും പോലീസും സ്വയം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്, ഗുജറാത്തിലെ സൂറത്തിലെ ഒരു വലിയ വസ്ത്ര വ്യപാരിയുടെ കുടുംബത്തിൽ നിന്നുള്ളതാണ് വധു, വരന് കർണാടകയിൽ വസ്ത്ര വ്യപാരം ചെയ്യുകയാണ്, അതെ സമയം എങ്ങു നിന്നും ഈ വിവാഹത്തിന് എതിരെ വിമർശനം ആണ് ഉയരുന്നത്, പാവപെട്ട പിതാക്കന്മാർ അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിച്ച് വിടാൻ പ്രയാസപെടുന്ന ഈ സമയത്ത് ഇത് പോലത്തെ ആർഭാട വിവാഹങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് എങ്ങുനിന്നും വരുന്ന അഭിപ്രായങ്ങൾ

x