ബിഗ്‌ബോസിലെ അവഗണന ഉപേക്ഷിച്ച ഭാര്യ സമ്പാദ്യം 4 മക്കള്‍ മാത്രം സോമുവിന്റെ ജീവിതം ഇങ്ങനെ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ ഗായകനാണ് സോമദാസ്‌ ചാത്തന്നൂർ , കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിടാനന്തര ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം സോമദാസ് സ്വപ്‌നങ്ങൾ ബാക്കിയാക്കി ഈ ലോകത്തു നിന്നും‌ വിട പറഞ്ഞത്. 2008 ൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് സോമദാസ്‌ എന്ന ഗായകനെ പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത്.

സ്റ്റാർ സിംഗറിലെ മികച്ച പ്രകടനം കൊണ്ട് ഏറെ ആരധകരെ സമ്പാദിച്ച താരം കൂടിയാണ് സോമദാസ്‌. കലാഭവൻ മണിയുടെയും ശങ്കർ മഹാദേവന്റെയും ശബ്ദങ്ങൾ അനുകരിച്ച് ഏറെ പ്രേക്ഷക ശ്രെധ നേടാനും താരത്തിന് കഴിഞ്ഞിരുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ ഏറ്റവും കൂടുതൽ പ്രേഷകരുടെ വോട്ടുകൾ നേടാനും സോമദാസിന് സാധിച്ചിരുന്നു. ഗാനമേള പ്രേമികൾ ഹർഷാരവത്തോടെ എതിരേൽക്കുന്ന സോമദാസ്‌ ബിഗ് ബോസ്സിൽ എത്തിയത് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ സംഭവം ആയിരുന്നു.

ബിഗ് ബോസ് ഹൗസിൽ ഐഡിയ സ്റ്റാർ സിംഗറിൽ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തനായൊരു സോമദാസിനെയാണ് പ്രേക്ഷകർ കണ്ടത് . തന്റെ ജീവിതത്തെ കുറിച്ചും തന്റെ ദുഖങ്ങളും സോമദാസ്‌ പങ്കു വെച്ചിരുന്നു. സ്റ്റാർ സിംഗറിൽ എത്തുന്നതിന് മുൻപ് ഓട്ടോറിക്ഷ ഓടിച്ചിരുന്ന ആളാണ് സോമദാസ്‌. ഗാനമേള ട്രൂപ്പുകളിൽ പാടുന്ന സോമദാസ്‌ അങ്ങനെയാണ് സ്റ്റാർ സിംഗറിൽ പോകുന്നത്. അവിടെ നിന്നും പകുതിക്ക് പോയ സോമദാസിനെ പിന്നീട് പ്രേക്ഷകർ കാണുന്നത് ബിഗ് ബോസ് വേദിയിൽ വെച്ചാണ്.

ഐഡിയ സ്റ്റാർ സിങ്ങർ കഴിഞ്ഞ ശേഷം പിന്നീട് അമേരിക്കയിൽ ജോലിക്ക് പോയ സോമദാസ്‌ അവിടെ നിന്നിട്ടും വലിയ മെച്ചമൊന്നും ഉണ്ടാക്കാൻ ആയില്ല. കുടുംബ പ്രശ്നം കാരണം നാട്ടിലെത്തിയ സോമദാസിനെ ഉപേക്ഷിച്ചു ഭാര്യ വീട്ടിലേക്കു പോയി. മക്കളേയും കൊണ്ട് പോയ ഭാര്യയിൽ നിന്നും അഞ്ചര ലക്ഷം രൂപ നൽകിയാണ് താൻ മക്കളെ വാങ്ങിയതെന്ന് സോമദാസ്‌ ബിഗ്‌ബോസ് വേദിയിൽ പറഞ്ഞത്. എന്നാൽ സോമദാസ്‌ പറഞ്ഞതെല്ലാം കള്ളമാണെന്ന് പറഞ്ഞു സോമദാസിന്റെ ഭാര്യയും രംഗത്ത് എത്തിയിരുന്നു.

പിന്നീട് അമ്മയുടെ നിർബന്ധ പ്രകാരം മറ്റൊരു വിവാഹം കഴിച്ച സോമദാസിന് രണ്ടു ബന്ധങ്ങളിൽ നിന്നുമായി നാല് മക്കളാണ് ഉള്ളത്. ബിഗ്‌ബോസിൽ നിന്നും അപ്രതീക്ഷിതമായി ആയിരുന്നു സോമദാസ്‌ മടങ്ങിയത്. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തതു തന്നെയാണ് സോമുവിന് പലപ്പോഴും തിരിച്ചടികൾ നൽകിയത്. മക്കളെ ജീവന് തുല്യം സ്നേഹിച്ച ഒരു അച്ഛനായിരുന്നു സോമദാസ്‌. എല്ലാ അഭിമുഖങ്ങളിലും സോമദാസ്‌ മക്കളെ കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്.

സോമദാസ്‌ അവസാനം നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വേദനയായി മാറുന്നത്. തന്റെ ശിഷ്ട ജീവിതം ഇനി മക്കൾക്ക് വേണ്ടി ആണെന്നും തനിക്കു എന്തെങ്കിലും സംഭവിച്ചാൽ അവർ അനാഥരാകുമെന്നും സോമദാസ്‌ നിറകണ്ണുകളോടെ അന്ന് പറഞ്ഞിരുന്നു. മക്കളെ ഒരു നല്ല നിലയിൽ എത്തിക്കണം എന്ന് സോമദാസ്‌ ഒരുപാടു ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് മറ്റൊരു ലോകത്തേക്ക് സോമദാസ്‌ മടങ്ങുന്നത്.

 

x