KSRTC ബസിന്റെ ടയറിനടിയിൽ നിന്നും യുവതിയുടെ അത്ഭുതകരമായ രക്ഷപെടൽ , ഞെട്ടല് മാറാതെ യുവതി

റോഡപകടങ്ങൾ വളരെയധികം വർദ്ധിക്കുന്ന ഒരു സമയമാണ് ഇപ്പോൾ. പ്രത്യേകിച്ച് സ്കൂൾ സമയങ്ങളിലുള്ള റോഡ് അപകടങ്ങൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ കോട്ടയത്ത് നിന്നും പുറത്ത് വരുന്നത്. കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് വീണ യുവതിയുടെ മുടി വണ്ടിയുടെ ചക്രത്തിന് ഇടയിൽ കുടുങ്ങി. വൈകിട്ട് 5. 30ന് എംസി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്താണ് ഈ സംഭവം നടക്കുന്നത്. ചക്രത്തിന് ഇടയിൽ കുടുങ്ങിയ യുവതിയുടെ മുടി ഉടൻ തന്നെ സമീപത്തെ തട്ടുകടക്കാരൻ കത്തികൊണ്ട് മുറിച്ച് യുവതിയെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഇത്തിത്താനത്തെ സ്വകാര്യ സ്കൂളിന്റെ ബസ്സിൽ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്.

സ്കൂൾ ബസ്സിൽ നിന്ന് കുട്ടികളെ ഇറക്കി റോഡ് മുറിച്ച് കടത്തി വിട്ടതിനുശേഷം ആയിരുന്നു അമ്പിളി തിരികെ പോകാൻ തീരുമാനിച്ചത്. അപ്പോഴാണ് കെഎസ്ആർടിസി ബസ് വരുന്നത്. ഇത് കണ്ട് ഓടി കാൽ വഴുതി വണ്ടി അടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. ഡ്രൈവർ വണ്ടി വെട്ടിച്ചാണ് നിർത്തിയത്. അതുകൊണ്ടുതന്നെ ബസ്സ് തലയിൽ കയറാതെ രക്ഷപ്പെടുകയായിരുന്നു. എന്നാൽ മുടി ടയറിന്റെ ഇടയിൽ കുടുങ്ങുകയും ചെയ്തു. സമീപത്ത് തട്ടുകട നടത്തുന്ന കൃഷ്ണൻ ഓടിയെത്തി കത്തികൊണ്ട് മുടിമുറിച്ച് അമ്പിളിയെ പുറത്തെടുക്കുകയും ആയിരുന്നു ചെയ്തത്. തലയിൽ ചെറിയ മുറിവുകൾ ഉണ്ടായത് ഒഴിച്ചാൽ അത്ഭുതകരമായ ഒരു രക്ഷപ്പെടൽ ആയിരുന്നു അമ്പിളിയുടേത് എന്ന് നിസ്സംശയം പറയാൻ സാധിക്കും. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ കാരണം ഒരു ജീവൻ ആണ് രക്ഷപെട്ടത്. ഇത്തരം അപകടങ്ങളിൽ നിന്നൊക്കെ രക്ഷപ്പെട്ട് വരിക എന്നത് വലിയ കാര്യം തന്നെയാണെന്ന് പറയാതെ വയ്യ.

റോഡ് അപകടങ്ങൾ വളരെയധികം വർദ്ധിക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ എന്തെങ്കിലും ഒരു മാറ്റം വരിക തന്നെ വേണം. കെഎസ്ആർടിസി ബസിന്റെ പേരിൽ പലതരത്തിലുള്ള അപകട വാർത്തകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.സ്കൂൾ സമയത്താണ് പലപ്പോഴും കൂടുതൽ അപകടങ്ങളും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. എത്രത്തോളം സൂക്ഷിച്ചാലും അപകടങ്ങളുടെ വലിയൊരു നീര തന്നെ ഉണ്ടാകും എന്ന് മനസ്സിലാക്കി തരുന്ന തരത്തിലുള്ളതാണ് പുറത്തു വരുന്ന വാർത്തകളൊക്കെയും. കാൽനടയാത്രക്കാർ അവർക്ക് ആവശ്യമുണ്ടെങ്കിൽ സൂക്ഷിക്കട്ടെ എന്ന നിലപാടിലാണ് പലപ്പോഴും വാഹനവുമായി എത്തുന്നവരുടെ മാനസികാവസ്ഥ എന്നത്. വളരെ അശ്രദ്ധമായി വാഹനം ഓടിക്കുന്ന നിരവധി ആളുകളും ഉണ്ട് എന്നതാണ് ഒരു വേദനിപ്പിക്കുന്ന വസ്തുത. റോഡ് അപകടങ്ങളിൽ നിന്നും രക്ഷ നേടണം എന്നുണ്ടെങ്കിൽ അതിന് അത്യാവശ്യം ആയി ചെയ്യേണ്ട കാര്യം എന്നത് കൂടുതൽ ശ്രദ്ധയോടെ റോഡിലൂടെ ഗതാഗതം നടത്തുക എന്നത് തന്നെയാണ്.

Articles You May Like

x