“സംശയരോഗം കൊണ്ട് എന്റെ തുണിയുരിഞ് പരിശോദിക്കും , കയ്യിൽ മുറിവുണ്ടാക്കി അതിൽ മുളകുപൊടി തേച്ചിരുന്നു , 15 വര്ഷം വേണ്ടിവന്നു ഒന്ന് രക്ഷപെടാൻ” , ജീവിതത്തെ പൊരുതി തോൽപ്പിച്ച ഫാത്തിമയുടെ യാതാർത്ഥ ജീവിതം ഇങ്ങനെ

ഓരോ ജീവിതവും ഓരോ അതിജീവനത്തിന്റെ കഥയാണ്. മിസ് കോഴിക്കോട് ടൈറ്റിൽ വിന്നർ പട്ടം ചൂടിയ ഫാത്തിമയും അത്തരത്തിൽ ഒരു കഥയാണ്. കുട്ടിക്കാലത്ത് മനസ്സിൽ കൊണ്ടുനടന്ന സ്വപ്നങ്ങളിലേക്ക് ചുവട് വയ്ക്കുമ്പോൾ ഫാത്തിമ ജീവിതത്തിൽ നേരിട്ടത് മറ്റാരെയും തളർത്തി കളയുന്ന അത്ര പ്രശ്നങ്ങൾ തന്നെയായിരുന്നു. ഇന്ന് മിസ് കോഴിക്കോട് പട്ടത്തിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഫാത്തിമ അതിനെപ്പറ്റി തുറന്നു പറയുവാൻ തയ്യാറുമാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: കുട്ടിക്കാലം മുതൽ ജിമ്മിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നൊന്നും ജിമ്മിൽ ലേഡീസ് പോകാറില്ലായിരുന്നു. എൻറെ ഉമ്മയുടെ വീട് ഒരു ജിംനേഷ്യത്തിന്റെ അടുത്തായിരുന്നു. 12 വയസ്സുള്ള സമയത്ത് അവിടെയുള്ള പോസ്റ്റർ ഞാൻ നോക്കുമായിരുന്നു.

അന്ന് കരുതും അതേപോലെ സിക്സ് പാക്ക് ഒക്കെ ഉണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്ന്. പക്ഷേ പോകാൻ പറ്റില്ലെന്ന് പറഞ്ഞു. പ്ലസ് വൺ മുഴുവൻ ആക്കാൻ കഴിഞ്ഞില്ല. ആ സമയത്ത് ഉപ്പയുടെ കൂടെ ഗൾഫിലേക്ക് പോയി. 19 വയസ്സിൽ വിവാഹവും കഴിഞ്ഞു. ഭർത്താവ് ഒരു സൈക്കോ ആയിരുന്നു. വിവാഹത്തിനുശേഷം ഹൈദരാബാദിലേക്ക് പോയ സമയത്ത് ഉപദ്രവിക്കുമായിരുന്നു. അടിക്കുക, മുറിഞ്ഞ ഭാഗത്ത് മുളകുപൊടി തേക്കുക ഒക്കെയായിരുന്നു അയാൾ ചെയ്തത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന സമയത്ത് കോമ്പറ്റീഷനിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടു പോലുമില്ല. വർക്കൗട്ട് ചെയ്തു തുടങ്ങിയതോടെ കോൺഫിഡൻസ് ഒക്കെ വന്നു. പിന്നെ വിചാരിച്ചു സ്റ്റേജിൽ ഒന്ന് ഇറങ്ങി നോക്കാം എന്ന്. അങ്ങനെയാണ് ഇതിലേക്ക് വന്നത്.

വീട്ടിൽ നിന്ന് ഭർത്താവ് പുറത്തുപോകുമ്പോൾ പൂട്ടിയിടുകയാണ് ചെയ്യുന്നത്. പുറത്തുനിന്ന് ആരും വരണ്ട എന്ന രീതിയായിരുന്നു. വീട്ടിലെത്തിയാൽ ഒന്ന് റൗണ്ട് അടിച്ചു നോക്കും. കട്ടിലിൽ ആരെങ്കിലും ഉണ്ടോ ബാത്റൂമിൽ ആരേലും ഉണ്ടോ എന്നൊക്കെയായിരുന്നു. ഒരു ദിവസം തമാശ പറഞ്ഞതിന് ഭർത്താവിനോട് ഇങ്ങനെയാണോ സംസാരിക്കുന്നത് എന്ന് പറഞ്ഞ് കറിയെടുത്ത് മുഖത്ത് ഒഴിച്ചു. ഭക്ഷണം വേണ്ട എന്ന് പറഞ്ഞതിന് ചോറ് എടുത്ത് ദേഹത്ത് തേച്ചു. അതിനുശേഷം മുഖം കഴുകാൻ പോയപ്പോൾ കത്രിക ഉപയോഗിച്ച് മുടിമുറിച്ചു. നല്ല നീളമുള്ള മുടിയായിരുന്നു. വസ്ത്രം അഴിച്ച് ബെൽറ്റ് കൊണ്ട് അടിക്കാറുണ്ടായിരുന്നു. അതിനുശേഷം ഒരു ഗ്ലാസിൽ മുളകുപൊടി മിക്സ് ചെയ്ത് മുറിഞ്ഞ ഭാഗത്ത് തേച്ചു.

ഇപ്പോൾ ഇതൊക്കെ പറയുമ്പോൾ ചിരിയാണ് വരുന്നതെങ്കിലും അന്ന് അതൊക്കെ അനുഭവിച്ചത് വല്ലാത്ത മാനസികാവസ്ഥയോടെ ആയിരുന്നു എന്ന് ഫാത്തിമ പറയുന്നു. അങ്ങനെയിരിക്കുന്ന ഒരു സമയത്താണ് ഗർഭിണിയായത്. എട്ടാം മാസം വരെ അടിച്ചുകൊണ്ടേയിരുന്നു. വീട്ടിലെത്തിയതിനുശേഷമാണ് കുറച്ചു കുറവുണ്ടായത്. വീട്ടിൽ കസിൻസ് വന്നാലും പ്രശ്നമാണ്. അവർ നിന്നെ കാണാൻ വരുന്നതല്ലേ എന്നൊക്കെയായിരുന്നു ചോദിച്ചത്. മകൾ ജനിച്ചപ്പോൾ അവൾക്ക് പൂച്ചക്കണ്ണ ആയിരുന്നു. എനിക്കും നിനക്കും പൂച്ച കണ്ണില്ലെങ്കിൽ ഇതാരുടെ കുട്ടിയാണെന്ന് ചോദിച്ചു.

x