സർക്കാർ രേഖകളിൽ പോലും രേഖപ്പെടുത്തിയിട്ടില്ലാത്ത അന്ധ ഗായകൻ; നിത്യ ചെലവിനായി വഴിയോരങ്ങളിൽ പാട്ടുപാടി കാളുകുറുമ്പൻ

വിചിത്രമായ പല സംഭവങ്ങളും നമ്മുടെ ചുറ്റുപാടും നടക്കാറുണ്ടെങ്കിലും ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരാൾ സർക്കാർ രേഖകളിൽ പോലും ഇല്ലാത്ത വാർത്തയാണ് മാധ്യമങ്ങളിൽ നിറഞ്ഞത്.തന്റെ സ്വരമാധുര്യം കൊണ്ട് മാത്രം നാട്ടുകാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കാളുകുറുമ്പൻ എന്ന അന്ധഗായകൻ സർക്കാരേഖകളിൽ അടുത്തിടെ വരെ അജ്ഞാതനായിരുന്നു. ഭിന്നശേഷിക്കാരൻ ആയിട്ടും 80 നു മുകളിൽ വയസ്സുള്ള ഇദ്ദേഹത്തിന് റേഷൻ കാർഡ് പോലും നിലവിലില്ല. ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാർഡ് തെക്കിനിയത്ത് നിരപ്പിലെ ഒറ്റമുറി വീട്ടിൽ ജീവിതം തള്ളിനീക്കുന്ന കാളുകുറുമ്പൻ ഒരു നേരത്തെ അന്നത്തിനായി കവലയിൽ എത്തി പാട്ടുപാടി സമ്പാദിക്കുകയാണ്. സർക്കാരിൻറെ കണക്കിൽ കാളുകുറുമ്പൻ എന്ന ഒരാൾ ഭൂമിയിൽ പോലുമില്ല

ആധാർ കാർഡ്, റേഷൻ കാർഡോ ഒന്നുമില്ലാത്തതുകൊണ്ട് പെൻഷനും വോട്ടർ പട്ടികയിൽ പേരില്ലാത്തതുകൊണ്ട് രാഷ്ട്രീയക്കാരും തിരിഞ്ഞുനോക്കുന്നില്ല. ആശാ വർക്കർമാർ വന്ന് മാസ്റ്ററിങ് നടത്തിയപ്പോഴെങ്കിലും ജന്മനാ അന്ധനായ കാളുകുറുമ്പനെ ആളുകൾ തിരിച്ചറിയുമെന്ന് കരുതിയെങ്കിലും സർക്കാർ അങ്ങനെയും തിരിഞ്ഞുനോക്കിയില്ല. കാഥികൻ സാംബശിവന്റെ വിപ്ലവഗാനങ്ങളും കൊയ്ത്തുപാട്ടുകളും കാളുകുറുമ്പൻ ഈണത്തിൽ താളമിട്ടു പാടുമ്പോൾ അത് ആരും കേട്ട് നിൽക്കും. അക്ഷരാർത്ഥത്തിൽ ഉടുതുണിക്ക് മറുതണി ഇല്ലെങ്കിലും ആകെയുള്ള ഒരു ഷർട്ടും മുണ്ടും അദ്ദേഹം പൊന്നുപോലെ ഇന്നും സൂക്ഷിക്കുന്നു. എട്ടു പതിറ്റാണ്ടായി നിത്യവും നടക്കുന്ന വഴിയിലെ ഓരോ ചുവടും അദ്ദേഹത്തിന് ബലം നൽകിക്കൊണ്ടിരിക്കുന്നു

അടുപ്പൂക്കത്തിച്ച് കഞ്ഞി വയ്ക്കുവാനും കാളുകുറുമ്പന് ആരുടെയും സഹായം ആവശ്യമില്ല. എഴുത്തും വായനയും അറിയാത്ത കാളുകുറുമ്പൻ ചെറുപ്പത്തിൽ തന്നെ വീട്ടുകാർക്കൊപ്പം കൃഷിപ്പണിക്കിറങ്ങിയിരുന്നു. അന്ന് പഠിച്ച നാടൻ പാട്ടുകളാണ് ഇന്ന് ഉപജീവനമാർഗ്ഗം ഒരുക്കുന്നത്. ബന്ധുക്കളും പരിസരവാസികളും ഭക്ഷണം നൽകും. കുടികിടപ്പ് കിട്ടിയ അഞ്ചുസെന്റ് ഭൂമിയിൽ 15 വർഷം മുമ്പ് ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന ആലീസ് ജോർജ്, പൊതുപ്രവർത്തക ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ചു നൽകിയ ഒറ്റമുറി വീട് ഇന്നും കാളുകുറുമ്പന് സ്വർഗതുല്യമാണ്. ഇദ്ദേഹത്തിൻറെ ദുരിത ജീവിതം മാധ്യമങ്ങളിൽ നിറഞ്ഞതിന് പിന്നാലെയാണ് പെൻഷൻ പുനരാരംഭിച്ച നൽകാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. വെള്ളമോ വെളിച്ചമോ ശുചി ഇല്ലാത്ത ഒറ്റമുറി വീട്ടിൽ കഴിയുന്ന കാളുകുറുമ്പൻ ദുരവസ്ഥ സോഷ്യൽ മീഡിയ മുന്നിൽ കൊണ്ടുവന്നതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു നടപടി ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

x