ഡിപ്രഷൻ മാറാൻ ബോഡി ബിൽഡിംഗിലേക്ക്; അച്ഛൻ ക്രിസ്ത്യൻ, അമ്മ ഹിന്ദു, ഭർത്താവ് മുസ്ലിം; വ്യത്യസ്തമായ ജീവിത സാഹചര്യത്തിലും നേട്ടങ്ങൾ വാരിക്കൂട്ടിയ പാലക്കാട്ടുകാരി

2022ലെ മിസ് കേരള ബോഡി ബിൽഡിംഗ് പട്ടം നേടിയെടുത്ത ഒരു മെലിഞ്ഞ പെൺകുട്ടി ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്. ഒപ്പം മറ്റുള്ളവർക്ക് ആത്മവിശ്വാസവും ആരോഗ്യവും ഉള്ള ജീവിതം പ്രധാനം ചെയ്യുന്നതിൽ ഒരു പങ്ക് വഹിക്കുകയും ചെയ്യുന്നു. മെലിഞ്ഞ പെൺകുട്ടിയിൽ നിന്ന് മസിൽവുമണിലേക്കുള്ള യാത്ര നിളയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. സ്കൂൾ കാലഘട്ടത്തിൽ സ്പോർട്സിൽ സജീവമായിരുന്നു എന്നത് ഒഴിച്ചാൽ ഒരിക്കൽപോലും ബോഡി ബിൽഡിങ്ങിനെ പറ്റിയോ ജിമ്മിൽ പോകുന്നതിനെ പറ്റി ഒന്നും നിള ചിന്തിച്ചിട്ടു കൂടി ഇല്ലായിരുന്നു. ചെസ്സിൽ മൂന്ന് വർഷം പാലക്കാട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനക്കാരിയായി. ഒപ്പം കബഡിയിലെ ഇഷ്ട നേട്ടങ്ങളും കൊയ്തു. ബോഡി ബിൽഡർ എന്ന നിലയിലേക്ക് ഉയർന്ന നിളയ്ക്ക് പറയാനുള്ളത്… വീട്ടിൽ ഇരുന്ന് തടി വച്ച് ശരീരം വല്ലാതെ ബോറായി. എല്ലാതരത്തിലും ഹെൽത്തിയാക്കാൻ വേണ്ടി ജിമ്മിൽ പോകാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് പരിശീലനം തുടങ്ങിയത്. ബോഡി ബിൽഡിംഗ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ എല്ലാവരും സപ്പോർട്ട് ചെയ്തു

ജിമ്മിൽ പോകുന്ന സമയത്ത് ഹാപ്പിയായിരുന്നു. ബോഡി ആക്ടീവായി. മടി ഒക്കെ പതിയെ മാറാൻ തുടങ്ങി. 2022ൽ മിസ് കേരള ബോഡി ബിൽഡിംഗ് ടൈറ്റിൽ ലഭിച്ചു. നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ വരണമെന്ന് ആഗ്രഹിക്കുന്നവർ എല്ലാവരും ആദ്യം തന്നെ ചെയ്യേണ്ടത് ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണക്രമവും ആണ്. ഒരു നിശ്ചിതസമയത്ത് ഉണരുക, കൃത്യം അളവിൽ വെള്ളം കുടിക്കുക, കൃത്യമായി കാർഡിയോ വ്യായാമങ്ങൾ ചെയ്യുക ഇതൊക്കെ അതിൽ പ്രധാനമാണ്. സാധാരണ ഒരു വ്യക്തിയെക്കാൾ ഭാരം എടുക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യത്തിലധികം സമ്മർദം നൽകുന്നുണ്ട്. അതുകൊണ്ട് അത് ബാധിക്കാതിരിക്കാൻ മസാജ് ചെയ്യുക. വൈറ്റമിൻ ടാബ്ലറ്റുകൾ കഴിക്കുക. ഓരോ മത്സരത്തിനും ഓരോ തരം വർക്ഔട്ടുകളാണ്. ചിക്കന് മീനും ഒക്കെ കഴിച്ചാൽ മാത്രമേ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കൂ. വൈകുന്നേരം ഒന്നരമണിക്കൂർ വർക്ക് ഔട്ട് ചെയ്യുക

രാത്രി പത്തര ആകുമ്പോഴേക്കും ഉറങ്ങും. രാവിലെ അഞ്ചുമണിക്ക് ഉണരും. പിന്നെ പറ്റുമ്പോഴൊക്കെ ഉറങ്ങും. കാരണം ശരീരത്തിന് എത്രത്തോളം വിശ്രമം കൊടുക്കുന്നു അത്രത്തോളം മസിലുകൾ വളരും. അഞ്ചു മുതൽ ആറു ലിറ്റർ വെള്ളം കുടിക്കും. വെള്ളം കുടിക്കാൻ തീരെ ഇഷ്ടമല്ലെങ്കിലും ചൂടുവെള്ളം കുടിച്ചു കുടിച്ച് അത്രയും ഒപ്പിക്കും. വെള്ളം കുടിക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഈ സൂത്രം ഉപയോഗിക്കാം. ചൂടുവെള്ളം കുടിച്ചാൽ വീണ്ടും വീണ്ടും വെള്ളം കുടിക്കാൻ തോന്നും. താമസിക്കുന്ന പ്രദേശത്തെ കാലാവസ്ഥ അനുസരിച്ച് വെള്ളം കുടിക്കാം. ശരീരത്തിന് ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കിൽ അത് മറ്റ് അവയവങ്ങളിൽ നിന്ന് വെള്ളം വലിച്ചെടുക്കും. അപ്പോൾ സ്ട്രെസ്സ് അനുഭവപ്പെടും. ശരിയായ രീതിയിൽ ചെയ്താൽ ഒരിക്കലും ബോഡി ബിൽഡിംഗ് സ്ത്രീ ശരീരത്തെ നെഗറ്റീവ് ആയി ബാധിക്കില്ല. പെൺകുട്ടികളെ പരിശീലിപ്പിക്കുന്ന നിരവധി ട്രെയിനർമാർ ഇന്ന് കേരളത്തിൽ ഉണ്ടെന്നും നിള പറയുന്നു.

x