ന്യൂ ഇയർ തകർത്താഘോഷിച്ച് പൂർണിമയും ഇന്ദ്രജിത്തും , ചിത്രങ്ങൾ വൈറലാകുന്നു

അമ്മയും അച്ഛനും ഭാര്യയും അനിയനും ഒക്കെ സിനിമ മേഖലയിൽ തിളങ്ങിയ താരകുടുംബമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്.താര കുടുംബങ്ങളിൽ ഏറ്റവും വലിയ കുടുംബം എന്ന് തന്നെ പറയാം.ഏത് റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച താരം കൂടിയാണ് ഇന്ദ്രജിത്ത്.അഭിനയത്തിന് പുറമെ വലിയൊരു മനുഷ്യ സ്നേഹികൾ ആണ് ഇന്ദ്രജിത്തും പൂർണിമയും എന്ന് മുൻപ് പ്രളയം വന്നപ്പോൾ മലയാളികൾ തിരിച്ചറിഞ്ഞതാണ്.എന്തിനും ഏതിനും ഏത് സഹായത്തിനും ഈ താരദമ്പതികൾ ഓടി എത്താറുണ്ട്.അതുകൊണ്ട് തന്നെ പ്രേഷകരുടെ ഇഷ്ട താര ദമ്പതികളാണ് ഇവരിപ്പോൾ.

 

സോഷ്യൽ മീഡിയയിൽ ഇരുവരും നിറ സാന്നിധ്യമാണ് , അതുകൊണ്ട് തന്നെ ഇരുവരുടെയും അവധി ആഘോഷ ചിത്രങ്ങളും ആഘോഷ ചിത്രങ്ങളും ഒക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.അത്തരത്തിൽ ഇരുവരുടെയും ന്യൂ ഇയർ ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.18 വര്ഷം ഒന്നിച്ചു പുതുവർഷം ആഘോഷിച്ചിരിക്കുകയാണ് ഇന്ദ്രജിത്തും പൂർണിമയും.2002 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത് , പ്രണയ വിവാഹമായിരുന്നു.ഇന്ദ്രജിത്ത് സിനിമയിൽ അഭിനയിച്ചു തുടങ്ങും മുൻപ് ഇരുവരും പ്രണയത്തിലായിരുന്നു . ഇക്കഴിഞ്ഞ ഡിസംബർ പതിമൂന്നിനാണ് ഇരുവരും 18 ആം വിവാഹ വാർഷികം ആഘോഷിക്കുന്നത്.വിവാഹ വാർഷിക ദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള പഴയകാല ചിത്രങ്ങൾ താരദമ്പതികൾ പങ്കുവെച്ചിരുന്നു.

 

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഇരുവരും ജീവിതത്തിലെ ആഘോഷ നിമിഷങ്ങൾ എല്ലാം തന്നെ താരദമ്പതികൾ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് വരാറുണ്ട്.ഇപ്പോഴിതാ താരദമ്പതികളുടെ ന്യൂ ഇയർ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വളരെ പെട്ടന്ന് വൈറലായി മാറിയിട്ടുമുണ്ട്.

 

ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ഗീതു മോഹൻദാസിന് ശബ്ദം നൽകിയാണ് പൂർണിമ സിനിമ ലോകത്തേക്ക് എത്തുന്നത് .പിന്നീട് ശിപായി ലഹള , ഇന്നലകളില്ലാതെ ,നാറാണത്ത് തമ്പുരാൻ ,വല്ലിയേട്ടൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.ബാലതാരമായിട്ടാണ് ഇന്ദ്രജിത്ത് സിനിമാലോകത്തേക്ക് എത്തിയത്.പടയണി എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് മീശ മാധവൻ , ഊമ പെണ്ണിന് ഉരിയാടാപ്പയ്യൻ തുടങ്ങി ചിത്രങ്ങളായിരുന്നു താരത്തിന്റെ ആദ്യം പുറത്തിറങ്ങിയ ചിത്രങ്ങൾ

 


പൂർണിമയെപോലെ തന്നെ മകൾ പ്രാർത്ഥനയും സോഷ്യൽ മീഡിയകളിൽ സജീവമാണ് .ഇടയ്ക്കിടെ പുത്തൻ പാട്ടുകൾ പാടിയും ചിത്രങ്ങൾ പങ്കുവെച്ചുമൊക്കെ താര പുത്രി വൈറലാകാറുണ്ട്.ഇക്കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് വല്യമ്മ മല്ലികയും പ്രാർത്ഥനയും ഒന്നിച്ചുള്ള ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു

x