
” അല്ലടാ നിന്റെ അമ്മേടെ നെഞ്ചത്ത് ” ചൊറിയാൻ വന്നവന് യുവ നടൻ നൽകിയ കിടിലൻ മറുപടി കണ്ടോ
മലയാളി ആരാധകരുടെ പ്രിയ യുവ നടനാണ് റോഷൻ ബഷീർ , എന്നാൽ റോഷൻ ബഷീർ എന്ന് പറഞ്ഞാൽ മനസിലാവാത്തവർക്ക് വരുൺ പ്രഭാകർ എന്ന് പറഞ്ഞാൽ വളരെ പെട്ടന്ന് ആളെ പിടികിട്ടും.ജിത്തു ജോസഫ് സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ദൃശ്യം..ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജുകുട്ടിയുടെ മകളെ ശല്യപ്പെടുത്താൻ എത്തുന്ന വില്ലൻ കഥാപാത്രമായിരുന്നു റോഷൻ അവതരിപ്പിച്ച വരുൺ പ്രഭാകർ.ദൃശ്യം ആദ്യ ഭാഗം മുതൽ ചിത്രത്തിൽ ഉടനീളം വരുൺ എന്ന പേര് നിറഞ്ഞു നിൽക്കുന്നുണ്ട്.ആദ്യ ഭാഗത്തിൽ താരം കൊല്ല , പെടുകയാണെങ്കിലും വരുണിന്റെ തിരോധാനവും കേസും ഒക്കെയാണ് പിന്നീട് മുന്നോട്ട് പോകുന്നത്.ദൃശ്യം രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ ആവട്ടെ വരുൺ പ്രഭാകർ എന്ന പേര് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.നിരവധി ട്രോളുകളും, തമാശകളും ഒക്കെ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിനെ ചുറ്റിപറ്റി പുറത്തുവരികയും ചെയ്തിരുന്നു.

എന്നാൽ പരിഹാസവും തമാശയും അധികമായതോടെ ചിലരാവട്ടെ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്റെ നേർക്കും ചൊറിച്ചിലുമായി എത്തി , താരങ്ങൾക്ക് നേരെ മോശം കമന്റ് കളും , അഭിപ്രായങ്ങളും , ചൊറിച്ചില് വാർത്താനാവുമായി എത്തുന്നവർ കുറവല്ല
..അത്തരത്തിൽ ചൊറിച്ചില് മൂത്ത് വന്നവന് റോഷൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇക്കഴിഞ്ഞ ദിവസം റോഷൻ ഒരു പുതിയ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.താരം പങ്കുവെച്ച ചിത്രത്തിന്താഴെയാണ് ഒരാൾ ചൊറിയുന്ന വർത്തനവുമായി എത്തിയത്. ” ഇതിലും കുഴി തന്നെയാണോടെ ” എന്നായിരുന്നു ചൊറിയാൻ വന്ന വെക്തി കമന്റ് ചെയ്തത്.എന്നാൽ ഇതിന് റോഷൻ നൽകിയ മറുപടി ” അല്ലടാ നിന്റെ അമ്മേടെ നെഞ്ചത്ത് ” എന്നായിരുന്നു..ചൊറിയാൻ വരുന്നവനൊക്കെ ഇങ്ങനെ തന്നെ മറുപടി നല്കണം എന്നായിരുന്നു റോഷനെ പിന്തുണച്ച് നിരവധി പേര് രംഗത്ത് എത്തിയത്.എന്നാൽ മറുപടി ഇത്തിരി കടുത്തുപോയെന്ന് വിമർശിച്ചും നിരവധി ആളുകൾ രംഗത്ത് എത്തുന്നുണ്ട്.എന്തായാലും താരം മറുപടി ഡിലീറ്റ് ചെയ്തിട്ടുണ്ട്.

2010 ൽ ഷെബി സംവിദാനം ചെയ്ത് പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് റോഷൻ ബഷീർ മലയാള സിനിമാലോകത്തേക്ക് എത്തിയത്.ആദ്യ ചിത്രത്തിൽ തന്നെ നായകനായി മികച്ച പ്രകടനം നടത്താനും ആരാധകരുടെ ശ്രെധ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു.ചിത്രത്തിൽ ഷഫ്‌നയായിരുന്നു റോഷന്റെ നായികയായി എത്തിയത്.നിരവധി ചിത്രങ്ങളിൽ താരം പിന്നീട് സജീവ സാന്നിധ്യമായി..2013 ൽ പുറത്തിറങ്ങിയ ” ദൃശ്യത്തിലെ ” വരുൺ പ്രഭാകർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രെധ നേടുകയും ചെയ്തു.ദൃശ്യത്തിന്റെ തമിഴ് തെലുങ് പതിപ്പുകളിലും റോഷൻ തന്നെയായിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.എന്തായാലും റോഷന്റെ മറുപടി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആളുകൾ റോഷനെ പിന്തുണച്ചു രംഗത്ത് വരുമ്പോൾ വിമർശനവുമായി രംഗത്ത് എത്തുന്നവരും കുറവല്ല .കുറച്ചുകൂടി സഭ്യമായ ഭാഷ ഉപയോഗിക്കാമായിരുന്നു എന്നും , താങ്കളുടെ മറുപടി മറ്റുചിലരും കാണുന്നുണ്ട് എന്നും ചിലർ കമന്റ് രേഖപ്പെടുത്തിയിരുന്നു.എന്തായാലും തരാം മറുപടി ഡിലീറ്റ് ചെയ്തിട്ടുണ്ട്