ആദ്യമായാണ് ദിലീപിന്റെ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നത്

മലയാളത്തിൽ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകർ ആരാധകരായിട്ടുള്ള നടനാണ് ദിലീപ്. ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ ജനപ്രിയ നടൻ എന്ന് വിളിക്കുന്നതും അതു കൊണ്ടാണ്. ഒരു കാലത്തു മലയാള സിനിമയിലെ ഭാഗ്യ ജോഡികൾ ആയിരുന്നു ദിലീപും കാവ്യാ മാധവനും. സിനിമയിലെ ദിലീപ് – കാവ്യാ ജോഡിയെ മലയാളികൾക്ക് എത്രത്തോളം ഇഷ്ടമായിരുന്നോ അത്രത്തോളം തന്നെ ഇഷ്ട്ടമാണ് വിവാഹ ശേഷവും ഈ താര ദമ്പതികളെ. അതുകൊണ്ട് തന്നെ ഈ താര കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും വലിയ താല്പര്യമാണ്.

കഴിഞ്ഞ ഒരു മാസത്തോളം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതു ദിലീപും കുടുംബവും തന്നെ ആയിരുന്നു. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷായുടെ മകളുടെ വിഹാഹമായിരുന്നു കഴിഞ്ഞ മാസം. ഒരാഴ്ചയോളം നീണ്ടു നിന്ന വിവാഹ ആഘോഷ പരിപാടികൾ അത്യാഢംബരമായി ആണ് നടത്തിയത്. വിവാഹത്തിന്റെ എല്ലാ ദിവസവും ദിലീപ് കുടുംബ സമേതം എത്തിയിരുന്നു. ദിലീപും മീനാക്ഷിയും കാവ്യയും തന്നെയായിരുന്നു വിവാഹത്തിന്റെ പ്രധാന ആകർഷണം. ഇതാദ്യമായായിരുന്നു ദിലീപിന്റെ മകൾ മീനാക്ഷി ഒരു പൊതുചടങ്ങിൽ എത്തുന്നത്.

കഴിഞ്ഞ മാസം മൂത്ത മകൾ മീനാക്ഷി ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതെങ്കിൽ ഇപ്പോഴിതാ വൈറൽ ആയി മാറുകയാണ് ഇളയ മകൾ മഹാലക്ഷ്മി. ദിലീപും കാവ്യയും മകളും ഉള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ ലോകം ആഘോഷിക്കുന്നത്. 2018 ഒക്ടോബറിൽ ആണ് ദിലീപ് കാവ്യ ദമ്പതികൾക്ക് ഒരു മകൾ ജനിക്കുന്നത്. എന്നാൽ മകളുടെ ചിത്രങ്ങൾ ഒന്നും താര ദമ്പതികൾ പുറത്തു വിട്ടിരുന്നില്ല. മഹാലക്ഷ്മി എന്നാണ് തങ്ങളുടെ മകൾക്കു ദിലീപും കാവ്യയും പേര് നൽകിയത്.

തങ്ങളുടെ പ്രിയപ്പെട്ട താര ദമ്പതിമാരുടെ കുഞ്ഞു മകളെ ഒരു നോക്ക് കാണാൻ കൊതിച്ചിരിക്കുകയായിരുന്നു മലയാളി സിനിമാ പ്രേക്ഷകർ. കുഞ്ഞിനെ ക്യാമറ കണ്ണുകളിൽ നിന്നും മറച്ചു പിടിക്കാൻ എപ്പോഴും ദിലീപും കാവ്യയും ശ്രമിച്ചിരുന്നു. ദിലീപും കാവ്യയും പങ്കെടുക്കുന്ന പൊതു പരിപാടികളിൽ പോലും മകളെ കൊണ്ട് വരാറില്ല ഇവർ. ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷായുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ പോലും കുഞ്ഞു മകളെ കൊണ്ട് വന്നിരുന്നില്ല ഇവർ. ദിലീപും കാവ്യയും മീനാക്ഷിയും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

മുഖം വ്യക്തമല്ലെങ്കിലും മഹാലക്ഷ്മിയെ ഒരു നോക്ക് കാണാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് ആരാധകർ. മഹാലക്ഷ്മി ഒരു വലിയ കുട്ടി ആയി മാറിയല്ലോ എന്നാണ് ആരാധകരുടെ കമന്റുകൾ. പ്രിത്വിരാജിനും സുപ്രിയക്കും പഠിക്കുകയാണോ ദിലീപും കാവ്യയും എന്നും ചോതിക്കുന്നവരും ഉണ്ട്. പ്രിത്വിരാജും സുപ്രിയയും തങ്ങളുടെ കുഞ്ഞിന്റെ ചിത്രം ആദ്യം പുറത്തു വിട്ടിരുന്നില്ല. 2016ൽ ആയിരുന്നു മലയാളികളുടെ പ്രിയ ജോഡികൾ ആയ ദിലീപും കാവ്യയും വിവാഹിതരാകുന്നത്. വിവാഹ ശേഷം ദിലീപ് സിനിമയിൽ സജീവമാണെങ്കിലും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ.

x