
ആരധകരുടെ പ്രിയ താരപുത്രിയും സിനിയിലേക്ക് ..ആള് ആരാണെന്നറിഞ്ഞാൽ നിങ്ങളുടെ കണ്ണ് തള്ളും
മലയാള സിനിമാലോകത്തേക്ക് നിരവധി പുതുമുഖ താരങ്ങളാണ് ചുവട് വെക്കുന്നത്, അതിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന താരപുത്രിമാരും ഉണ്ട് എന്നതാണ് സത്യം.നിരവധി താരപുത്രന്മാരും താരപുത്രികളും ഇതിനോടകം തന്നെ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചിട്ടുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ അഭിനയലോകത്തേക്ക് കാലെടുത്തുവെക്കുകയാണ് മലയാളി ആരാധകരുടെ പ്രിയ നടി ആശാ ശരത്തിന്റെ മകൾ ഉത്തര.അമ്മയെ പോലെ തന്നെ സിനിമയിൽ തന്നെ ചുവടുറപ്പിക്കാനുള്ള ശ്രെമത്തിലാണ് മകൾ ഉത്തരയും.മനോജ് കാന സംവിദാനം ചെയ്യുന്ന ഖേദ്ദ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി ഉത്തര അഭിനയലോകത്തേക്ക് എത്തുന്നത്.ചിത്രത്തിൽ പ്രദാന വേഷത്തിൽ ആശാ ശരത്തും എത്തുന്നുണ്ട് എന്നതാണ് സ്രെധേയം.മകളുടെ അരങ്ങേറ്റ ചിത്രത്തിൽ പിന്തുണയുമായി എത്താൻ സാധിക്കുന്നത് വളരെ വലിയ സന്തോഷം ആണെന്നായിരുന്നു ആശാ ശരത്തിന്റെ മറുപടി.

മകളോടൊപ്പമുള്ള ചിത്രവും ആശാ ശരത്ത് പങ്കുവെച്ചിരുന്നു.അമ്മയേക്കാൾ സുന്ദരിയാണ് ഉത്തര എന്നും , അമ്മയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഉത്തരക്ക് സാധിക്കട്ടെ എന്നും നിരവധി ആരധകരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങളും ആശംസകളുമായി രംഗത്ത് വരുന്നത്.സിനിമയിലേക്ക് അരങ്ങേറ്റ കുറിക്കുമ്പോൾ തന്നെ തന്റെ പ്രിയ താരം ആരെന്ന് വെളിപ്പെടുത്താനും താരപുത്രി ഉത്തര മറന്നില്ല , ദുൽഖർ സൽമാൻ ആണ് തന്റെ ഇഷ്ട താരമെന്നും, കുഞ്ഞിക്കയുടെ കൂടെ അഭിനയിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്നും കുഞ്ഞിക്കയുടെ ചാർളി കണ്ടതോടെയാണ് അഭിനയ മോഹം ഉടലെടുത്തത് എന്നും ഉത്തരം പറയുന്നു.ദുൽകർ സൽമാന് പുറമെ ഫഹദ് ഫാസിലും കീർത്തി സുരേഷും, പ്രിയങ്ക ചോപ്രയും ഒക്കെ തന്റെ പ്രിയ താരങ്ങളാണെന്നും ഉത്തര കൂട്ടിച്ചേർത്തു.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും മലയാളി ആരധകരുടെ പ്രിയ നടിയായി മാറിയ താരമാണ് ആശാ ശരത്ത്. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ ഇഷ്ട താരമായി മാറാൻ താരത്തിന് സാധിച്ചിരുന്നു.കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ പ്രൊഫെസർ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണ് മിനി സ്ക്രീൻ പ്രേക്ഷരുടെ ഇഷ്ട താരമായി ആശാ ശരത്ത് മാറിയത്.പിന്നീട് മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് താരം ചുവടുറപ്പിക്കുകയായിരുന്നു.2012 ൽ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാലോകത്തേക്ക് എത്തിയത് എങ്കിലും ജിത്തു ജോസഫ് സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിലെ ഐ ജി ഗീത പ്രഭാകർ എന്ന വേഷത്തിലൂടെയാണ് താരം സ്രെധിക്കപെടുന്നത്.

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും ആശ ശരത്ത് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നുപിന്നീട് നിരവധി മികച്ച വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു .ഇപ്പോഴിതാ ആശാ ശരത്തിന്റെ മകൾ കൂടി സിനിമയിലേക്ക് എത്തുന്നു എന്ന വാർത്തയാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.മകൾ ഉത്തരക്ക് ഒപ്പമുള്ള ” ഖെദ്ദ ” എന്ന ചിത്രമാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.എന്തായാലും താരപുത്രിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരധകരിപ്പോൾ