
വെള്ളത്തിൽ വീണ ഏഴുവയസ്സുകാരിക്ക് ദൈവദൂതനെ പോലെ രക്ഷകനായി പത്താംക്ലാസുകാരന്‍
പത്താം ക്ലാസുകാരന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപെട്ടത് ഏഴു വയസുകാരിയുടെ ജീവൻ സംഭവം ഇങ്ങനെ സ്കൂളിലെ മോഡൽ പരീക്ഷയും കഴിഞ്ഞു തൻറെ സൈക്കളിൽ വരുകയായിരുന്നു പി.ആര്‍.കാശിനാഥ് എന്ന പത്താം ക്ലാസു കാരൻ വരുന്ന വഴിയിൽ പെട്ടന്നാണ് അവൻ ഒരു കുട്ടിയെ ശ്രദ്ധിച്ചത് പുഴയിൽ നോക്കി കൊണ്ട് ‘ചേച്ചി..ഈ കൈയില്‍ പിടിച്ചോ..ഇങ്ങ് നീങ്ങി വാ… ഞാന്‍ പിടിക്കാം ചേച്ചിയെ’ എന്നുള്ള അവൻറെ സംഭാഷണം സത്യത്തിൽ ആ കുഞ്ഞ് സഹോദരൻ തൻറെ ചേച്ചി വെള്ളത്തില്‍ മുങ്ങുന്നത് അറിയാതെ ആ പുഴയിൽ നോക്കി പറഞ്ഞ ഈ സംഭാഷണം ദൈവദൂതനെ എത്തിയ ഈ പത്താം ക്ലാസുകാരൻ കേൾക്കുകയായിരുന്നു

റോഡിന് അരികെയുള്ള ആറിൽ നിന്ന് രണ്ട് കുട്ടികൾ പുഴയിൽ നോക്കി ആരെയോ കൈകാട്ടി വിളിക്കുന്നത് കണ്ടു അങ്ങനെ അടുത്ത് വന്നപ്പോഴാണ് ആരോ ഒരാൾ വെള്ളത്തിൽ കിടക്കുന്നത് കണ്ടത് പിന്നെ ഒന്നും ആലോചിക്കാതെ താൻ വന്നിരുന്ന സൈക്കിൾ താഴെയിട്ടിട്ട് വെള്ളത്തിൽ എടുത്ത് ചാടുകയായിരുന്നു പിന്നെ നിമിഷ നേരം കൊണ്ടാണ് നീന്തി ചെന്ന് ആ കുട്ടിയെ രക്ഷപെടുത്തിയത് കാശിനാഥ് തക്ക സമയത്ത് എത്തിയത് കൊണ്ട് വെള്ളത്തിൽ അകപ്പെട്ട കുട്ടിക്ക് ഒന്നും സംഭവിച്ചില്ല എന്ന് തന്നെ പറയാം

വെള്ളത്തിൽ അകപ്പെട്ട് പോയത് ഏഴു വയസുള്ള റെമീഷയാണ് തിരുവാര്‍പ്പ് മാലത്തുശ്ശേരിയിലുള്ള സജീനയുടെയും ഷാമോന്റെയും മകളാണ് റെമീഷ, അയൽപക്കത്തുള്ള ഒരു കുട്ടിയും റമീഷയും, റമീഷയുടെ കുഞ്ഞനിയനും കൂടി കടയിൽ പോയതായിരുന്നു പോകുന്ന വഴിക്ക് വെച്ച് അനിയന്റെ ചെരുപ്പ് പുഴയിൽ വീഴുകയായിരുന്നു ഇത് കണ്ട് ചേച്ചി അനിയന്റെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു വെള്ളത്തിൽ പെട്ട് പോകുന്നത്, റമീഷ രണ്ടാം ക്ലാസിൽ ആണ് പഠിക്കുന്നത് ഇവർ സഞ്ചരിച്ചിരുന്ന വഴിയുടെ ഒരു ഭാഗം വയലും മറുവശം ആറും ആണ്
ഇവർ വന്നിരുന്ന വഴിയുടെ അടുത്തൊന്നും വീടുകൾ ഇല്ല അത് കൊണ്ട് തന്നെ അവിടെ അപകടം നടന്നാൽ ആരും പെട്ടെന്ന് അറിയുകയും ഇല്ല ഈ സമയത്താണ് ദൈവദൂതനെ കാശിനാഥൻ തക്കസമയത്ത് ഇടപെട്ടത് ഒരു പക്ഷെ അവൻ വന്നില്ലായിരുന്നുവെങ്കിൽ ആ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിൽ ആകുമായിരുന്നു കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഇപ്പോൾ നിരവതി പേരാണ് ഈ ബാലൻറെ ധീരമായ പ്രവർത്തിയെ പ്രശംസ കൊണ്ട് മൂടുന്നത്