
ഇതാണ് നടൻ , ഇതാവണം ഒരു നടൻ , അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം
രാജ്യത്ത് ഇപ്പോൾ കൊറോണ എന്ന മഹാമാരി അതി ശക്തിയായി ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് .. പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരും നിയമപാലകരും രാവും പകലുമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് .. നിയന്ത്രണങ്ങൾ കടുപ്പിച് സർക്കാരും ഒപ്പമുണ്ട് .. ഏവരുടെയും കണ്ണ് നിറയ്ക്കുന്ന ചിത്രങ്ങളാണ് രാജ്യത്ത് പല സ്ഥലങ്ങളിൽ നിന്നും പുറത്തുവരുന്നത് .. കോറോണയുടെ വ്യാപ്തി മൂലം രോഗികൾ എല്ലാം പിടയുകയാണ് .. പല ആശുപത്രിയിലും രോഗികളെ കിടത്താൻ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയിലേക്കെത്തി കാര്യങ്ങൾ .. കൊറോണ മഹാമാരി ആഞ്ഞടിക്കുമ്പോൾ പ്രതിരോധിക്കാൻ സഹായമായി എത്തിയ നിരവധി സുമനസുകളുടെ വാർത്ത ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു .. തന്റെ ബാങ്കിലുള്ള തുക മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് നൽകിയ ബീഡി തൊഴിലാളിയുടെയും , തന്റെ 22 ലക്ഷം റോപ്പ് വിലവരുന്ന കാർ വിറ്റ് ഓക്സിജൻ ലഭിക്കാൻ സംവിദാനം ചെയ്ത യുവാവിന്റെ അടക്കം നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രെധ നേടിയത് .. ഇപ്പോഴിതാ തന്നാൽ കഴിയുന്ന സഹായം ചെയ്യാൻ രംഗത്ത് വന്ന യുവ നടന്റെ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..

കോവിദഃ രൂക്ഷമായി ബന്ധിച്ചു നിൽക്കുന്ന അവസരത്തിൽ പിന്മാറി നടക്കുകയില്ല മറിച്ച് തന്നാൽ കഴിയുന്ന സഹായം നൽകുകയാണ് വേണ്ടത് എന്ന് തെളിയിക്കുകയാണ് കന്നഡ നടൻ അർജുൻ ഗൗഡ .. കൊറോണ ബാധിച്ചവരെ ആശുപത്രിയിൽ എത്തിക്കാനും , മരിച്ചവരുടെ മൃദദേഹങ്ങൾ സംസ്കരിക്കാൻ കൊണ്ടുപോകാനും ആംബുലൻസ് ഡ്രൈവറുടെ ചുമതല ഏറ്റെടുത്താണ് അർജുൻ ഗൗഡ രംഗത്ത് വന്നിരിക്കുന്നത് .. ജനങ്ങൾ നൽകിയ പിന്തുണ മൂലം നടനായ താൻ അവർക്ക് വേണ്ടി എല്ലാ ആവിശ്യങ്ങൾക്കും ഒപ്പമുണ്ടാകണം എന്നതാണ് നടന്റെ തീരുമാനം .. കൊറോണ ബാധിതരായ രോഗികളെ സംരക്ഷിക്കുന്ന പ്രൊജക്റ്റ് സ്‌മൈൽ ട്രസ്റ്റിന്റെ ഭാഗമായിട്ടാണ് അർജുൻ ഗൗഡയുടെ പ്രവർത്തനം .. ജാതിയോ മതമോ പേരോ ഓരോ നോക്കാതെ ഏതൊരാൾക്കും സഹായത്തിനായി ആംബുലൻസുമായി റോഡിൽ ഉള്ള നടന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് ..

ഒരു അഭിന്ദനമോ പ്രശംസയോ പ്രതീക്ഷിച്ചല്ല താൻ ഇത് ചെയ്യുന്നതെന്നും , ഇതൊക്കെ ഏതൊരു പൗരന്റെ ഉത്തരവാദിത്തം എന്ന നിലക്കാണ് താൻ ഇതൊക്കെ ചെയ്യുന്നത് എന്നും എപ്പോ ഏത് ആവിശ്യങ്ങൾക്കും സഹായമായി താൻ മുൻപിലുണ്ടെന്നും അർജുൻ ഗൗഡ ടൈംസ് ഓഫ് ഇന്ത്യ യോട് പറഞ്ഞു .. കുറച്ചു നാൾ കൂടി ആംബുലൻസ് ഡ്രൈവറായി തുടരാൻ ആണ് തന്റെ തീരുമാനം എന്നും അർജുൻ കൂട്ടിച്ചേർത്തു .. അർജുൻ റെ പ്രവർത്തിക്കു സോസ് മീഡിയയിൽ നിറഞ കയ്യടിയും അഭിനന്ദന പ്രവാഹവുമാണ് .. പല നടന്മാരും ഇതൊക്കെ ഒന്ന് കാണണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റ് കൾ .. അദൃശ്യ , യുവരത്ന , റുസ്തം , ഒഡെയ തുടങ്ങി ചിത്രങ്ങളിലൂടെ ആരധകരുടെ ശ്രെധ നേടിയ നടനാണ് അർജുൻ ഗൗഡ .. എന്തായാലും കൊറോണ ബാധിച്ചവരെ സഹായിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന പ്രിയ നടൻ അർജുൻ ഗൗഡക്ക് നൽകാം ഇന്നത്തെ നമ്മുടെ ഒരു ബിഗ് സല്യൂട്ട്