വാപ്പിച്ചിയെ പേടിയുണ്ടോ; വൈറലായി ദുൽഖറിൻ്റെ മറുപടി

താര പുത്രൻ എന്ന പദവിക്കപ്പുറത്തേക്ക് തൻ്റേതായ അഭിനയ മികവ് കൊണ്ട് മലയാള സിനിമയിലും മറ്റു ഭാഷകളിലും സ്വന്തം കഴിവ് തെളിയിച്ച നടനും ഗായകനും നിർമ്മാതാവുമാണ് ദുൽഖർ സൽമാൻ. എല്ലാ വേഷങ്ങളിലും സ്‌ക്രീനിൽ തകർത്താടി യുവതീയുവാക്കളുടെ ഹരമായി മാറിയ ദുൽഖർ ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലും മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുകയും അവയെല്ലാം ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന് നടൻ നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. അദ്ദേഹത്തിനെ പേടിയാണ്, എന്നാൽ അത് ബഹുമാനത്തോടുകൂടിയ പേടിയാണ്. അത് തനിക്കിഷ്ടമാണെന്നാണ് ദുൽഖർ പറയുന്നത്. ഇടക്ക് വഴക്ക് കേൾക്കാറുണ്ട്. അതെനിക്കിഷ്മാണ്. ഞാൻ വലുതായി, എനിക്ക് ഒരു കുടുംബമായി എങ്കിലും ഇപ്പോഴും താമസിച്ച് വരുമ്പോൾ അവർ വഴക്ക് പറയും. അവർ ഇപ്പോഴും മാതാപിതാക്കൾ തന്നെയാണ് എനിക്ക്. അതെനിക്കിഷ്ടമാണ്. കഴിഞ്ഞ ദിവസവും താമസിച്ചപ്പോൾ ഇത്രയും നേരമാണോ പ്രൊമോഷൻ എന്നു ചോദിച്ച് വഴക്ക് പറഞ്ഞു, ദുൽഖർ വ്യക്തമാക്കി.

വീട്ടിൽ വളരെ കൂളാണ് വാപ്പിച്ചി. അദ്ദേഹം ഒരിക്കൽ എന്നോടു പറഞ്ഞു, തുടക്കകാലത്ത് ഒരു സിനിമ ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലാതെ വരുമ്പോൾ റഫ് ആയിട്ട് നിന്നാലെ അളുകൾ നമ്മളെ സീരിയസായി എടുക്കുകയുള്ളു. നിനക്ക് പിന്നെ ആ ലക്ഷ്വറിയുണ്ട്. നല്ല കുട്ടിയായി നിന്നോളു കുഴപ്പമില്ല, എനിക്ക് അങ്ങനെ പറ്റില്ലല്ലോ എന്ന് താരം പറഞ്ഞു. ബിഹൈൻഡ്‍വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിൻ്റെ പ്രതികരണം.

2012-ൽ പുറത്തിറങ്ങിയ സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിൻ്റെ രണ്ടാമത്തെ ചിത്രം. നിത്യ മേനോന്‍,തിലകന്‍,ലെന,മാമുക്കോയ,സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. അതേ വര്‍ഷ തന്നെ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയത് തീവ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ എബിസിഡി,5 സുന്ദരികള്‍,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,പട്ടം പോലെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2022 ലെ ദാദ സാഹേബ് ഫാൽക്കെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചുപ്പ്‌ എന്ന ഹിന്ദി സിനിമയിലൂടെ ഏറ്റവും മികച്ച പ്രതിനായകനുള്ള അവാർഡ് സ്വന്തമാക്കി.

Articles You May Like

x