അഹങ്കാരം മൂത്ത ചില ഉദ്യോഗസ്ഥർ ഇതൊക്കെ ഒന്ന് കാണണം , സംഭവം കൊടൂര വൈറൽ

അഹങ്കാരം മൂത്ത ഉദ്യോഗസ്ഥർ ഇതൊക്കെ ഒന്ന് കാണണം , കാരണം ഒരു ഉദ്യോഗസ്ഥൻ എങ്ങനെ ആവണമെന്ന് തെളിയിക്കുന്ന ഒരു യഥാർത്ഥ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.തന്റെ ജോലിയോട് പൂർണ ഉത്തരവാദിത്തം കാണിക്കുന്ന നിരവധി നല്ലവരായ ഉദ്യോഗസ്ഥർ നമ്മുടെ സമൂഹത്തിൽ ഉണ്ട്.എന്നാൽ അവർക്ക് പേരുദോഷം വരുത്താൻ ഇറങ്ങിയ ചില അഹങ്കാരങ്ങളുടെ ആൾരൂപങ്ങളായ ചില ഉദ്യോഗസ്ഥർ ഉണ്ട്.അത്തരക്കാർ ഇതൊക്കെ ഒന്ന് കാണണം.

 

 

 

ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമുണ്ട്.ഒട്ടും വയ്യാതെ തീർത്തും അവശ നിലയിൽ നിലത്തിരിക്കുന്ന ഒരമ്മ , ഒപ്പം മറുസൈഡിൽ ഇരിക്കുന്നതാവട്ടെ മജിസ്‌ട്രേറ്റും.സംഭവം അറിഞ്ഞപ്പോൾ ഏവരുടെയും മനസൊന്ന് നിറഞ്ഞുപോയി.കഴിഞ്ഞ ഒന്നര കൊല്ലമായി തന്റെ ഷേമ പെന്ഷനുവേണ്ടിയുള്ള ശ്രെമത്തിലായിരുന്നു ഈ ‘അമ്മ , എന്നാൽ 2 വർഷമായിട്ടും തനിക്ക് പെൻഷൻ അനുവദിക്കാത്തതിനെ തുടർന്ന് പരാതി പെട്ട് തെലുങ്കാന ഭുവനേ പള്ളി ജില്ലയിലെ കോടതിയിൽ എത്തിയതായിരുന്നു ആ ‘അമ്മ. എന്നാൽ പ്രായം മൂലമുള്ള ഷീണവും ശരീരത്തിന്റെ ആരോഗ്യക്കുറവ് മൂലവും ഒന്നാം നിലയിലുള്ള കോടതിയിലേക്ക് ചെല്ലാനുള്ള പടിക്കെട്ടുകൾ കയറി ചെല്ലാനുള്ള ആവത് ആ അമ്മയ്ക്കില്ലായിരുന്നു.അതുകൊണ്ട് തന്നെ ആ ‘അമ്മ തളർന്ന് വരാന്തയിൽ ഇരുന്നുപോയി.

 

 


 

ആ അമ്മയുടെ ഇരുപ്പും അവസ്ഥായും കണ്ടപാടെ കോടതി ജീവനക്കാരൻ വിവരം മജിസ്‌ട്രേറ്റിനെ അറിയിക്കുകയായിരുന്നു.ഇങ്ങനെ ഒരമ്മ പടികൾ കയറി മുകളിലെത്താൻ സാധിക്കാതെ താഴെ ഉണ്ട് എന്നറിഞ്ഞതോടെ ഉടൻ തന്നെ ജില്ലാ മജിസ്‌ട്രേറ്റ് അബ്ദുൽ ഹസീം ആവിശ്യമായ കടലാസുകളുമായി താഴേക്കെത്തി , എന്നിട്ട് ആ അമ്മയുടെ അരികിൽ ഇരുന്നു.എന്നിട്ട് ആ അമ്മയോട് കാര്യങ്ങൾ തിരക്കുകയും ആവിശ്യമായ കാര്യങ്ങൾ മനസിലാക്കുകയും , രണ്ട് വർഷമായി പരിഹരിക്കപ്പെടാതെ കിടന്ന ആ അമ്മയുടെ പരാതി പരിഹരിച്ചു കൊടുക്കുകയും ചെയ്തു.

 

 

പരാതി പരിഹരിച്ചതോടെ സന്തോഷത്തോടെ കൈകൂപ്പി നന്ദി പറഞ്ഞപ്പോൾ ആ അമ്മയുടെ മനസ്സിൽ ദൈവതുല്യനായ ഒരു വ്യക്തിയായിരുന്നു അബ്ദുൽ ഹസീം.ശരിക്കും പറഞ്ഞാൽ നീതി നടപ്പാക്കാൻ താഴേക്കിറങ്ങിവന്ന നീതി ദേവൻ , അതിൽ കുറഞ്ഞൊരു വിശേഷണം ആ വലിയ മനസുകാരനായ മജിസ്‌ട്രേറ്റ് അബ്ദുൽ ഹസീം ന് ഉണ്ടാവില്ല.പരാതിയുമായി ചെല്ലുമ്പോൾ അഹങ്കാരം കൊണ്ട് പരാതി പരിഹരിക്കാൻ കാലതാമസം ഉണ്ടാക്കുന്ന അഹങ്കാരികളായ ഉദ്യോഗസ്ഥർ ഈ വലിയ മനുഷ്യനെ ഒക്കെ കണ്ട് പഠിക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.

പടിക്കെട്ടുകൾ കയറാൻ ബുദ്ധിമുട്ടിയ ആ അമ്മയുടെ അരികിൽ എത്തി ആ അമ്മയെ കൈപിടിച്ച് സഹായിച്ച ആ വലിയ മനസുകാരനായ അബ്ദുൽ ഹസിമിന് ഒരു ബിഗ് സല്യൂട്ട്.അഹങ്കാരം മൂത്ത ഉദ്യോഗസ്ഥർ ഇതൊക്കെ ഒന്ന് കാണണം ,നിരവധി ആളുകളാണ് അബ്ദുൽ ഹസീമിന്റെ പ്രവർത്തിക്ക് അഭിനന്ദനവുമായി രംഗത്ത് എത്തുന്നത്.എന്തായാലും ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു

Articles You May Like

x