
അഹങ്കാരവും പണക്കൊതിയും മൂത്ത് നവ വധുവിനെ വേണ്ടാന്ന് വരൻ , വധു ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ ലോകം
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒക്കെ നിയമവിരുദ്ധം ആണെങ്കിലും ഇപ്പോഴും ആ ഒരു കാര്യത്തിൽ ഒരു മാറ്റവും ഇല്ല.പെണ്ണിന്റെ സ്വർണത്തിലും പണത്തിന്റെയും അളവ് അനുസരിച്ചാണ് പല കുടുംബത്തിലും സ്നേഹത്തിന്റെ അളവും സ്ഥാനവുമൊക്കെ .എത്രത്തോളം കിട്ടുവോ അത്രത്തോളം സ്നേഹിക്കും.എന്നാൽ ഇപ്പോൾ ഏറെ കുറെ കാര്യങ്ങൾ മാറി വരുന്നുണ്ട് എന്ന് തന്നെ പറയാം.തങ്ങൾ വിൽപ്പനച്ചരക്കല്ല എന്ന് പെൺകുട്ടികൾ തിരിച്ചറിഞ്ഞു തുടങ്ങുകയും അതോടൊപ്പം പ്രതികരിക്കുകയും ചെയ്ത് തുടങ്ങിയിട്ടുണ്ട്.അത്തരത്തിൽ സ്ത്രീധനത്തോട് ആർത്തി മൂത്ത് പെൺകുട്ടിയുടെ വീട്ടുകാരോട് പെൺകുട്ടിയുടെ ജീവിതത്തിന് വില പറഞ്ഞ നവ വരന് കിട്ടിയ പണിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോൾ സ്ത്രീധനം കുറഞ്ഞ് പോയി എന്ന് പറഞ്ഞ് അഹങ്കാരവും മൂത്ത് വധുവിനെ വേണ്ടാന്ന് വെച്ച് നവ വരൻ , ഇത് കണ്ട് നവ വധു ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം.വിവാഹം നടക്കണമെങ്കിൽ ഇനിയും സ്ത്രീധനം വേണമെന്ന് വാശിപിടിച്ച നവ വരന്റെ തല മൊട്ടയടിച്ച് നവ വധു.തന്നെ ഒരു വില്പന ചരക്കായി കാണാൻ സമ്മതിക്കില്ല എന്നും തന്റെ മാതാപിതാക്കളെ അപമാനിക്കാൻ താൻ ആരെയും അനുവദിക്കില്ല എന്നും നവ വധു വ്യക്തമാക്കി.

ഉത്തർ പ്രാദേശിലാണ് സംഭവം നടന്നത് , വിവാഹം ഉറപ്പിച്ചത് മുതൽ ദിനം പ്രതി വരന്റെ ഡിമാന്റുകൾ കൂടി കൂടി വന്നിരുന്നു.ആദ്യം മോട്ടോർ സൈക്കിൾ ചോദിച്ച വരൻ അത് കിട്ടിയപ്പോൾ ആ കമ്പനി പറ്റില്ല എന്നും അതിൽ കൂടിയ മോട്ടോർ സൈക്കിൾ വേണമെന്നും പറഞ്ഞു.വരന്റെ ആവശ്യപ്രകാരം വധുവിന്റെ വീട്ടുകാർ ആ ആവിശ്യവും സാധിച്ചുകൊടുത്തു.എന്നാൽ കല്യാണദിവസം എത്തിയപ്പോൾ വധുവിന്റെ സ്വർണം അത് പോരെന്നും ഇനിയും കൂടുതൽ തരുവെങ്കിൽ മാത്രമേ ഈ വിവാഹം നടക്കു എന്നായിരുന്നു വരന്റെ അടുത്ത ആവിശ്യം.എന്നാൽ ഇത് വധുവിനെ ശരിക്കും ദേഷ്യത്തിലാക്കി.ഞാനൊരു വില്പന ചരക്കല്ല എന്നും ഇനിയും കൂടുതൽ തുക തരാൻ കഴിയില്ല എന്നും ഈ വിവാഹത്തോട് തനിക്ക് താല്പര്യം ഇല്ല എന്നും വധു തന്റെ നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങൾ എല്ലാം വഷളായി.
എന്നാൽ ഇത് വരനെയും വരന്റെ വീട്ടുകാരെയും ചൊടിപ്പിച്ചു.പണം നൽകി വിവാഹത്തിന് തയ്യാറായില്ലെങ്കിൽ വധുവിനെയും വീട്ടുകാരെയും നാണം കെടുത്തുവെന്നും വരൻ സ്വരം കടുപ്പിച്ച് തന്റെ തീരുമാനം വ്യക്തമാക്കി.ഇതോടെ വധു വരന്റെ തല പകുതി മൊട്ടയടിക്കുകയും പിന്നീട് ആർത്തി മൂത്ത വരനെയും വീട്ടുകാരെയും പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.എന്നാൽ വരന്റെ തല മൊട്ടയടിച്ചത് നാട്ടുകാരാണെന്നും ചിലർ പ്രതികരിച്ചു.എന്തായാലും ആർത്തി മൂത്ത നവ വരനും വീട്ടുകാർക്കും ലഭിച്ചത് നല്ല ഒന്നാന്തരം പണി തന്നെയാണ്.പണക്കൊതി മൂത്താണ് തന്നെ വിവാഹം കഴിക്കാൻ എത്തിയത് എന്ന് തിരിച്ചറിഞ്ഞ നവവധുവിന്റെ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

വിവാഹം എന്നത് കച്ചവടമല്ല മറിച്ച് കച്ചവടമാക്കാൻ ശ്രെമിക്കുന്നവർക്ക് ഇത് തന്നെയാണ് മറുപടി എന്ന് തെളിയിച്ച ആ നവ വധുവിന് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും.ഈ വിഷത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ