പുതുവർഷത്തിൽ തന്റെ കൊച്ചു സുന്ദരിയെ ആരധകർക്ക് പരിചയപെടുത്തി നടൻ അർജുൻ അശോകൻ

പറവ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് അർജുൻ അശോകൻ.വെത്യസ്തമായ അഭിനയ ശൈലിയുടെ വളരെ പെട്ടന്ന് പ്രേഷകരുടെ സ്രെദ്ധയാകര്ഷിക്കാൻ അർജുൻ അശോകന് സാധിച്ചിരുന്നു.താര പുത്രനായിട്ടാണ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് എങ്കിലും വളരെ പെട്ടന്ന് തന്റേതായ സ്ഥാനം മലയാള സിനിമയിൽ നേടിയെടുക്കാൻ വളരെ പെട്ടന്ന് അർജുന് സാധിച്ചു.നായകനായും , സഹനടനായും , വില്ലനായും ഒക്കെ ഇതിനോടകം തന്നെ വേഷമിട്ടുകഴിഞ്ഞു.ഏത് റോളും തന്റെ കയ്യിൽ ഭദ്രം ആണെന്ന് നിരവധി തവണ അർജുൻ തെളിയിച്ചുകഴിഞ്ഞു.

 

 

ഇപ്പോഴിതാ താരത്തിന്റെയും പൊന്നു മുത്തിന്റെയും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.പുതുവർഷത്തിൽ ആരധകരെ തന്റെ പൊന്നു മുത്തിനെ ആരധകർക്ക് പരിചയപെടുത്തുകയായിരുന്നു അർജുനും ഭാര്യാ നികിതയും.പൊന്നുമോൾ ക്ക് ഒപ്പമുള്ള ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.അടുത്തിടെയിരുന്നു അർജുനും നികിതയ്ക്കും പൊന്നുമോൾ ജനിക്കുന്നത്.അച്ഛന്റെ പെണ്ണും അമ്മയുടെ ലോകവും എന്നാണ് പൊന്നുമോൾ ജനിച്ചപ്പോൾ അർജുൻ ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.2018 ൽ ആയിരുന്നു ഇരുവരുടെയും താര നിബിഡമായ വിവാഹം.എട്ട് വർഷത്തിന്റെ പ്രണയത്തിനു ശേഷമാണു അർജുൻ ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന നിഖിതയെ സ്വന്തമാക്കിയത് .സിനിമാലോകത്തെ എല്ലാവരും തന്നെ അണി നിരന്ന താര വിവാഹം തന്നെയായിരുന്നു അര്ജുന്റെത്.

 

2012 ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ സിനിമാലോകത്തേക്ക് എത്തിയത് എങ്കിലും ദുൽഖർ സൽമാൻ നായകനായി എത്തിയ പറവ എന്ന ചിത്രത്തിലൂടെയാണ് താരം സ്രെധിക്കപ്പെട്ടത്.പിന്നീട് വെത്യസ്തമായ ചിത്രങ്ങളും കഥാപത്രങ്ങളുമായി താരം ആരധകരുടെ പ്രിയ നടനായി മാറി .അതിൽ എടുത്തുപറയേണ്ടത് വരത്തൻ എന്ന ചിത്രത്തിലെ ജോണി എന്ന നെഗറ്റീവ് കഥാപാത്രമായിരുന്നു.ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.തന്റെ കയ്യിൽ ഏത് റോളും ഭദ്രമാണെന്ന് താരം തെളിയിക്കുകയായിരുന്നു.

 

പറവക്ക് പുറമെ ബിടെക് , വരുത്തൻ , മന്ദാരം ,  ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ,അമ്പിളി , തുറമുഖം , ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്നി ചിത്രങ്ങളിലും താരം വേഷമിട്ടു.കൈനിറയെ ചിത്രങ്ങളുമായി താരം ഇപ്പോൾ തിരക്കിലാണ്.തുറമുഖമാണ് താരത്തിന്റെ പുറത്തിറങ്ങാനിക്കുന്ന ചിത്രം.എന്തായാലും അർജുൻ അശോകന്റെയും പൊന്നു മോളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

x