
നീണ്ട പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടി മുത്തുമണിക്ക് ആൺകുഞ്ഞ് പിറന്നു , ആശംസകളോടെ ആരാധകർ
നീണ്ട പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രിയ നടി മുത്തുമണി അമ്മയായി , ആൺകുഞ്ഞിന് ജന്മം നൽകി താരം.നീണ്ട പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയായ സന്തോഷത്തിലാണ് പ്രിയ നടി മുത്തുമണി.നിരവയറുമായി നിൽക്കുന്ന മുത്തുമണിയോടൊപ്പം നിൽക്കുന്ന ചിത്രം ഭർത്താവ് പി ആർ അരുൺ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു .ഇപ്പോഴിതാ ഇരുവരും ആൺകുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്.2006 ൽ ആയിരുന്നു മുത്തുമണിയും അരുണും തമ്മിൽ വിവാഹിതരായത്.വിവാഹവും സിനിമ പ്രേവേശനവും എല്ലാം ഒരേ വര്ഷം തന്നെയായിരുന്നു എന്നതാണ് സ്രെധേയം.

സത്യൻ അന്തിക്കാട് സംവിദാനം ചെയ്ത് മോഹൻലാൽ മീര ജാസ്മിൻ നായിക നായകന്മാരായി എത്തിയ രസതന്ത്രം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മുത്തുമണി.ഒറ്റ ചിത്രത്തിലെ കുമാരി എന്ന ഒറ്റ കഥാപാത്രത്തിലൂടെ താരം മലയാളി പ്രേഷകരുടെ ഇടയിൽ സ്രെധിക്കപെടുകയും ചെയ്തു.പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു.എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.ആങ്കർ ആയും അഭിനേത്രിയായും ഒരേ പോലെ തിളങ്ങിയ നടി കൂടിയാണ് താരം.സിനിമയിൽ എത്തും മുൻപ് അഭിഭാഷകയായിരുന്നു മുത്തുമണി.ഭർത്താവ് പി ആർ അരുൺ നാടകലോകത്തുനിന്നും സിനിമയിലേക്ക് എത്തിയ താരമാണ്.രജീഷാ വിജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ചഭിനയിച്ച ഫൈനൽസ് എന്ന ചിത്രം സംവിദാനം ചെയ്തതും നെല്ലിക്ക എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും അരുണായിരുന്നു.
നീണ്ട പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയായ സന്തോഷത്തിലാണ് താരം.ആൺകുഞ്ഞിനാണ് താരം ജന്മം നൽകിയിരിക്കുന്നത്,അമ്മയായ വാർത്ത പുറത്തുവന്നതോടെ നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.പേര് കൊണ്ടും അഭിനയം കൊണ്ടും പ്രേഷകരുടെ ഇടയിൽ വളരെ പെട്ടന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച താരം കൂടിയാണ് മുത്തുമണി.കാവൽ എന്ന ചിത്രമാണ് താരത്തിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.