പൊളിച്ച് വിൽക്കേണ്ടി വരുമോ? മാധ്യമ വാർത്തകളിലെ സത്യാവസ്ഥ എന്താണ്?

ഇന്ന് ഫേസ്ബുക്കും വാട്ട്സ് ആപ്പും തുറന്നപ്പോൾ കാണാൻ സാധിച്ചത് ചിലർ ഈ ഏഷ്യാനെറ്റ് & ന്യൂസ് 18 വാർത്താ കട്ടിംഗുകളുമായി നിറഞ്ഞാടുന്നതാണ്. 20 വർഷത്തിന് മേൽ പഴക്കമുള്ള വണ്ടികൾ പൊളിപ്പിക്കുമത്രേ!

ഇതിനോടൊപ്പം കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ എന്താണ് ഇന്നലെ പറഞ്ഞതെന്നുള്ള ഇംഗ്ലീഷിലുള്ള വാർത്തയും ചേർക്കുന്നു. കേന്ദ്രമന്ത്രിയുടെ ലൈവ് പ്രസംഗം കേട്ടവർക്കറിയാം അവർ ആകെ വണ്ടികളുടെ ഈ പോളിസിയെ പറ്റി സംസാരിച്ചത് ഒരു മിനിറ്റിൽ താഴെ മാത്രമാണ്. പക്ഷേ മസാല ചേർത്ത് പൊലിപ്പിച്ച് വാഹനങ്ങളെ നിർബന്ധമായി പൊളിപ്പിച്ച് മാതൃഭൂമിക്ക് ആ ഒരു മിനിട്ടിൽ തഴെയുള്ള പ്രസംഗം ഇന്ന് ഒരു എസ്സേയ്‌ ആയി എഴുതാൻ കഴിഞ്ഞു എന്നതാണ് ഹൈലൈറ്റ്. എന്തു കൊണ്ടോ ഈ വിഷയത്തിൽ മലയാള മാധ്യമങ്ങൾക്കെല്ലാം കുറേ വർഷങ്ങളായി വ്യാജ വാർത്ത എമണ്ടൻ തലക്കെട്ടോട് കൂടി പബ്ലിഷ് ചെയ്യുന്നതിൽ ഒരാവേശമാണ്.

Scrappge പോളിസിയിൽ കേന്ദ്ര ഗവൺമെൻ്റ് അന്നും ഇന്നും എടുത്തു പറയുന്ന ഒരു വാക്കുണ്ട്. ” Voluntary” എന്നത്. അതിനർത്ഥം ഈ മാധ്യമങ്ങൾക്ക് അറിയാഞ്ഞിട്ടല്ല അത് വിഴുങ്ങുന്നത്. സ്വന്തം ഇഷ്ട്ടപ്രകാരം അഥവാ സ്വമേധ്യ എന്നാണ് അതിനർത്ഥം. അതും ഡിക്ഷനറി മീനിംഗ് അറ്റാച്ച് ചെയ്യുന്നു. അതിൻ്റെ വിപരീത പദമായി വരും “compulsory mandatory” എന്നിവയൊക്കെ.

ഇന്ത്യയിലെ വാഹന മലിനീകരണത്തിൻ്റെ 70% പഴയ ഹെവി & ലൈറ്റ് ഡീസൽ കൊമേഴ്സ്യൽ വാഹനങ്ങളാണെന്ന് അവർ നേരത്തെ പുറത്ത് വിട്ടിരുന്നു. 15 വർഷത്തിന് മേൽ പഴക്കമുള്ള govt & other public കൊമേഴ്സിയൽ വാഹനങ്ങൾ ഉടനടി നിരോധിക്കുമെന്നും കഴിഞ്ഞ ആഴ്ച ഇറക്കിയ ഉത്തരവിൽ അവർ അറിയിച്ചിരുന്നു. കൂടാതെ 15 വർഷത്തിന് മേൽ പഴക്കമുള്ള പ്രൈവറ്റ് വാഹനങ്ങൾക്ക് അടുത്ത ഒരോ 5 വർഷ റീ ടെസ്റ്റിലും 10-25% അധിക ഹരിത നികുതി ഏപ്രിൽ “2022 ” മുതൽ ഈടാക്കും എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അവർ പറഞ്ഞതു പോലെ അവരുടെ സ്ക്രാപ്പേജ് നയം വ്യക്തമാണ്. പഴയ വണ്ടി scrap ചെയ്തു എന്ന രേഖ ഹാജരാക്കിയാൽ പുതിയ വണ്ടി എടുക്കുന്നതിന് അവർ ഇളവുകൾ അനുവദിക്കും. നമ്മുടെ no claim policy ട്രാൻസ്ഫർ ചെയ്യുമ്പോൾ കിട്ടുന്ന ഒരു ആനുകൂല്യം പോലെ. പിന്നെ പഴയ വണ്ടികൾക്ക് റീ ടെസ്റ്റ് ചെയ്യാൻ നേരം ഫിറ്റ്നെസ് & പൊല്യുഷൻ ടെസ്റ്റുകൾക്ക് പുറമേ അധിക ഫീസോ ടാക് സോ ഈടാക്കുന്നത് വഴി പുതിയ വണ്ടികൾ എടുക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക. ഇങ്ങനെ പുതു വാഹന വിപണി ഉണർത്തുക, പൊല്യൂഷൻ കുറയ്ക്കുക.

ഇതിൽ പ്രൈവറ്റ് വാഹനങ്ങൾക്ക് ഇനി മുതൽ 20 വർഷ കാലാവധി എന്നവർ പറയുന്നുണ്ട് പ്രസംഗത്തിൽ. ഇപ്പോൾ പുതിയ വാഹനങ്ങൾക്ക് നിലവിലുള്ള 15 വർഷം എന്നത് 20 വർഷമാക്കി ഉയർത്തുക എന്നതാണ് അവർ ഉദ്ദേശിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. ശേഷം ഇവ ഫിറ്റ്നെസ്സ് ടെസ്റ്റ് ‘ നടത്തി അധിക ടാക്സ് അടച്ച് ഓടിക്കേണ്ടി വരും. ഇതിനെക്കുറിച്ച് scrappage പോളിസിയിൽ കൂടുതൽ വ്യക്തമാക്കാമെന്നും അവർ പറയുന്നു. ഇത് കൊണ്ട് ഗവൺമെൻ്റിന് പല ഗുണങ്ങളാണ്. ഒരുമിച്ച് 20 വർഷത്തെ ടാക്സ് ലഭിക്കും, കുറേ പേർ 10-20നുള്ളിൽ ആ വണ്ടി scrap ചെയ്യും (പ്രത്യേകിച്ച് റിസേൽ വാല്യു കുറവായ വണ്ടികൾ ), ഇനി ഉടയോൻ 20 വർഷത്തിനു ശേഷം അത് ഫിറ്റ് നെസ് പുതുക്കാൻ തീരുമാനിച്ചാൽ തന്നെ സർക്കാരിന് അധിക തുക ടാക്സായി ലഭിക്കും.

എന്തുവായാലും നിങ്ങൾ പൊന്നു പോലെ മെയിൻ്റയിൻ ചെയ്ത് റീ ടെസ്റ്റ് ചെയ്ത് കൊണ്ടു നടക്കുന്ന നിങ്ങടെ പ്രൈവറ്റ് വിൻ്റേജ് or ക്ലാസിക്ക് വാഹനം റോഡിലോടിച്ചാൽ ഏഷ്യാനെറ്റും ന്യൂസ് 18 നും മാതൃഭൂമിയും ഓൺലൈൻ വാർത്തായോളികളും പാൽ കുപ്പികളും പറഞ്ഞു പരത്തും പോലെ തല്ലിപ്പൊളിപ്പിക്കാൻ ആരും പൊക്കി കൊണ്ട് പോകില്ല.

കടപ്പാട് : Kiran GK

x