
ഓക്‌സിജൻ എത്തിക്കാൻ ചിലവായ എണ്പത്തി അഞ്ചു ലക്ഷം രൂപ വേണ്ടന്ന് വെച്ച ആ വലിയ മനസിന്റെ ഉടമ ഇതാണ് അറിയണം ഇദ്ദേഹത്തെ പറ്റി കൂടുതൽ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയുണ്ട്, അദ്ദേഹത്തിന്റെ പേര് പ്യാരേ ഖാ൯ എന്നാണ്, ഇദ്ദേഹം ചെയ്‌ത പ്രവൃത്തി അത്ര ചെറുതൊന്നുമല്ല, നമ്മുടെ രാജ്യമൊട്ടാകെ ഓക്‌സിജന്റെ അഭാവത്തിൽ വലയുമ്പോൾ, നാഗ്പുരിലും സമീപപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നാനൂറ് മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ചെലവായ 85 ലക്ഷം രൂപ പ്യാരേ ഖാന് വേണ്ടെന്ന് വെക്കുകയായിരുന്നു . ഈ പണം നല്‍കാമെന്ന് സര്‍ക്കാര്‍ അധികൃതര്‍ ഉറപ്പു നൽകിയപ്പോൾ, പരിശുദ്ധമായ റമദാ൯ മാസത്തിൽ ഒരു വിശ്വാസിയെന്ന നിലക്ക് താ൯ നൽകേണ്ട സക്കാത്താണ് ഇത് അത് കൊണ്ട് തന്നെ ആ പണം തനിക്ക് വേണ്ടെന്നുമാണ് പ്യാരേ ഖാ൯ പറഞ്ഞത് .

ചേരിയിൽ നിന്ന് കോടിശ്വരനിലേക്ക് എത്തിയ താരം കൂടിയാണ് പ്യാരേ ഖാൻ, നാഗ്പുർ റെയിൽവേ സ്റ്റേഷനു പുറത്ത് വെറുമൊരു ഓറഞ്ച് വിൽപ്പനക്കാരനിൽ നിന്നും ഇന്ന് നാന്നൂറ് കോടി ആസ്ഥിയുള്ള അംഷി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയായി മാറുകയായിരുന്നു പ്യാരേ ഖാൻ, പ്യാരേ ഖാൻറെ അമ്മ റൈസ ഖാത്തൂൺ നാല് മക്കളായിരുന്നു നാലുപേരെയും നോക്കാൻ അവർ പല ജോലികളും ചെയ്‌തു അമ്മയെ സഹായിക്കാൻ പ്യാരേ ഖാന്റെ രണ്ട് സഹോദരന്മാരും , സഹോദരിയും പിന്നെ അദ്ദേഹവും നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ ഓറഞ്ച് വിൽക്കുകയായിരുന്നു

അദ്ദേഹത്തിന് 18 വയസ്സായപ്പോൾ ഒരു ഡ്രൈവിംഗ് ലൈസൻസ് ഒപ്പിച്ച് ഒരു കൊറിയർ കമ്പനിയിൽ ഡ്രൈവറായി ചേരുകയായിരുന്നു, എന്നാൽ ഒഡീഷയിൽ ഒരു അപകടത്തെത്തുടർന്ന് അദ്ദേഹത്തിന് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു . എൺപതുകളുടെ അവസാനത്തിൽ പ്യാരേ ഖാൻ ഒരു ഓട്ടോറിക്ഷ വാങ്ങി ഓടിക്കാൻ തുടങ്ങി അതിനോടപ്പം ഗാന മേള ഗ്രൂപ്പിന്റെ കൂടെ കീബോർഡ് വായിക്കാൻ പോകുമായിരുന്നു നാഗ്പൂരിലെ മെലഡി മേക്കേഴ്സ് ഗ്രൂപ്പിന്റെ കൂടെയായിരുന്ന് അദ്ദേഹം പോയി കൊണ്ടിരുന്നത്

ആ ഗ്രൂപ്പിനെ പ്രോഗ്രാം വേദികളിലേക്ക് കൊണ്ടുപോകാൻ ഒരു ബസ് വാടകയ്ക്ക് പിടിക്കുമായിരുന്നു അപ്പോഴാണ് അദ്ദേഹത്തിന് ഒരു ബസ്സ് വാങ്ങിയാലോ എന്ന് ചിന്ത വരുന്നത്, അങ്ങനെ കൈയിൽ ഉള്ള വിലപിടിപ്പുള്ള വസ്തുക്കളും മറ്റും വിറ്റ് അദ്ദേഹം ഒരു ബസ് വാങ്ങുകയായിരുന്നു പക്ഷെ വിജയിച്ചില്ല എന്ന് മാത്രമല്ല ആ സംരംഭം താമസിയാതെ നിർത്തേണ്ടി വന്നു, എന്നാൽ തോറ്റ് കൊടുക്കാൻ പ്യാരേ ഖാൻ തയാറായില്ല 2004 ൽ അദ്ദേഹം ഒരു ട്രക്ക് വാങ്ങി

അതിനുശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം . 2007 ആയപ്പോഴേക്കും ഖാന് സ്വന്തമായി എട്ട് ട്രക്കുകൾ ആയി മാറി, 2013 ൽ അദ്ദേഹം തന്റെ കമ്പനി രജിസ്റ്റർ ചെയ്തു. കെഇസി ഇന്റർനാഷണൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ വമ്പൻ കമ്പനികൾക്ക് വേണ്ടി ഡെലിവറികൾ ഖാൻ ഏറ്റെടുത്തു നടത്താൻ തുടങ്ങി ഇന്ന് അദ്ദേഹത്തിൻറെ കമ്പനിക്ക് നാന്നൂറ് കോടിയാണ് ആസ്തിയാണ് , ഓക്‌സിജൻ ക്ഷാമം അനുഭവപെട്ടപ്പോൾ അത്യാവശ്യമായി ബെംഗളൂരുവില്‍നിന്ന് രണ്ട് ക്രയോജനിക് ഗ്യാസ് ടാങ്കറുകള്‍ മൂന്നിരട്ടി പണം നല്‍കിയാണ് പ്യാരേ ഖാന്‍ എത്തിച്ചത്. മാത്രമല്ല, ഓക്‌സിജന്‍ ടാങ്കറുകള്‍ക്ക് പലരും ഇരട്ടിവില ചോദിച്ചപ്പോള്‍ വിലപേശാന്‍ പോലും നില്‍ക്കാതെയാണ് അത് എല്ലായിടത്തും എത്തിച്ചുനല്‍കിയത്.ഇതിൽ നിന്ന് മനസിലാക്കാൻ കഴിയും പ്യാരേ ഖാൻ എന്ന വ്യക്തി എത്രത്തോളം ഒരു ആ വലിയ മനസിന്റെ ഉടമയാണെന്ന് .
.