മനുഷ്യരുടെ അഹങ്കാരത്തിന്റെ ഫലം അനുഭവിക്കുന്ന ഒരു പാവം പയ്യൻ എല്ലിയുടെ ജീവിതം കണ്ണ് നിറയ്ക്കും

കാട്ടിൽ വസിക്കുന്ന അനേകം ആളുകളുണ്ട് , ജീവിക്കാൻ വേണ്ടി കാട് കയറുന്നവരുമുണ്ട് , എന്നാൽ പരിഹാസങ്ങൾ കേട്ട് മടുത്ത് കാട് കേറുന്ന ഒരു മനുഷ്യനുണ്ട് ഇവിടെ , കുരങ്ങൻ എന്ന് മാത്രം വിളിച്ച് നാട്ടുകാർ ആട്ടിയോടിക്കുന്ന ഒരു പാവം ചെറുപ്പക്കാരനായ പയ്യൻ .അവന്റെ പേര് സാൻസിമൻ എല്ലി.എല്ലിയുടെ മൂത്ത അഞ്ചു മക്കളെയും നഷ്ടമായപ്പോൾ എല്ലിയുടെ അമ്മയുടെ പ്രാർത്ഥന കൊണ്ട് ദൈവം ആറാമത് നൽകിയ മകനായിരുന്നു എല്ലി.ഒരു സാദാരണ മനുഷ്യനെപ്പോലെ ആയിരുന്നില്ല ജനനം മുതലുള്ള അവന്റെ രൂപം.ജനിച്ചപ്പോൾ ഒരു ചെറിയ ബോളിന്റെ മുഴുപ്പ് മാത്രമേ അവന്റെ തലക്ക് ഉണ്ടായിരുന്നുള്ളു.പെരുമാറ്റവും വ്യത്യസ്തമായിരുന്നു , എല്ലിയുടെ പെരുമാറ്റം കൊണ്ടും രൂപം കൊണ്ടും ഏറ്റവും കൂടുതൽ വിഷമിച്ചത് എല്ലിയുടെ അമ്മയായിരുന്നു.

 

 

നാട്ടുകാരാവട്ടെ എല്ലിയെ കാണുമ്പോൾ മുതൽ അവനെ എറിഞ്ഞോടിക്കാനും , പരിഹസിക്കാനും തുടങ്ങും , അങ്ങനെ ജീവൻ നിലനിർത്താനും പരിഹാസങ്ങൾ ഒഴിവാക്കാനും അവൻ കാട് കയറിത്തുടങ്ങി.മനുഷ്യരിൽ നിന്നും അവഗണന അവനെ മൃഗങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു.ഭക്ഷണമായി വാഴ പഴങ്ങളും കാട്ടിലെ പഴങ്ങളും , പുല്ലുകളും ഒക്കെ അവൻ ആഹാരമാക്കി.പിന്നീട് എലിയുടെ ‘അമ്മ നൽകുന്ന ഭക്ഷണങ്ങൾ അവന് ഇഷ്ടമല്ലാതെയായി.പൂർണമായും കാടുകളിക്ക് തന്നെ അവന്റെ ജീവിതം മാറി.സ്വായ രെക്ഷ നേടാനും പരിഹാസങ്ങൾ ഒഴിവാക്കാനും കാട് കയറുന്ന എല്ലി മണിക്കൂറുകൾ കാടിനുള്ളിലേക്ക് നടക്കും , കാട്ടിലെ വന്യമൃഗങ്ങൾ പോലും മനുഷ്യരേക്കാൾ ഭേതമാണെന്ന് അവനു തോന്നിയിട്ടുണ്ടാകും.ആഴ്ചയിൽ 250 കിലോമീറ്ററുകളോളം എല്ലി നടക്കാറുണ്ട്.കാടിനോട് ഇണങ്ങിയ എല്ലിക്ക് വളരെ വേഗത്തിൽ ഓടാനും ചാടാനും മരത്തിൽ കയറാനുമൊക്കെ സാധിക്കും.

 

 


 

സ്വന്തമായി എന്തേലും ചെയ്യാനോ , പറയാനോ , സംസാരിക്കാനോ ഉള്ള കഴിവ് എല്ലിക്കില്ല , ജനിച്ചപ്പോൾ മുതൽ എല്ലിക്ക് മൈക്രോ സഫാലി എന്ന രോഗമുണ്ട് , ആ രോഗം മൂലം ജനിച്ചപ്പോൾ മുതൽ അവന്റെ തലക്ക് തീർത്തും വലിപ്പക്കുറവ് ആയിരുന്നു.സ്കൂളിൽ പോയിട്ടില്ല .സ്വന്തമായി സംസാരിക്കാൻ അറിയില്ല.ആരുടെയെങ്കിലും നിർദേശങ്ങൾ കേട്ട് ജീവിക്കാൻ മാത്രമാണ് അവന് കഴിയുക..എല്ലിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളെ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ളു അവന്റെ ‘അമ്മ മാത്രം.എല്ലി ഇടക്കിടക്ക് വീട്ടിൽ എത്താറുണ്ടെങ്കിലും അധിക സമയം അവൻ ഗ്രാമത്തിൽ നിൽക്കില്ല , എത്രയായാലും സ്വന്തം അമ്മയ്ക്ക് അവൻ ഒരു ഭാരമല്ലലോ , അതുകൊണ്ട് എല്ലിയെ കാണാനുള്ള കൊതി കൊണ്ട് ഇടക്ക് വരുമ്പോൾ കാട്ടിലേക്ക് പോവാതെ ‘അമ്മ അവനെ കെട്ടിയിടാറുണ്ട് .

 

 

അവനെ ജീവന് തുല്യം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാൻ അവന്റെ ‘അമ്മ ഒരുപാട് കഷ്ടപെടുന്നുണ്ട്.എങ്കിലും ഇപ്പോൾ ആ അമ്മയുടെ അവസ്ഥ വളരെ മോശമാണ്.നാട്ടുകാരിൽ നിന്ന് മകന് നേരിടേണ്ടി വരുന്ന അവഗണയും ദ്രോ.ഹവും എലിയുടെ അമ്മയ്ക്ക് കണ്ടുനിൽക്കാൻ സാധിക്കുന്നില്ല.കുരങ്ങെന്ന് വിളിച്ച് എറിഞ്ഞോടിക്കുമ്പോഴാണ് തന്റെ ചങ്ക് പൊട്ടുന്ന വേദന ഉണ്ടാകുന്നത് എന്നാണ് എല്ലിയുടെ ‘അമ്മ പറയുന്നത്.ഇല്ലിയുടെയും അമ്മയുടെയും യഥാർത്ഥ സംഭവ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.ഈ വാർത്തയോട് നിങ്ങൾക്കും രേഖപെടുത്താം നിങ്ങളുടെ അഭിപ്രായം ഒരു കമന്റ് ലൂടെ

Articles You May Like

x