
മമ്മൂക്കയുടെയും ലാലേട്ടന്റെയും ബാല്യകാലം ചെയ്ത് വിസ്മയിപ്പിച്ച താരമിപ്പോൾ ആരാണെന്ന് അറിയാമോ , വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ താരം അശ്വിൻ
രാജമാണിക്യം എന്ന ഒറ്റ ചിത്രം മതി അശ്വിൻ എന്ന നടനെ മലയാളി പ്രേക്ഷകർക്ക് ഓർത്തെടുക്കാൻ , ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച മാണിക്യം എന്ന കഥാപത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ചത് അശ്വിൻ ആയിരുന്നു.മമ്മൂട്ടി മോഹൻലാൽ അടക്കം മലയാള സിനിമാലോകത്തെ പ്രമുഖ നടന്മാരുടെയൊക്കെ കുട്ടിക്കാലം അഭിനയിച്ചു മികവുറ്റതാക്കാൻ അശ്വിന് സാധിച്ചിട്ടുണ്ട്.മോഹൻലാൽ ചിത്രം മാടമ്പി , മമ്മൂട്ടി ചിത്രം തുറുപ്പുഗുലാൻ , പോക്കിരിരാജ , രാജമാണിക്യം, മാസ്റ്റർ പീസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.മികച്ച അഭിനയം കൊണ്ട് തന്നെ താരത്തിന് ദിലീപ് , സുരേഷ് ഗോപി ചിത്രങ്ങളിലും വേഷമിടാൻ അവസരം ലഭിച്ചിരുന്നു.നിരവധി ചിത്രങ്ങളിൽ തിളങ്ങി മികച്ച പ്രകടനം കാഴ്ചവെച്ച അശ്വിന് ഭാവിയിൽ നായകനാകാനുള്ള എല്ലാ അവസരവും ലഭിക്കും എന്നായിരുന്നു ആരധകരുടെ അഭിപ്രയങ്ങൾ.എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അശ്വിനെ ഇടക്ക് വെച്ച് കാണാതാവുകയായിരുന്നു.

മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക ശ്രെധ നേടിയ ആ മാണിക്യം ഇപ്പോൾ എവിടെയാണ് എന്നറിയാനുള്ള ആവേശമായിരുന്നു ആരധകർക്ക്.ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങളുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് അശ്വിൻ ഇപ്പോൾ.അശ്വിൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അഭിനയിക്കാനുള്ള ആദ്യ അവസരം ലഭിക്കുന്നത് .അന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്ത വലയം എന്ന സീരിയലിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്.അവിടെ നിന്നാണ് പിന്നീട് സിനിമയിലേക്ക് നിരവധി അവസരങ്ങൾ താരത്തെ തേടി എത്തിയത്.വലയം എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിൽ എത്തിയ അശ്വിൻ ജയരാജ് സംവിദാനം ചെയ്ത റൈൻ റൈൻ കം എഗൈൻ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കും എത്തി.പിന്നീട് സൂപ്പർ താരങ്ങളുടെ ബാല്യ കാലം അഭിനയിക്കാനുള്ള തിരക്കിലായിരുന്നു താരം.ദിലീപ് , മോഹൻലാൽ , മമ്മൂട്ടി , സുരേഷ് ഗോപി അങ്ങനെ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിൽ എല്ലാം അശ്വിൻ മികച്ച പ്രകടനം പുറത്തെടുത്തു.അതിൽ മമ്മൂട്ടി ചിത്രങ്ങളിൽ ആണ് അശ്വിൻ കൂടുതലും അഭിനയിച്ചത്.പോക്കിരി രാജ , രാജമാണിക്യം , മാസ്റ്റർപീസ് , തുറുപ്പുഗുലാൻ എന്നിവയാണ് ആ ചിത്രങ്ങൾ.
പ്രമുഖ താരങ്ങളോടൊപ്പമുള്ള അഭിനയത്തെക്കുറിച്ചും എക്സ്പീരിയൻസിനെക്കുറിച്ചും ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു :-ബാല താരമായി നായകന്മാരുടെ കുട്ടിക്കാലം അഭിനയിക്കുമ്പോൾ താരങ്ങളെ ഒപ്പം കാണാൻ സാധിക്കാത്തത് വലിയ വിഷമം തോന്നിയിട്ടുണ്ട് ..എന്നാൽ ആ കാര്യത്തിൽ മമ്മൂക്ക വലിയ ആളാണെന്നും ഇന്നിപ്പോ എപ്പോ കണ്ടാലും “നീയങ്ങു വളർന്നു വലുതായി പോയല്ലോ” എന്ന് മമ്മൂക്ക ചോദിക്കുമെന്നും താരം പറയുന്നു.നൂറുപേരെ ഒരു ദിവസം കണ്ടാലും അവരെ ഒക്കെ ഓർത്തിരിക്കാൻ മമ്മൂക്കയ്ക്ക് പ്രത്യേക കഴിവാണ് എന്നാണ് അശ്വിൻ പറയുന്നത്.സിനിമ ലോകത്തുനിന്നു താത്കാലികമായി ഇടവേള എടുത്ത് താരം ഇപ്പോൾ അമേരിക്കയിൽ സോഫ്റ്റ്‌വെയർ പ്രൊഫഷണലാണ്.ആറു മാസത്തിലൊരിക്കൽ നാട്ടിൽ എത്താൻ ശ്രെമിക്കാറുണ്ട് എന്നുമാണ് താരം പറഞ്ഞത്.മാസ്റ്റർ പീസ് ആണ് അശ്വിൻ അഭിനയിച്ച അവസാനമായി അഭിനയിച്ച ചിത്രം..വിവാഹത്തെക്കുറിച് ചോദിച്ചപ്പോൾ വീട്ടുകാർ അതിനുള്ള അന്വഷണത്തിലാണ് എന്നായിരുന്നു താരത്തിന്റെ മറുപടി.