ആരാധകർ കാത്തിരുന്ന സന്തോഷ വാർത്ത പങ്കുവെച്ച് പേർളി ; കുഞ്ഞിന്റെ പേരിൽ ഇപ്പോഴും കൺഫ്യൂഷനിൽ ആണെന്നും താരം

മലയാളികൾ ഇത്രകണ്ട് ആഘോഷമാക്കിയ ഒരു ഗർഭകാല സമയം മറ്റൊന്ന് ഉണ്ടാകാൻ ഇടയില്ല. പേർളി മാണിയുടെ ഗർഭകാലം അത്രയും ആഘോഷമാക്കിയിരുന്നു സോഷ്യൽ മീഡിയയും ആരാധകരും മാധ്യമങ്ങളും. പേർളി മാണി ഒന്ന് തുമ്മിയാൽ പോലും അത് വരെ വാർത്ത ആക്കാൻ മാധ്യമങ്ങൾ തുടങ്ങി. അത്രയ്ക്ക് ആരാധക പിന്തുണ ഉണ്ടായിരുന്നു ഗർഭിണിയായ പേർളി മണിക്കും ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിനും. ഗർഭകാലത്തിന്റെ ഓരോ നിമിഷവും പേർളിയും ഭർത്താവ് ശ്രീനിഷും ആരാധകരും വലിയ ആഘോഷം ആയിട്ടാണ് കൊണ്ടാടിയത്.

അവതാരിക നടി മോഡൽ ഫാഷൻ ഡിസൈനർ ഒക്കെയായി മലയാളികളുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ നടിയാണ് പേർളി മാണി. വെത്യസ്തമായ അവതരണത്തിലൂടെയും അഭിനയം കൊണ്ടും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ പേർളി മാണിക്കു കഴിഞ്ഞു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരിക ആയാണ് പേർളി മാണിയെ പ്രേക്ഷകർ ആദ്യമായി കാണുന്നത്. പിന്നീട് സിനിമയിലും ഷോർട്ട് ഫിലിമിലും മ്യൂസിക്ക് ആൽബത്തിലും മറ്റുമൊക്കെ പേർളി അഭിനയിച്ചു.

ഏറ്റവും ഒടുവിൽ മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലെ മത്സരാർത്ഥിയായി പേർളി മാണി എത്തിയതോടെ ആണ് താരം കൂടുതൽ ആരാധകരെ സമ്പാദിക്കുന്നത്. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥിയും നടനുമായ ശ്രീനിഷ് അരവിന്ദുമായി താരം അവിടെ വെച്ച് പ്രണയത്തിലാവുകയും ബിഗ്‌ബോസ് ഷോ കഴിഞ്ഞപ്പോൾ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ബിഗ്‌ബോസ് ഹൌസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങൾ ആയിരുന്നു പേര്ളിഷ്‌ എന്നറിയപ്പെട്ട പേര്ളിയും ശ്രീനിഷും.

ആരാധകർ വലിയ ആഘോഷമാക്കിയ വിവാഹത്തിന് ശേഷം എത്തിയ ഗർഭകാലവും ആരാധകർ ഏറ്റെടുത്തു. പേർളി മാണിയുടെ ഏറ്റവും പുതിയ വിശേഷം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കുഞ്ഞാവ എന്ന് വരും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. കുറച്ചു നാളായി ആരാധകരും പ്രേക്ഷകരും ചോദിക്കുന്ന ഒരു ചോദ്യം ആയിരുന്നു ഡെലിവറി ഡേറ്റ് എന്നാണ് എന്നത്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിലൂടെ അത് വെളിപ്പെടുത്തിയിരിക്കുകയാണ് പേർളി.

ഇത് ഒൻപതാമത്തെ മാസം ആണെന്നും 36 ആഴ്ചകൾ പിന്നിട്ടു എന്നും താരം വിഡിയോയിൽ പറയുന്നു. മാർച്ച് 23 ആണ് ഡെലിവറി ഡേറ്റ് എന്നാണ് അവർ പറഞ്ഞിരിക്കുന്നത് എന്നും പേർളി പറഞ്ഞു. എന്നാൽ കുഞ്ഞിന് പേര് കണ്ടെത്തിയോ എന്ന ആരാധകരുടെ ചോദ്യത്തിന് പേര് ഇതുവരെ കണ്ടെത്തിയില്ല എന്നും അതൊരു വലിയ ജോലി ആണെന്നും ആയിരുന്നു പേര്ളിയുടെ മറുപടി. തന്റെ മനസ്സിൽ കുറെ പേരുണ്ടെന്നും മിക്കവാറും ഓരോ മാസവും ഓരോ പേര് വെച്ച് വിളിക്കേണ്ടി വരുമെന്നും താരം തമാശയായി പറഞ്ഞു.

x