ദിലീപും കാവ്യയും മകൾ മഹാലക്ഷ്മിയും കൊച്ചി എയർപോർട്ടിൽ , ആഘോഷമാക്കി ആരാധകർ വീഡിയോ വൈറൽ

മലയാളികളുടെ ജനപ്രിയ നായകൻ ദിലീപും പ്രിയ നടി കാവ്യാ മാധവനും ജീവിതത്തിലും ഒന്നിച്ചപ്പോൾ വലിയ ആഘോഷത്തോടെ ആണ് മലയാളികൾ ആ വാർത്ത സ്വീകരിച്ചത്. വിവാഹ ശേഷം ദിലീപ് സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും കാവ്യ അഭിനയതോട് വിട പറയുക ആയിരുന്നു. അതിൽ ചെറിയ പരിഭവം ഉണ്ടെങ്കിലും പ്രേക്ഷകർക്ക് ഈ താര ദമ്പതികളോട് ഉള്ള സ്നേഹത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല. അതേ സ്നേഹം തന്നെ ആണ് ആരാധകർക്ക് അവരുടെ മക്കളായ മീനാക്ഷിയോടും മഹാലക്ഷ്മിയോടും ഉള്ളതും.

ഈ താര കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും വലിയ താല്പര്യമാണ്. ഇവരുടെ വിശേഷങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇവരുടെ വിശേഷങ്ങൾക്കൊക്കെ വലിയ മാധ്യമശ്രദ്ധ കിട്ടാറുമുണ്ട്. കഴിഞ്ഞ മാസം ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കിയത് ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയുടെ വിശേഷങ്ങൾ ആയിരുന്നു എങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആകുന്നത് ഇളയ മകൾ മഹാലക്ഷ്മി ആണ്. കഴിഞ്ഞ ദിവസമാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.

മലയാളികളുടെ പ്രിയ നടനും സംവിധായകനും ഗായകനും ഒക്കെയായ നാദിർഷായുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ആണ് കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത്. നാദിർഷായും ദിലീപും പോലെ തന്നെ മീനാക്ഷിയും ആയിഷയും അടുത്ത സുഹൃത്തുക്കൾ ആണ്. അതുകൊണ്ടു തന്നെ ദിലീപും കുടുംബവും ഒരാഴ്ച നീണ്ടു നിന്ന വിവാഹ ആഘോഷങ്ങളിൽ എല്ലാ ദിവസവും പങ്കെടുത്തിരുന്നു. വിവാഹ ആഘോഷങ്ങളിൽ അതോടെ താരമായി മാറുകയായിരുന്നു മകൾ മീനാക്ഷി.

അവധി ആഘോഷിക്കാൻ ദിലീപും കാവ്യയും കഴിഞ്ഞ ആഴ്ചയാണ് കാവ്യയുടെ നാടായ നീലേശ്വരത്തു എത്തുന്നത്. അവിടെ കാവ്യയുടെ കുടുംബ ക്ഷേത്രത്തിൽ ഇരുവരും എത്തിയപ്പോൾ എടുത്ത ചിത്രങ്ങളും വിഡിയോയും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഒരാഴ്ചത്തെ അവധി ആഘോഷം കഴിഞ്ഞു ഇപ്പോൾ മടങ്ങി പോയിരിക്കുകയാണ് താരങ്ങൾ. മടങ്ങിപ്പോകാൻ നേരം കൊച്ചി എയർപോർട്ടിൽ വെച്ച് ആരോ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ദിലീപിന്റെ തോളിൽ ചാഞ്ഞു കിടക്കുന്ന മഹാലക്ഷ്മി തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് .

2018 ഒക്ടോബറിൽ ആണ് ദിലീപ് കാവ്യ ദമ്പതികൾക്ക് ഒരു മകൾ ജനിക്കുന്നത്. എന്നാൽ മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ ദിലീപും കുടുംബവും പുറത്തു വിട്ടിരുന്നില്ല. മഹാലക്ഷ്മി എന്നാണ് തങ്ങളുടെ മകൾക്കു ദിലീപും കാവ്യയും പേര് നൽകിയത്. കുഞ്ഞിനെ ക്യാമറ കണ്ണുകളിൽ നിന്നും മറച്ചു പിടിക്കാൻ എപ്പോഴും ദിലീപും കാവ്യയും ശ്രമിച്ചിരുന്നു. ദിലീപും കാവ്യയും പങ്കെടുക്കുന്ന പൊതു പരിപാടികളിൽ പോലും മകളെ കൊണ്ട് വരാറില്ല ഇവർ. മഹാലക്ഷ്മിയെ ഒരുനോക്കു കാണാൻ കൊതിച്ചിരുന്ന ആരാധകർക്ക് ഇപ്പോൾ സന്തോഷമായിരിക്കുകയാണ്.

 

x