ഒരു ലാഭവും പ്രതീഷിക്കാതെ , തളർന്ന ജീവിതങ്ങൾക്ക് തോൾ നീട്ടി കണ്ണീരൊപ്പുന്ന പച്ചയായ മനുഷ്യൻ

അന്നും ഇന്നും വെടിക്കെട്ട് മാസ്സ് ഡയലോഗിലൂടെയും ആക്ഷൻ ചിത്രങ്ങൾ കൊണ്ടും മലയാളി പ്രേഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് സുരേഷ് ഗോപി , തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും ഭംഗിയാക്കാൻ താരത്തിന് സാധിക്കാറുണ്ട് .. നിറമുള്ള രാവുകൾ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം പിന്നീട് വില്ലൻ വേഷങ്ങളിലും , സഹ നടൻ വേഷങ്ങളിലും , നായകനായും തിളങ്ങി മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം സൂപ്പർ സ്റ്റാർ പട്ടം നേടിയ താരം കൂടിയാണ് സുരേഷ് ഗോപി . . കിടിലൻ മാസ്സ് രംഗങ്ങളിലൂടെയും ഡയലോഗിലൂടെയും മലയാളി പ്രേക്ഷകരെ ഒന്നടങ്കം കയ്യിൽ എടുത്ത താരം അഭിനയ ജീവിതത്തിനും രാഷ്ട്രീയ ജീവിതത്തിനും ഒപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് . . ആരുടെ വിഷമം കണ്ടാലും കണ്ണ് നിറയുന്ന , സഹായത്തിനായി ആര് സമീപിച്ചാലും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ യാതൊരു മടിയും കാണിക്കാത്ത പച്ചയായ മനുഷ്യൻ .. അന്നും ഇന്നും ഒന്നും തിരികെ പ്രതീക്ഷിക്കാതെ സഹായ ഹസ്തവുമായി മുന്നിൽ നിൽക്കുന്ന പ്രിയ താരമാണ് സുരേഷ് ഗോപി ..

 

 

ഇപ്പോഴിതാ വെക്തി ജീവിതവും സിനിമ ജീവിതവും വിവരിക്കുന്ന താരത്തിന്റെ പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . .. വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .. ഒന്നും മോഹിക്കതെ ഒരു ലാഭവും പ്രതീക്ഷിക്കാതെ അന്നും ഇന്നും തളരുന്ന ജീവിതങ്ങൾക്ക് തോൾ നീട്ടിയിട്ടുള്ള വെക്തി കൂടിയാണ് സുരേഷ് ഗോപി .. നടൻ , എം പി എന്നതിലുപരി നന്മകൾ മാത്രമുള്ള ഒരു നല്ല മനസിന് ഉടമയാണ് സുരേഷ് ഗോപി എന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നത് .. ഒരു എം പി എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ശമ്പളം പോലും താൻ പാവങ്ങൾക്ക് വേണ്ടിയാണു താൻ വിനയോഗിച്ചിട്ടുള്ളത് എന്ന് താരം വെളിപ്പെടുത്തിയിരുന്നു ..

 

സർക്കാരിന്റെ പണം കൊണ്ടല്ല താൻ ജീവിക്കുന്നത് എന്നും ചാനെൽ പരിപാടികളിൽ ലഭിക്കുന്ന പണം പോലും പാവപ്പെട്ടവർക്ക് വേണ്ടിയാണു താൻ ചിലവഴിക്കുന്നത് എന്നാണ് താരം പറഞ്ഞത് . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നിങ്ങൾക്കും ആകാം കോടിശ്വരനിൽ അവതാരകനായി താരം എത്തിയിരുന്നു , ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി ആളുകൾക്ക് അന്ന് ഒട്ടേറെ സഹായങ്ങൾ പ്രിയ താരം സുരേഷ് ഗോപി ചെയ്തിരുന്നു .. കാരുണ്യ പ്രവർത്തനങ്ങളിൽ ഒരു ലാഭവും പ്രതീക്ഷിക്കാതെ അന്നും ഇന്നും സഹായ മനസുമായി സുരേഷ് ഗോപി മുന്നിലുണ്ട് .. എന്തായാലും താരം പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് ..

 


2015 വരെ സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന സുരേഷ് ഗോപി , പിന്നീട് കുറച്ചു വർഷങ്ങൾ അഭിനയലോകത്തുനിന്നും ഇടവേള എടുത്തിരുന്നു .. ശേഷം 2020 ൽ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു .. വീണ്ടും സിനിമയിൽ സജീവ സാന്നിധ്യമായി തുടരാനുള്ള ശ്രെമത്തിലാണ് താരമിപ്പോൾ .. നിരവധി ചിത്രങ്ങളുമായി താരമിപ്പോൾ തിരക്കിലാണ് .. കാവൽ , പാപ്പൻ , ഒറ്റക്കൊമ്പൻ അടക്കം നിരവധി ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത് …

x