
ആദ്യം അവൾ എന്റെ സഹോദരിയായി പിന്നീട് അമ്മയായി മാറി എന്റെ ‘ലോക്ക്ഡൗൺ അമ്മ’ വേലക്കാരിയെ അമ്മയായി കണ്ട യുവാവിന്റെ കുറിപ്പ്
കോവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവൻ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. മാനസികമായും ശാരീരികമായും ദിനംപ്രതി മനുഷ്യർ തകർന്നുകൊണ്ടിരിക്കുകയാണ്, വൈറസ് ജീവനെ മാത്രമല്ല, ബിസിനസ്സുകളെയും ഉപജീവനമാർഗങ്ങളെയും തകർത്തെറിഞ്ഞു. എന്നാൽ ഇതിനെയോക്കെ പിന്തള്ളി വേലക്കാരിയായ സ്ത്രീയെ ഒരു ബോസിന് തന്റെ സഹോദരിയായും, പിന്നീട് തന്റെ സ്വന്തം അമ്മയായും സ്ഥാനക്കയറ്റം നൽകാൻ സാധിക്കുമോ? എന്നാൽ അത്തരമൊരു ഊഷ്മള ബന്ധത്തിനെ പറ്റി പങ്കുവെക്കുകയാണ് പ്രശസ്ത ടെലിവിഷൻ താരം മോഹിത് മൽഹോത്ര. 12 വർഷത്തെ ബന്ധമാണ്, ഈ കഥയിലെ നായികയായ ഭാരതീയുമായി താരത്തിനു ഉള്ളത്.

ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഹൃദ്യമായ ജീവിതാനുഭവം പങ്കുവയ്ക്കപ്പെട്ടത്. മോഹിതിന്‍റെ വാക്കുകള്‍ ഇങ്ങനെ,
” കഴിഞ്ഞ 12 വർഷമായി ഞാൻ മുംബൈയിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എന്റെ ബിസി വർക്ക് ഷെഡ്യൂളും രാത്രി ഷൂട്ടിങ്ങുമെല്ലാം സ്വന്തമായി കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയായിരുന്നു. എന്റെ വീട്ടുജോലിക്കാരിയായി ഭാരതി എത്തിയതോടെ അതിനെല്ലാം ഒരു മാറ്റം വന്നു. 2013 മുതൽ ഭാരതി എന്റെ അടുക്കളയും വീടും ഏറ്റെടുത്തു. അവളെന്റെ അമ്മയെ വിളിച്ച് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ചോദിച്ചു മനസ്സിലാക്കും. അമ്മ വയ്ക്കുന്നത് പോലെ ഭക്ഷണം പാകം ചെയ്തു തരും. ഗൂഗിൾ നോക്കി ഭാരതി പുതിയ പാചകക്കുറിപ്പുകൾ പരീക്ഷിച്ചു തുടങ്ങി. അവളുണ്ടാക്കുന്ന തായ് കറിയുടെ സ്വാദ് അതിഗംഭീരമാണ്.
ഏതാനും മാസങ്ങൾക്കുള്ളിൽ ഭാരതി എന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയായി. ഞാൻ ഡൗൺ ആയാൽ, അവൾ എനിക്ക് അതിശയകരമായ രാജ്മ ചാവൽ ഉണ്ടാക്കിത്തരും. ഞാൻ വൈകി വീട്ടിൽ തിരിച്ചെത്തി ജങ്ക് ഫൂഡ് ഓർഡർ ചെയ്യുമ്പോൾ തടയും, ആരോഗ്യത്തിന് നല്ലതല്ലെന്ന് ഓർമ്മപ്പെടുത്തും. ഒരു ഘട്ടത്തിനു ശേഷം, അവൾ എന്റെ അമ്മയുടെ ജാസൂസായി മാറി. ഞാൻ ശരിയായി ഭക്ഷണം കഴിച്ചില്ലെങ്കിൽ അവൾ എന്റെ അമ്മയെ വിളിച്ച് എന്നോട് സംസാരിക്കാൻ ആവശ്യപ്പെടും. എനിക്ക് ഒരിക്കലും ലഭിക്കാത്ത മൂത്ത സഹോദരിയെപ്പോലെയായിരുന്നു ഭാരതി. ഞാൻ അവളുടെ മകൻ രോഹിതിനോട് പോലും കൂട്ടാണ്.
ഒരിക്കൽ അവൻ എന്നോട് പറഞ്ഞു, നന്നായി പഠിക്കാനും മാസ്റ്റർ ബിരുദം നേടാനും ആഗ്രഹിക്കുന്നു എന്ന്. ഭാരതിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എനിക്കറിയാം. അതുകൊണ്ട് അവന്റെ വിദ്യാഭ്യാസത്തിനായി ഞാൻ പണം നൽകി. അവൻ എന്റെ അനന്തരവനെപ്പോലെയാണ്. 2020 ൽ ലോക്ക്ഡൗൺ സമയത്ത് ഞാൻ ദില്ലിയിൽ കുടുങ്ങി. ഈ അവസ്ഥയിൽ ഭാരതിയുടെ ജോലി നഷ്ടപ്പെടും എന്ന് എനിക്കറിയാം. ഞാൻ അവളുടെ ശമ്പളം അയച്ചുകൊണ്ടിരുന്നു. എന്റെയും അമ്മയുടെയും ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച് അവൾ എപ്പോഴും മെസ്സേജുകൾ അയക്കും.
മൂന്നു മാസത്തിനു ശേഷം ഞാൻ മുംബൈയിൽ തിരിച്ചെത്തി, ഭാരതി അവിടെ ഉണ്ടായിരുന്നു! അവൾ എനിക്കുവേണ്ടി ഭക്ഷണം തയാറാക്കി. കഴിഞ്ഞ 6-7 മാസങ്ങളിൽ, ഭാരതിയ്ക്ക് പ്രമോഷൻ ലഭിച്ചു. എന്റെ സഹോദരി ആയിരുന്നവൾ ഇപ്പോൾ അമ്മയായി മാറി. കഴിഞ്ഞ ദിവസം, ഞാൻ ഭാരതിയോട് എന്റെ ‘ലോക്ക്ഡൗൺ അമ്മ’ എന്ന് വിളിക്കുമെന്ന് പറഞ്ഞു. അതുകേട്ട് ഭാരതി പൊട്ടിച്ചിരിച്ചു, സത്യസന്ധമായി.” ഇതാണ് മോഹിത് പങ്കുവെച്ച ആ ഹൃദയഹാരിയായ കുറിപ്പ്. ഈ കുറുപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഒപ്പം നിരവധി പേരാണ് താരത്തിനും ഭാരതി അമ്മയ്ക്കും ആശംസകളുമായി എത്തിയത്.