തൻ്റെ സമ്പാദ്യമെല്ലാം പാവങ്ങൾക്ക് ദാനംചെയ്ത കോടീശ്വര പുത്രൻ. എന്നിട്ടും!

കാൻസർ എന്ന മഹാമാരിയെ ഭ യക്കുകയും പഴിക്കുകയും ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ തന്റെ മ രണത്തിന് കാരണമായ കാന്സറിനെ ദൈവം തന്ന സമ്മാനമെന്നാണ് അലി ബന്നറ്റ് വിശേഷിപ്പിച്ചത്. തന്റെ സമ്പാദ്യം എല്ലാം പാവങ്ങൾക്ക് ദാനം ചെയ്ത അലി ബന്നറ്റ് എന്ന കോടീശ്വരന്റെ കഥയാണ് ഇന്ന്  നിങ്ങളുമായി പങ്കുവെക്കുന്നത്.

ഓസ്‌ട്രേലിയയിലെ ഒരു അതി സമ്പന്ന കുടുംബത്തിലായിരുന്നു അലി ബെന്നറ്റ് ജനിച്ചത്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ വായിൽ വെള്ളി കരണ്ടിയുമായി ഉള്ള ജനനം. അലിയുടെ ജീവിതത്തിൽ പണം ഒരിക്കലും ഒരു പ്രശ്നമേ അല്ലായിരുന്നു. പണം കൊടുത്താൽ കിട്ടുന്നതെല്ലാം അയാൾ സ്വന്തമാക്കി. ആരും കൊതിച്ചു പോകുന്ന ആർഭാടകരമായ യൗവനം.

എന്നാൽ 2015ലാണ് അലിയുടെ ജീവിതത്തിൽ വഴിത്തിരിവായ ആ സംഭവം ഉണ്ടായത്. നല്ല ആരോഗ്യവാനായ അലി ഒരിക്കൽ ഒരു ഒഫീഷ്യൽ മീറ്റിങിനിടെ തലകറങ്ങി വീണു . തുടർന്ന് നടത്തിയ പരിശോധനയിലാണ് അലിക്ക് കാൻസർ ആണെന്നു മനസിലാക്കിയത്. പെട്ടെന്ന് തന്നെ ചികിത്സ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിലാക്കി. പക്ഷേ വൈകിപ്പോയിരുന്നു. കാൻസർ ഫോർത് സ്റ്റേജിലേക്കെത്തിയിരുന്നു.

പരമാവധി 7 മാസത്തിൽ കൂടുതൽ അലിയുടെ ജീവൻ നിലനിർത്താൻ ആകില്ലെന്ന് ഡോക്റ്റർമാർ വിധിച്ചു. ഈ വാർത്ത കേട്ട് ജീവിച്ചു കൊതി മാറാത്ത ആ ചെറുപ്പക്കാരൻ ആകെ തകർന്നുപോയി. പണം കൊടുത്താൽ കിട്ടാത്ത ഒന്നുമില്ലെന്ന്‌ കരുതിയിരുന്ന ആ യുവാവ് , പണത്തിന് നല്കാൻ കഴിയാത്തതും ഉണ്ടെന്ന് മനസിലാക്കി. തന്റെ ഇത്രയും നാളത്തെ ജീവിതം വിലയിരുത്തിയപ്പോഴാണ് താൻ ഇതുവരെ ജീവിച്ചിട്ടില്ലെന്ന് അയാൾ മനസിലാക്കുന്നത്‌.

താൻ ഇത്രയും നാൾ സമ്പാദിച്ചതൊന്നും തനിക്ക് കൊണ്ട് പോകാനാകില്ലെന്ന് മനസിലാക്കിയ അലി അതൊക്കെ പാവങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. അയാൾ തന്റെ കമ്പനിയും വസ്തുവകകളും എല്ലാം വിറ്റു. അതെല്ലാം അയാൾ ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള പാവങ്ങളെ സഹായിക്കാൻ ഉപയോഗിച്ചു. അതിനു വേണ്ടി ഒരു സംഘട തന്നെ അലി തുടങ്ങിവെച്ചു. ലോകത്താകമാനമുള്ള പതിനായിരക്കണക്കിന് പേർക്ക് അഹാരവും വസ്ത്രങ്ങളും പഠനോപകരണങ്ങളും അലി എത്തിച്ചു കൊടുത്തു. തന്റെ ബാക്കിയായ ജീവിതം അവരോടൊപ്പം ആഘോഷിച്ചു.

7 മാസമെന്ന് ഡോക്റ്റർമാർ വിധിച്ച കാലാവധി 3 വർഷമായി ഈശ്വരൻ നീട്ടി കൊടുത്തു. അങ്ങനെ 2018 റമ്ദാൻ മാസത്തിൽ അലി ഈ ലോകം വിട്ടു പോയി. മരി ക്കുന്നകുതിന് മുൻപ് നൽകിയ ഒരു അഭിമുഖത്തിലാണ് ക്യാന്സറിനെ ദൈവം തന്ന സമ്മാനം എന്ന് അലി വിശേഷിപ്പിച്ചത്. അതിനു കാരണം അലി പറയുന്നത് ഇങ്ങനെ.

“എനിക്ക് എന്നെ തിരിച്ചറിയാനായത് കാൻസർ വന്നതിനു ശേഷമാണ് . അതുകൊണ്ടാണ് എനിക്ക് ഈ ലോകത്തെ കാണാനായത്. അവരുടെ സങ്കടങ്ങൾ മനസിലാക്കാനും അവർക്ക് സഹായങ്ങൾ ചെയ്യാനുമായതു. അല്ലായിരുന്നെങ്കിൽ പണത്തിന് പിറകേ മാത്രം ഓടുന്നൊരു യാന്ത്രിക ജീവിതം ആയിപ്പോയേനെ എന്റേതു. അതേ കാൻസർ എനിക്ക് ദൈവം തന്ന ഒരു അനുഗ്രഹമാണ്. കുറച്ചു കാലമെങ്കിലും മനുഷ്യനായി ജീവിക്കാനുള്ള ഒരു അവസരം”.


 

x