അമ്മയ്ക്ക് രണ്ടാം വിവാഹം മകൻ എഴുതിയ കുറിപ്പ് വൈറലാകുന്നു

സ്ത്രീകൾ ആദ്യ വിവാഹം പരാജയപ്പെട്ട് മറ്റൊരു വിവാഹം കഴിക്കുന്നതും അതുപോലെ പ്രായം കുറച്ചുകൂടിയാൽ വിവാഹം കഴിക്കുന്നതുമൊക്കെ ഇന്നും സമൂഹത്തിൽ പലരും അംഗീകരിക്കാറില്ല.പുരുഷന്മാർക്ക് എത്ര വിവാഹം കഴിച്ചാലും അതിന് സമൂഹത്തിൽ ആർക്കും ഒരു പരാതിയും ഉണ്ടാവാറില്ല , എന്നാൽ അതൊരു സ്ത്രീ ആണെങ്കിൽ സമൂഹം അംഗീകരിക്കാൻ കുറച്ചുപ്രയാസമുള്ള കാര്യമാണ്.എന്നാൽ ഈ ഒരു സാഹചര്യത്തിൽ ഒരു മകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായി മാറിയത്.

 

 

അമ്മയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രവും അതോടൊപ്പം ഉള്ള കുറിപ്പുമാണ് മകൻ ഗോകുൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.അമ്മയുടെ ആദ്യ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല എന്നാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്.അടി കൊണ്ട് അമ്മയുടെ നെറ്റിയിൽ നിന്നും ചോര ഒഴുകുന്നത് കണ്ടപ്പോൾ ചോദിച്ചിട്ടുണ്ട് ഇതൊക്കെ എന്തിനാണ് അമ്മെ ഇങ്ങനെ സഹിക്കുന്നത് എന്ന് , അപ്പോൾ ‘അമ്മ പറഞ്ഞ ഒരു മറുപടിയുണ്ട് , മോനെ നിന്നെ ഓർത്താണ് ഞാൻ ഇതെല്ലം സഹിക്കുന്നത് , നിന്നെ ഓർത്തു മാത്രമാണ് ഞാൻ ജീവിക്കുന്നത് , നിനക്ക് വേണ്ടി ‘അമ്മ ഇനിയും സഹിക്കും എത്രവേണമെങ്കിലും.അമ്മയുടെ കൈപിടിച്ച് പടിയിറങ്ങിയ ആ നിമിഷം തീരുമാനം എടുത്തതാണ് ഈ കാര്യമെന്നും ഗോകുൽ കുറിപ്പിൽ സൂചിപ്പിക്കുന്നു.

 

എനിക്കായി അമ്മയുടെ യൗവനം മാറ്റിവെച്ച അമ്മയ്ക്ക് ഇനിയും ഉയരങ്ങളും സ്വപ്നങ്ങളും കീഴടക്കാൻ ഉണ്ട് , ഈ ഒരു കാര്യം മറച്ചുവെക്കണം എന്ന് തോന്നിയതുമില്ല , വെറുപ്പിന്റെയും പുച്ഛത്തിന്റെയും മുഖഭാവത്തോടെ ആരും ഇങ്ങോട്ട് നോക്കണ്ട എന്നും അങ്ങനെ നോക്കിയാൽ ഇവിടെ ഒന്നും സംഭവിക്കാനില്ല എന്നും കുറിപ്പിൽ ഗോകുൽ സൂചിപ്പിക്കുന്നു.ഗോകുൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെയും അമ്മയുടെയും വിവാഹമോചനം നടന്നത് , പിന്നീട് അമ്മയുടെ ചുമലിലായിരുന്നു ബാക്കി കാര്യങ്ങൾ ഒക്കെ , ലൈബ്രറി ജീവനക്കാരി അമ്മയായിരുന്നു ഏക ആശ്രയം.ആദ്യം രണ്ടാം വിവാഹത്തിന് ‘അമ്മ സമ്മതിച്ചില്ലങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.എന്തായാലും ഗോകുലിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

നിരവധി ആളുകളാണ് ഗോകുലിന്റെ പോസ്റ്റിനു പിന്തുണയുമായി രംഗത്ത് വന്നത്.ഇതിനോടകം തന്നെ പോസ്റ്റിന് നിരവധി അഭിപ്രായങ്ങളാണ് വന്നത് , എല്ലാം പിന്തുണയോട് കൂടിയുള്ള കമെന്റുകൾ മാത്രമായിരുന്നു.സോഷ്യൽ ലോകം ഏറ്റെടുത്ത ഗോകുലിന്റെ പോസ്റ്റിന് ഇതിനോടകം തന്നെ 43000 ൽ അധികം ലൈക്കുകളും 4000 ൽ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Articles You May Like

x