പുതിയ അതിഥി എത്തുന്നു , അമ്മയാകാനൊരുങ്ങി പ്രിയ ഗായിക ശ്രേയ ഘോഷാൽ

സംഗീത പ്രേമികളുടെ ഇഷ്ട ഗായികയാണ് ശ്രെയ ഘോഷാൽ , ഇന്ത്യൻ സംഗീത ലോകത്ത് ഏറ്റവും കൂടുതൽ ആരധകരുള്ള ഗായികമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് ശ്രെയ ഘോഷാലിന്റെ സ്ഥാനം.ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു സന്തോഷം ആരധകരോട് പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ ഗായിക ശ്രെയ ഘോഷാൽ ..താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് ശ്രെയ ഘോഷാൽ പങ്കുവെച്ചിരിക്കുന്നത്.നിര വയറിൽ കൈ വെച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രവും ആരധകർക്ക് വേണ്ടി താരം പങ്കുവെച്ചിട്ടുണ്ട്.താനും ഭർത്താവും തങ്ങളുടെ പൊന്നോമനയുടെ വരവിനായി കാത്തിരിക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും താരം കുറിച്ചിട്ടുണ്ട്.ശ്രെയ ഘോഷാൽ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.ഒരു കൊച്ചു ഗായികയെ അല്ലങ്കിൽ ഗായകനെ കൂടി സംഗീത ലോകത്തിന് ലഭിക്കട്ടെ എന്നും , അമ്മയുടെ എല്ലാ കഴിവുകളും പൊന്നോമനക്ക് ലഭിക്കട്ടെ എന്നും നിരവധി കമന്റ് കളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.നിരവധി ആരാധകരും നടന്മാരും സിനിമ പ്രവർത്തകരുമൊക്കെ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നുണ്ട്.

 

ആലാപന സൗന്ദര്യം കൊണ്ട് സംഗീത പ്രേമികളുടെ മനസ് കീഴടക്കിയ ശ്രെയ ഘോഷാലും ഭർത്താവ് ” ശിലാദിത്യ മുഖോപാദ്യായ ” യും പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ്.നീണ്ട നാളത്തെ പ്രണയത്തിനടുവിലായിരുന്നു ശ്രെയ ഘോഷാലും ” ശിലാദിത്യ മുഖോപാദ്യായയും വിവാഹിതരായത്.2015 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും താരം കുറിച്ചു.ഇന്ത്യൻ സംഗീത രംഗത്ത് നിരവധി ആരധകരാണ് ശ്രെയ ഘോഷാലിന് ഉള്ളത് , വ്യത്യസ്ത ഭാഷകളിൽ ഇതിനോടകം തന്നെ നിരവധി ഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട് , ബോളിവുഡ് ലൂടെയാണ് തുടക്കം എങ്കിലും ഹിന്ദിക്ക് പുറമെ തമിഴ് , തെലുങ് , മലയാളം , കന്നഡ , ഉറുദു , മറാത്തി , കന്നഡ , ഒഡിയ , പഞ്ചാബി എന്നി ഭാഷകളിലും താരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.മികച്ച ഗായികയ്ക്കുള്ള ദേശിയ പുരക്സ്കാരം നാല് തവണയാണ് താരം സ്വന്തമാക്കിയത്.

Articles You May Like

x