സാരിയിൽ സുന്ദരിയായി കുഞ്ഞു ഗീതുട്ടി , അമ്മയേക്കാൾ സുന്ദരി എന്ന് ആരാധകർ

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടിയാണ് ഗീതു മോഹൻദാസ്.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരം കൂടിയാണ് ഗീതു.ബാല താരമായി സിനിമയിൽ എത്തി പിന്നീട് നായികയായും സംവിദായായികയായും ഒക്കെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.1986 ൽ പുറത്തിറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഗീതു മോഹൻദാസ് സിനിമയിലേക്ക് എത്തിയത്.ആദ്യ ചിത്രം കൊണ്ട് തന്നെ മികച്ച ബാല താരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടാൻ താരത്തിന് സാധിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ ഗീതു ആരധകരുമായി ഇടയ്ക്കിടെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട് ..ഇപ്പോഴിതാ കേരള സാരിയിലുള്ള മകൾ ആരാധനയുടെ ചിത്രങ്ങൾ ആണ് ഗീതു സോഷ്യൽ മീഡിയയിലൂടെ ആരധകരുമായി പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിൽ വലിയ പൊട്ടൊക്കെ തൊട്ട് സാരിയിൽ അതീവ സുന്ദരികുട്ടിയായിട്ടാണ് ആരാധനയെ കാണാൻ സാധിക്കുന്നത്.അമ്മയെ പോലെ തന്നെയാണ് മകൾ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരധകരുടെ കമന്റ് കൾ.തന്റെ കുട്ടി വേർഷൻ എന്നാണ് ഗീതു സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

 

ഗീതുവിന്റെ മകൾ ആരാധനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അടുത്ത കൂട്ടുകാരി കൂടിയായ പൂർണിമയും ചിത്രങ്ങൾക്ക് താഴെ കമെന്റ് നൽകിയിട്ടുണ്ട്.പൂർണിമക്ക് പുറമെ രമേശ് പിഷാരടി , കുഞ്ചാക്കോ ബോബൻ , ഭാവന , ശ്രിന്ദ , രഞ്ജിനി ഹരിദാസ് , സരിത ജയസൂര്യ , ജോത്സ്ന തുടങ്ങി നിരവധി പേര് കമന്റ് കൾ രേഖപ്പെടുത്തിയിട്ടുണ്ട്.പൂര്ണിമായും ഗീതുവും ഒക്കെ അടുത്ത കൂട്ടുകാരികളാണ് , ഇടക്കിടെ ഇവരുടെ ഒത്തുകൂടൽ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെക്കാറുണ്ട് ..താരങ്ങൾ മാത്രമല്ല താരപുത്രിമാരുടെ ചിത്രങ്ങളും വൈറലാകാറുണ്ട്.മുൻപ് പ്രാർത്ഥനയും നക്ഷത്രയും ആരാധനയും ഒന്നിച്ചുള്ള ചിത്രങ്ങൾ പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു.

 

ബാലതാരമായിട്ടാണ് ഗീതു അഭിനയലോകത്തേക്ക് എത്തിയത് , പിന്നീട് നായികയായും സംവിദായികയായും താരം തിളങ്ങി.ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗീതു പിന്നീട് ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു ..പിന്നീട് തെങ്കാശിപ്പട്ടണം , കണ്ണകി , വാൽക്കണ്ണാടി , പകൽപ്പൂരം , രാപ്പകൽ , നമ്മൾ തമ്മിൽ അങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.നമ്മൾ തമ്മിൽ എന്ന ചിത്രമാണ് താരം അഭിനയിച്ച ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.നിവിൻ പോളിയെ നായകനാക്കി മൂത്തോൻ എന്ന ചിത്രം സംവിദാനം ചെയ്തത് ഗീതു മോഹൻദാസ് ആയിരുന്നു.ഛായാഗ്രാഹകൻ രാജീവ് രവിയാണ് ഗീതുവിന്റെ ഭർത്താവ്.

x