ഈ 6 വയസുകാരി കൊച്ചുമിടുക്കിയുടെ വലിയ മനസാണ് ഇപ്പോൾ കേരളക്കര ഏറ്റെടുത്തിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് 6 വയസുകാരിയായ കൊച്ചുമിടുക്കി ദിയ ഫിലിപ്പാണ് .. കുഞ്ഞുമനസിലെ വലിയ നന്മ എന്നരീതിയിൽ സോഷ്യൽ മീഡിയ ഒരേ പോലെ ഏറ്റെടുത്ത സംഭവമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. തന്റെ കുഞ്ഞു സ്വപ്നമായ സ്വർണ മോതിരം വാങ്ങാൻ ഒരു വർഷത്തോളമായി സൂക്ഷിച്ച കുടുക്കയിലെ പണം മുഴുവൻ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകിയാണ് ദിയ ഫിലിപ്പ് എന്ന കൊച്ചുമിടുക്കി കേരളക്കരയുടെ ശ്രെധ പിടിച്ചുപറ്റിയത് .. ഉടുമ്പൻചോല സ്വദേശികളായ യമുന – പ്രിൻസ് ദമ്പതികളുടെ മകളാണ് 6 വയസുകാരിയായ ദിയ ഫിലിപ് .. 1734 ഓളം രൂപയുണ്ടായിരുന്ന കുടുക്ക ദിയ നെടുംകണ്ടം പോലീസ് സ്റ്റേഷനിൽ എത്തി എസ് ഐ എ കെ സുധീറിന് കൈമാറുകയായിരുന്നു .. ഉടൻ തന്നെ പോലീസുകാർ ഉടുമ്പുംചോല തഹസിൽദാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കൈമാറുകയും ചെയ്തു ..

 

 

സ്വർണ മോതിരം വാങ്ങാൻ കരുതിവെച്ച പണമാണ് ആറ് വയസുകാരിയായ കൊച്ചുമിടുക്കി ദിയ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത് .. തന്റെ കുഞ്ഞു സ്വപ്നമായ സ്വർണ മോതിരം വാങ്ങാൻ പണം സ്വരൂപിക്കാൻ കഴിഞ്ഞ ലോക്ക് ഡൌൺ കാലത്ത് അപ്പൂപ്പൻ വാങ്ങി നൽകിയ കുടുക്കയിലായിരുന്നു ദിയ പണം സൂക്ഷിച്ചുവെച്ചിരുന്നത് .. മാതാപിതാക്കൾ നൽകുന്ന ചെറിയ തുകകൾ അനാവശ്യമായി ചിലവാക്കാതെ ദിയ മോൾ അപ്പൂപ്പൻ നൽകിയ കുടുക്കയിൽ സൂക്ഷിക്കുകയായിരുന്നു … സ്വർണ മോതിരം ആയിരുന്നു ആഗ്രഹം .. എന്നാലിപ്പോൾ അതല്ല ആവിശ്യം കൊറോണ എന്ന മഹാമാരിയെ തുരത്തുകയാണ് ലക്‌ഷ്യം അതിനായി തന്നാൽ കഴിയുന്ന സഹായം എന്ന നിലയിലാണ് കൊച്ചുമിടുക്കി തന്റെ സമ്പാത്യം വാക്സിൻ ചലഞ്ചിലേക്ക് നൽകിയത് ..

ദിയ മോളുടെ നന്മ മനസിന് സോക്കൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് .. വിമർശകർ ഇതൊക്കെ കാണുന്നുണ്ടോ എന്നാണ് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് .. വലിയ മനസുള്ള കൊച്ചുമിടുക്കിക്ക് കേരളക്കര ഒന്നടങ്കം അഭിനന്ദനവുമായി രംഗത്തു എത്തിയിട്ടുണ്ട് ..

x