വിടപറഞ്ഞ തന്റെ പാപ്പാനെ കാണാൻ പല്ലാട്ട് ബ്രെഹ്മദത്തൻ എത്തിയപ്പോൾ , കണ്ണീർക്കാഴ്ച , വീഡിയോ കാണാം

മനുഷ്യനേക്കാൾ എത്രയോ സ്നേഹം മൃഗങ്ങൾക്ക് ഉണ്ട് എന്ന് തെളിയിക്കുന്ന എത്രയെത്രയോ സംഭവങ്ങൾ നമ്മൾ കണ്ടിരിക്കുന്നു , സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങളെ കഴിഞ്ഞേ മനുഷ്യന് പോലും സ്ഥാനം ഉള്ളു എന്ന് തെളിയിക്കുന്ന എത്രയെത്രയോ സംഭവങ്ങൾ . ഇപ്പോഴിതാ വിട പറഞ്ഞ തന്റെ എല്ലാം എല്ലാമായ പാപ്പാനെ അവസാനമായി കാണാൻ എത്തുന്ന ആനയുടെ വിഡിയോയാണ് ഇപ്പോൾ ഏവരുടെയും കണ്ണു നിറയ്ക്കുന്നത് . ഉമ്മറ തിണ്ണയിൽ വെള്ള തുണി പുതച്ച് തന്നെ ഉപേക്ഷിച്ചു പോയ തന്റെ ജീവനായ പാപ്പാൻ ഓമനച്ചേട്ടനെ കണ്ടുനിൽക്കാൻ ബ്രെഹ്മദത്തൻ എന്ന മിണ്ടാപ്രാണിയായ ആനക്ക് സാധിച്ചില്ല . ആ കഴ്ച കണ്ട് തുമ്പി കൈകൊണ്ട് ആകാശത്തേക്ക് രണ്ട് മൂന്നു പ്രാവിശ്യം ചുഴറ്റി പുറകിലേക്ക് മാറി നിൽക്കാനേ പല്ലാട്ട് ബ്രെഹ്മദത്തന് സാധിച്ചുള്ളൂ . കാൽ നൂറ്റാണ്ടായി ബ്രെഹ്മദത്തനെ വഴി നടത്തിച്ച പാപ്പാൻ ആയിരുന്നു ഓമന ചേട്ടൻ എന്ന ദാമോദരൻ നായർ . കാഴ്ചക്കാരിൽ ആരോ പകർത്തിയ വീഡിയോ യാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് .

പാലാ സ്വദേശിയായ പല്ലാട്ട് രാജേഷ് ബ്രെഹ്മദത്തനെ വാങ്ങുമ്പോൾ ഒപ്പം എത്തിയതാണ് പാപ്പാൻ ആയിരുന്ന ഓമനച്ചേട്ടൻ . ആർക്കും നോക്കാൻ കഴിയുന്ന തരത്തിൽ ശാന്ത സ്വഭാവക്കാരനാക്കി പല്ലാട്ട് ബ്രെഹ്മദത്തനെ മാറ്റിയെടുത്തത് ഓമന ചേട്ടൻ ആയിരുന്നു , ഒരിക്കൽ പോലും ബ്രെഹ്മദത്തനെ സ്നേഹിക്കുകയല്ലാതെ നോവിച്ചിട്ടില്ല എന്നതാണ് ഓമന ചേട്ടന്റെ പ്രത്യേകത എന്നാണ് ഉടമയായ രാജേഷ് പറയുന്നത് . ആന മോശക്കാരനാകുന്നതിൽ പാപ്പാന്മാർക്കും പങ്കുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് രാജേഷ് , എന്നാൽ ബ്രെഹ്മദത്തനെ സ്വന്തം മകനെ പോലെയാണ് ഓമന ചേട്ടൻ നോക്കിയത് എന്ന് പല്ലാട്ട് ബ്രെഹ്മദത്തന്റെ ഉടമയായ രാജേഷ് പറയുന്നു . 25 വർഷത്തോളമായി ഓമന ചേട്ടൻ പല്ലാട്ട് ബ്രെഹ്മദത്തന് ഒപ്പമുണ്ട് .

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓമന ചേട്ടന് ചുമ അനുഭവപ്പെട്ടിരുന്നു , എല്ലായിടത്തും കൊറോണ ആയത്കൊണ്ട് പരിശോധിക്കാൻ എല്ലാവരും ആവിശ്യപെടുകയും കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് ഇല്ല എന്ന് റിസൾട്ട് വരുകയും മറ്റൊരു ആശുപത്രിയിൽ കാണിക്കാനും നിർദേശിച്ചു , തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിൽ കാൻസർ ആണെന്ന് കണ്ടെത്തുകയായിരുന്നു . കീമോ തെറാപ്പികൾ ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ ജീവൻ പിടിച്ചുനിർത്താൻ സാധിച്ചില്ല . തന്നെ വിട്ടു പിരിഞ്ഞ തന്റെ പ്രിയപ്പെട്ട പാപ്പാൻ ഓമന ചേട്ടനെ കാണാൻ ഇരുപത്തിനാല് കിലോമീറ്റർ അകലെയുള്ള ഓമനച്ചേട്ടന്റെ വീട്ടിൽ എത്തുന്ന പല്ലാട്ട് ബ്രെഹ്മദത്തന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത് .. തന്റെ പ്രിയപ്പെട്ട പാപ്പാനെ കാണാൻ പല്ലാട്ട് ബ്രെഹ്മദത്തൻ എത്തുന്നതും തുമ്പികൈ ആകാശത്തേക്ക് ചുഴറ്റി ഒടുവിൽ അവന്റെ ഭാഷയിൽ എന്തൊക്കെയോ പറയുന്നതും ഒക്കെ ഏവരുടെയും കണ്ണ് നിറയ്ക്കുകയാണ് . കാഴ്ചക്കാരിൽ ആരോ പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത്

x