14 വർഷം കാത്തിരുന്ന് കിട്ടിയ തന്റെ കുഞ്ഞിന് വേണ്ടി ‘അമ്മ അവസാനമായി നൽകിയ സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ടർ

‘അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ്.തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറാകുന്നവരാണ് അമ്മമാർ..14 വര്ഷം കാത്തിരുന്നെത്തിയ കുഞ്ഞതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവവേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണ് നിറഞ്ഞ് ഡോക്ടർ ചോദിച്ചു 2 പേരിൽ ഒരാളുടെ ജീവനെ ഈ പ്രസവത്തോടെ ഉണ്ടാകു..ഒരു നിമിഷം പോലും ആലോചിക്കാതെ ആ ‘അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ , പക്ഷെ എന്റെ കുഞ്ഞിന് ഒരാപത്തും വരരുത്..ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവ കുറിപ്പാണ് ഇന്ന് ഫസ്റ്റ് ഷോ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പിന്തുണക്കുമെന്നുള്ള പ്രതീക്ഷയിൽ വിഡിയോയിലേക്ക് കടക്കുന്നു.

ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ നിരവധി പ്രസവകേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഡെലിവറി റൂമിൽ എത്തുമ്പോഴെല്ലാം എന്റെ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്.കാരണം ഡെലിവറി റൂമിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന വിവരിക്കാനാവാത്തതാണ്. കൂടാതെ കുഞ്ഞിനെ ചുമന്ന് അവർ ചെലവഴിച്ച 9 മാസവും കഷ്ടപ്പാടും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് സത്യം . പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുകൾ നുറുങ്ങുന്ന വേദന സഹിക്കുന്ന സ്ത്രീകളുടെ സഹനശേഷി ഒരു പുരുഷനും താങ്ങാൻ പറ്റുന്നതല്ല.

നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ഞാൻ ആദ്യമായി ചങ്ക് പൊട്ടിയ വേദനയിൽ മനസ് തകർന്ന നിമിഷം.എന്റെ പരിചരണത്തിലുള്ള ഒരു യുവതിയെ തനിക്ക് നഷ്ടമായി.എന്തുകൊണ്ട് ഈ ഒരു സ്ത്രീയുടെ കാര്യം എന്നെ ഇത്രയും വിഷമിപ്പിച്ചത് എന്നുചോദിച്ചാൽ 14 വർഷം അവളൊരു കുഞ്ഞിക്കാലിന് വേണ്ടി കൊതിക്കുകയാണ്.പല വഴികളും ശത്രക്രിയകളും ചെയ്തു ഒടുവിൽ IVF വരെ ചെയ്തു , അതിന് വേണ്ടി അവൾ പലതും സഹിച്ചു.പല വേദനകളും ചിരിയാക്കി മാറ്റി.എങ്കിലും പ്രതീക്ഷയോടെ ചികിത്സ തുടർന്ന അവളെ ഒടുവിൽ ദൈവം അനുഗ്രഹിച്ചു, ..അത് ശാസ്ത്രത്തിനും മനുഷ്യവിജ്ഞാനത്തിനും അതീതമായിരുന്നു. അവൾക്ക് ഗർഭാശയ സിസ്റ്റും വലിയ അളവിൽ ഫൈബ്രോയിഡുകളും ഉണ്ടായിരുന്നിട്ടും അവൾ ഗർഭിണിയായി. അവളുടെ ഫൈബ്രോയിഡ് ഉരുകാൻ തുടങ്ങി, എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത ഒരു സംഭവം ..ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ മിറക്കിൾ ..എനിക്കറിയാം അത് ദൈവമാണെന്ന്, അവന്റെ മഹത്വവും ആകർഷണീയതയും പ്രകടിപ്പിക്കുന്നതിനായി അവൻ കാര്യങ്ങൾ ചെയ്യും.

9 മാസത്തിനുശേഷം, പ്രസവ തിയതി എത്തി ,അവളുടെ ഭർത്താവ് അവളെ ആശുപത്രിയിൽ എത്തിച്ചു, ഞാൻ എല്ലാ തിരക്കുകളും മാറ്റിവെച്ച് അവളെ കാര്യമായി സ്രെധിച്ചു ..കാരണം 14 വർഷത്തെ അവളുടെ ആഗ്രഹവും സ്വപ്നവുമാണ് ,അതുകൊണ്ട് എന്നാൽ കഴിയുന്നതൊക്കെ അവൾക്ക് നൽകണം എന്ന് തോന്നി .അവൾ മണിക്കൂറുകളോളം വേദന അനുഭവിച്ചു കരഞ്ഞു..അവളുടെ അവസ്ഥ മോശമായി , ഒടുവിൽ 2 പേരിൽ ഒരാളെ ജീവനോടെ ഉണ്ടാകു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.ചങ്ക് പൊട്ടിപ്പോയ നിമിഷം.ഞാൻ മരിച്ചാലും എന്റെ കുഞ്ഞ് സുരക്ഷിതമാവണമെന്ന് അവൾ പറഞ്ഞുകൊണ്ടേഇരുന്നു..

ഒടുവിൽ പ്രസവത്തോടെ അവൾ മരിച്ചില്ല തന്റെ പൊന്നോമനയെ ഒന്ന് കാണാനുള്ള അവസരം മാത്രം അവൾക്ക് ദൈവം നൽകി ..തന്റെ പൊന്നോമനയുടെ കുഞ്ഞു കയ്യിൽ പിടിച്ച് അവൾ പറഞ്ഞു “ദൈവം വലിയവനാണ് ” അതും പറഞ്ഞ് അവൾ അവരൊരു ഉമ്മയും കൊടുത്ത് മരണത്തിന് കീഴടങ്ങി..
ഞാൻ ആകെ തകർന്നു പോയ നിമിഷം ഓരോ നിമിഷവും ദൈവത്തെ വിളിക്കുന്ന ഞങ്ങൾ ഡോക്ടർമാർക്ക് പോലും ദൈവത്തോട് ചെറിയൊരു ദേഷ്യം തോന്നിപോയ നിമിഷങ്ങൾ..സങ്കടം ചങ്കിലൂടെ ഒരു തടസ്സമായി മിണ്ടാൻ കഴിയാത്ത അവസ്ഥ..ഒടുവിൽ ഈ കാര്യങ്ങൾ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം ബോധരഹിതനായി നിലത്ത് വീണു.ഒരു ജീവൻ നിലനിർത്താനായി മറ്റൊരു ജീവൻ വെടിഞ്ഞവൾ.അതെ അതാണ് ‘അമ്മ..

ഇതിവിടെ കുറിക്കാൻ കാരണം നിങ്ങൾ സ്ത്രീകളെ ബഹുമാനിക്കണം , പ്രത്യേകിച്ച് ഗർഭിണികളെ.. ഒരു കുഞ്ഞിന് വേണ്ടി അവർ അനുഭവിക്കുന്ന വേദനകൾ ചെറുതല്ല.നിങ്ങളുടെ കുട്ടികളെ പ്രസവിക്കാൻ മണിക്കൂറുകളോളം അധ്വാനിക്കുന്നത് ഒരു വലിയ ത്യാഗമാണ്.ഗർഭിണികളായ സ്ത്രീകളെ സംരക്ഷിക്കാൻ ഞാൻ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു, ദയവായി അവരെ നിങ്ങളുടെ പ്രാർത്ഥനയിൽ കൂടി ഉൾപ്പെടുത്തുക. പ്രിയ ഭർത്താക്കന്മാരെ,നിങ്ങളുടെ ഭാര്യ യഥാർത്ഥത്തിൽ ഒരു പോരാളിയാണ്,അവരെ വിഷമിപ്പിക്കാതിരിക്കുക.

അമ്മമാരോട് ബഹുമാനം കാണിക്കുക കാരണം നിങ്ങളെ പ്രസവിക്കാൻ നരകത്തിലൂടെ കടന്നുപോയവരാണ് അവർ..ഇതായിരുന്നു ഡോക്ടർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്.നിരവധി ആളുകളാണ് ഡോക്ടർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്

x