ജവാന്റെ ജീവൻ രക്ഷിക്കാൻ തന്റെ വലത് കൈ ത്യജിച്ച ആ പെൺകുട്ടി ഇതാണ് , ജ്യോതിയുടെ കഥ ഇങ്ങനെ

ഒരു ജവാന്റെ ജീവന് സ്വന്തം ജീവനേക്കാൾ പ്രാദാന്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി ചെയ്തത് കണ്ടോ , സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.രാജ്യം കാക്കുന്ന ഒരു ജവാന് സ്വന്തം ജീവനേക്കാൾ പ്രാദാന്യം ഉണ്ടെന്ന് തിരിച്ചറിയുകയും , ജവാനെ രക്ഷിക്കുകയും ചെയ്ത ഒരു യുവതിയുണ്ട് ,കേരളത്തിന്റെ സ്വന്തം മരുമകളായി എത്തിയ എന്ന ജ്യോതി ചത്തീസ്ഗഡുകാരി..

 

 

2010 ജനുവരി ദണ്ഡേവാഡയിലെ ഒരു ബസ് യാത്രയോടെയാണ് ജ്യോതിക്ക് കേരളത്തോടുള്ള അടുപ്പം തുടങ്ങിയത്.ഒരു ജവാന്റെ ജീവൻ രക്ഷിക്കാൻ തന്റെ വലതുകൈ ആണ് ജ്യോതി നൽകിയത്.സംഭവം ഇങ്ങനെയാണ്.2010 ജനുവരിയി മൂന്നിനുള്ള ഒരു ബസ് യാത്രയിലിലാണ് സംഭവം നടക്കുന്നത് .ഛത്തീസ്ഗഡിൽ നിന്നും ദുർഗ് പ്രദേശത്ത് വെച്ച് ബസിന്റെ ഒരു വശം ടാങ്കർ ലോറിയുമായുള്ള കൂട്ടിയിടിക്കാൻ പോകുന്നത് ദണ്ഡേവാട ബച്ചേലി സ്വദേശിയായ ജ്യോതിയുടെ സ്രെദ്ധയിൽ പെട്ടു.

 


 

ഒരു നിമിഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ കണ്ണോടിച്ചപ്പോഴാണ് , ഇതൊന്നുമറിയാതെ മുന്നിലെ സീറ്റിൽ ഇരുന്ന് ഒരു ജവാൻ ഉറങ്ങുന്നത് ജ്യോതിയുടെ സ്രെദ്ധയിൽ പെട്ടത്.ഒരു നിമിഷം കൊണ്ട് ചെറുപ്പക്കാരനായ ജവാനെ പിന്നിലിരുന്നു ജ്യോതി തള്ളിമാറ്റുകയായിരുന്നു.ജവാന്റെ ജീവൻ രെക്ഷിക്കുന്നതിനിടയിൽ ജ്യോതിയുടെ വലം കൈ അറ്റുപോയി.സി ഐ എസ് എഫ് ബൈലാടില ക്യാമ്പിൽ ജോലി ചെയ്യുവായിരുന്ന വികസിനെയാണ് ജ്യോതി സ്വതം ജീവൻ പോലും പണയം വെച്ച് രക്ഷപെടുത്തിയത്.

 

തന്റെ ജീവൻ രക്ഷിക്കാൻ വലതുകൈ ത്യജിച്ച ഛത്തീസ്ഗഡ്‌ഡുകാരി ജ്യോതിയെ പിന്നീട് വികാസ് സ്വന്തം ജീവിതത്തിൽ കൂടെ കൂട്ടുകയായിരുന്നു.അതോടെ ഛത്തീസ്‌ഗഡ്‌ഡുകാരി ജ്യോതി കേരളത്തിന്റെ മരുമകളായി മാറി.കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ പാലത്തുള്ളി ഡിവിഷനിലെ സ്ഥാനാർത്ഥിയാണ് ജ്യോതി ഇന്ന് .വലതുഭാഗം സാരിയിൽ മറച് ഇടത് കൈ നെഞ്ചിൽ ചേർത്ത് ജ്യോതി വോട്ട് ചോദിക്കുകയാണ്.

x