പേറ്റുനോവിൽ ആരും സഹായിക്കാനില്ലാതെ പുളയുന്ന ഹിന്ദു സ്ത്രീയെ കണ്ട് മുസ്ലിം യുവാവ് ചെയ്തത് കണ്ട് അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം

സോഷ്യൽ മീഡിയയിൽ മത സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും നിരവധി വാർത്തകൾ നമ്മൾ കാണാറുണ്ട്.ചിലതൊക്കെ കാണാതെയും അറിയാതെയും പോവുന്നുമുണ്ട്.അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു സംഭവമുണ്ട്.ശരിക്കും പറഞ്ഞാൽ ദൈവ തുല്യമായ കരങ്ങൾ എന്നല്ലാതെ ഒന്നും പറയാനില്ലാത്ത ഒരു സംഭവം.സ്വന്തം ജീവൻ പോലും പണയം വെച്ച് ഗർഭിണിയായ ഹിന്ദു സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച ഒരു ധീരനായ മുസ്ലിം യുവാവ്.

 

സംഭവം ഇങ്ങനെയായാണ് , സമു..ദായികമായുള്ള ചില വൻ പ്രേ..ശ്ന.ങ്ങളാൽ ഹൈലക്കണ്ടി ഗ്രാമത്തിൽ കർശനമായ നിരോ.ധ.നാ.ജ്ഞ ഏർപ്പെടുത്തിയിരുന്നു.വാഹനങ്ങൾ പോലും നിരത്തിലിറക്കാൻ അനുവാദമുണ്ടായിരുന്നില്ല.പ്രേഷങ്ങൾ രൂക്ഷമായതോടെ വഴിയിൽ ഇറങ്ങാൻ പോലും ഗ്രാമവാസികൾ പിടിച്ചിരിക്കുന്ന ആ സമയത്താണ് ഗ്രാമത്തിലുള്ള നന്ദിത എന്ന യുവതിക്ക് പേറ്റ് നോവ് ഉണ്ടാകുന്നത്.എന്ത് ചെയ്യണമെന്നറിയാതെ ദൈവത്തെ വിളിക്കുകയല്ലാതെ ഭർത്താവ് റുബോൺ ദാസിന് മറ്റൊരു ആശ്രയമില്ലായിരുന്നു.ഒരു വാഹനം പോലും ലഭിക്കാതെ വന്നപ്പോൾ ഭാര്യയുടെ അവസ്ഥയും വേദനയിൽ പുളയുന്ന ഭാര്യയെയും കണ്ട് ബന്ധുക്കളെ സഹായത്തിനായി വിളിച്ചു .പലരോടും വാഹനമിറക്കാൻ കെഞ്ചി പറഞ്ഞു , എന്നാൽ ആരും സഹായത്തിനെത്തിയില്ല.

ഈ സമയത്താണ് അയൽവാസി മക്ബൂൽ വിവരമറിഞ്ഞ് ഓടി എത്തുന്നത്.എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന റുബോൺ ദാസും പേറ്റുനോവെടുത്ത് കരയുന്ന ഭാര്യാ നന്ദിതയും.മക്ബൂൽ ഒന്നും ചിന്തിച്ചില്ല ജീവൻ പോയാലും ഓട്ടോ ഇറക്കാം എന്നായിരുന്നു മക്ബൂൽ പറഞ്ഞത്.പിന്നെ രണ്ടും കൽപ്പിച്ച് 2 ജീവനുകൾ രെക്ഷപെടുത്താനുള്ള ദൗത്യം മക്ബൂൽ ഏറ്റെടുത്തു.കൃത്യ സമയത്ത് തന്നെ നന്ദിതയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.കുറച്ചുകൂടി വൈകിയിരുന്നേൽ എന്തും സംഭവിക്കാമായിരുന്നു ആ സമയത്താണ് ദൈവദൂതനെ പോലെ മക്ബൂൽ എത്തുന്നത്.”വരുന്ന വഴി എന്തേലും പ്രേശ്നങ്ങൾ ഉണ്ടാകുവോ എന്നുള്ള ഭയം മനസ്സിൽ ഉണ്ടായിരുന്നു എന്ന് ഓട്ടോ ഡ്രൈവറായ മക്ബൂൽ പ്രതികരിച്ചു”.

സമയത്തിന് ആശുപത്രിയിൽ എത്തുകയും പ്രസവം നടക്കുകയും അമ്മയും മകളും സുഖമായി ഇരിക്കുന്നു എന്ന് കേട്ടപ്പോൾ ദൈവത്തോട് നന്ദി പറയുകയാണ് താൻ ചെയ്തതെന്നും മക്ബൂൽ പറഞ്ഞു.മക്ബൂലിന്റെ നല്ല പ്രവൃത്തി അറിഞ്ഞ് ജില്ലാ പോലീസ് മേദാവി മോഹനേഷ് മിശ്ര ഇവരെ സന്ദർശിക്കുകയും മക്ബൂലിന്റെ നല്ല പ്രവർത്തിക്കു അഭിനന്ദനങ്ങൾ നൽകുകയും ചെയ്തു.മക്ബൂലിന്റെ ധീരതയും , മനുഷ്യത്വം കൊണ്ടുമാണ് ഗർഭിണിയെ ആശുപ്ത്രിയിൽ എത്തിക്കാൻ സാധിച്ചതെന്നും പരസ്പരമുള്ള മനുഷ്യസ്നേഹമാണ് സമൂഹത്തിൽ വലുത് എന്നും നിരവധി ആളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

മതത്തിന്റെ പേരിൽ വേർതിരിവുകൾ ഉണ്ടാക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം , പരസ്പര സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും മാതൃകയായ പ്രവൃത്തി.നിരവധി ആളുകളാണ് മക്ബൂലിന്റെ പ്രവൃത്തിക്ക് കയ്യടികളും അഭിനന്ദനവുമായി രംഗത്ത് വരുന്നത്.ശരിക്കും ഇതൊക്കെ അല്ലെ ദൈവത്തിന്റെ കരങ്ങൾ .കൊടുക്കാം വലിയ മനസുകാരനായ മക്ബൂലിന് ഒരു ബിഗ് സല്യൂട്ട്

x