
ലൈവിൽ വന്ന് പണി കിട്ടി മലയാളികളുടെ പ്രിയ താരം നൈലാ ഉഷ ടോപ്പ് മാത്രം ഇട്ട് ലൈവിൽ വന്നപ്പോൾ പാൻറ് ഇടാൻ മറന്ന് പോയോ എന്ന് ആരാധകർ
റേഡിയോ ജോക്കിയായും അവതാരകയായും നടിയായും ഒക്കെ മലയാളികളെ അത്ഭുതപ്പെടുത്തിയ നടിയാണ് നൈലാ ഉഷ. ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ നൈലാ ഉഷ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുക ആയിരുന്നു. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയോടൊപ്പം കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ തുടങ്ങി ഏറ്റവും ഒടുവിൽ ജോഷി സംവിധാനം ചെയ്ത ജോജു ജോർജ് നായകനായ പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ വരെ എത്തി നിൽക്കുകയാണ് നൈലയുടെ സിനിമാ ജീവിതം.

സിനിമയിൽ ക്‌ളീൻ ഇമേജ് ഉള്ള നൈലയുടെ ഈയടുത്തു വന്ന ഒരു ലൈവ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വഴി വെച്ചിരിക്കുന്നത്. സിനിമയിലും വ്യക്തി ജീവിതത്തിലും മാന്യമായി മാത്രം വസ്ത്രം ധരിച്ചാണ് നൈല എത്താറുള്ളത്. എന്നാൽ ടോപ്പ് മാത്രം ധരിച്ചെത്തിയ വീഡിയോ ആരാധകരിൽ പലർക്കും ഇഷ്ടമായില്ല എന്നാണ് വ്യക്തമാകുന്നത്. ദുബായിലെ ഒരു എഫ് എമ്മിൽ റേഡിയോ ജോക്കി ആയായിരുന്നു നൈലയുടെ തുടക്കം. നാട്ടിൽ ബിരുദ പഠനം പൂർത്തിയാക്കിയ നൈല പിന്നീട് ദുബായിലേക്ക് ചേക്കേറുകയായിരുന്നു.

സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി ആയിരുന്നു നൈലയുടെ അരങ്ങേറ്റം. ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള ഏഷ്യാ വിഷൻ അവാർഡും നൈലക്ക് ലഭിച്ചിരുന്നു. ശേഷം ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ നൈലക്കു അവസരം ലഭിച്ചു. എന്നാൽ ഈ ചിത്രങ്ങളിൽ എല്ലാം വളരെ മാന്യമായി വസ്ത്രം ധരിച്ചായിരുന്നു നൈല അഭിനയിച്ചത്. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ ക്‌ളീൻ ചിറ്റുള്ള നടിയായിരുന്നു നൈല ഉഷ.

എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തിയ താരത്തിന്റെ വേഷമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ലൈവിൽ എത്തിയപ്പോൾ താരം അണിഞ്ഞത് ഒരു ടോപ്പ് മാത്രം ആയിരുന്നു. ഇത്രയും ബോൾഡ് ആയി താരത്തെ ഒരു പരിപാടിയിലും ആരാധകർ കണ്ടിട്ടില്ല. നൈല ഇങ്ങനെ ഒരു വേഷത്തിൽ വരും എന്ന് ആരാധകർ ഒട്ടും പ്രതീക്ഷിച്ചതും ഇല്ലായിരുന്നു. ഇങ്ങനെ ഒരു വേഷത്തിൽ താരം എത്തിയത് ആരാധകരിൽ കുറച്ചു പേരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ട് എന്നാണ് കമെന്റുകൾ വ്യക്തമാക്കുന്നത്.

നൈല ചേച്ചീ പാൻറ് ഇടാൻ മറന്നു പോയോ എന്ന് വരെ കമെന്റുകൾ വന്നു. എന്തായാലും താരം ഇതിനൊന്നും മറുപടി നല്കാൻ തയ്യാറായിട്ടില്ല. മോശം രീതിയിൽ ഉള്ള കമന്റുകൾക്കു ആരാധകരിൽ ചിലർ തന്നെ നല്ല മറുപടിയും കൊടുക്കുന്നുണ്ട്. എന്തായാലും നൈലയുടെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. നൈലയുടെ ഭാഗത്തു നിന്നും എന്തെങ്കിലും മറുപടി ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകരിൽ ചില ഇപ്പോൾ.