
കണ്ണെടുക്കാനാകുന്നില്ല നോക്കി നിന്ന് പോകുന്നു : അഹാനയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി മനസ്സ് കീഴടക്കിയ നടിയാണ് അഹാന കൃഷ്ണ. വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കാൻ അഹാനയ്ക്ക് സാധിച്ചിരുന്നു . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് താരം ഏറെ ആരാധകരെ സമ്പാദിച്ചത്.

2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അഹാന മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മികച്ച വേഷങ്ങളും മികച്ച കഥാപാത്രങ്ങളുമായി വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ വളർച്ച.

ഇപ്പോഴിതാ അഹാനയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് . സോഷ്യൽ മീഡിയയിൽ സജീവമായ അഹാന ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വഴി ഇടയ്ക്കിടെ വൈറൽ ആയി മാറാറുണ്ട്.


ഇരുണ്ട വെളിച്ചത്തിൽ കറുത്ത ഡിസൈനർ വസ്ത്രങ്ങൾ അണിഞ്ഞു അതീവ സുന്ദരി ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുൻപ് വൈറൽ ആയി മാറിയ പ്രിയ വാര്യരുടെ ചിത്രങ്ങൾ എടുത്ത വഫാറാ ഫോട്ടോ ഗ്രാഫർ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്.

സെലിബ്രിറ്റി മേക്ക് അപ്പ് ആര്ടിസ്റ് ശിവ ആണ് മേക്ക് അപ്പും ഹെയർ സ്റ്റൈലും ഒരുക്കിയത്. ധാഗാ കി കഹാനി ആണ് ഈ കറുപ്പ് നിറത്തിലുള്ള ഡിസൈനർ ലഹങ്ക ഒരുക്കിയത്. നടി മൃദുലാ മുരളിയുടെ പ്യുവർ അല്ലൂർ ആണ് ആഭരണങ്ങൾ. ഫോർട്ട് കൊച്ചിയിലെ ആഡംബര ഹോട്ടൽ ആയ ആൽഫ ഓൾഡ് കോർട്ട് ഹൗസിൽ വെച്ചാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ആഹാനയുടെ ഈ മനോഹര ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുകയാണ്. ആരാധകരിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. കണ്ണെടുക്കാൻ കഴിയുന്നില്ല അത്രക്കും മനോഹരം ആയിരിക്കുന്നു എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

ഇതാദ്യമായല്ല അഹാന ഫോട്ടോ ഷൂട്ട് വഴി വൈറൽ ആകുന്നതു. സോഷ്യൽ മീഡിയയിൽ ഇത്രത്തോളം സജീവമായ മറ്റൊരു നടി ഉണ്ടോ എന്ന് തന്നെ സംശയമാണ്. പ്രമുഖ നടനായ കൃഷ്‌കുമാറിന്റെ മൂത്ത മകളായ അഹാന രാജീവ് രവി സംവിദാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് എത്തിയത്. അതിനു ശേഷം ലുക്കാ എന്ന ടോവിനോ ചിത്രത്തിലെ നിഹാരിക എന്ന കഥാ പാത്രമാണ് അഹാനക്ക് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്തത്.