ചട്ടി വിൽക്കാനിറങ്ങിയ എം.ബി.എ’ക്കാരനെ ഓർമയില്ലേ ഇപ്പോൾ എവിടെയെത്തി എന്ന് കണ്ടോ?

ചട്ടി വിൽക്കാനിറങ്ങിയ എം.ബി.എ ക്കാരനെ ഓർമയില്ലേ ഇപ്പോൾ അദ്ദേഹം ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ആഴ്ചയാണ് ജീവിത പ്രാരാബ്ധങ്ങൾ കാരണം ചട്ടി വിൽക്കാൻ ഇറങ്ങിയ അരുൾ അനീഷ് കുമാർ എന്ന ചെറുപ്പക്കാരന്റെ കഥ ഒരാൾ ഫേസ്ബുക്കിൽ പങ്കു വെക്കുന്നത്. ഒരു കുട്ട ചട്ടികളുമായി തളർന്നു നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രവും അയാൾ പങ്കു വെച്ചിരുന്നു. ആ ചിത്രത്തോടൊപ്പം അയാൾ പങ്കു വെച്ച കഥ ആരുടേയും കണ്ണ് നനയ്ക്കുന്നത് ആയിരുന്നു.

ദുബായിയിൽ ജോലി നോക്കിയിരുന്ന അരുൺ അനീഷ് അച്ഛന് വയ്യാതെ ആയതിനെ തുടർന്നാണ് നാട്ടിൽ എത്തിയത്. അച്ഛന് കാൻസർ വന്നു ചികിത്സയിൽ ആയിരുന്നു. നാട്ടിൽ അന്വേഷിച്ചിട്ടു ജോലി ഒന്നും കിട്ടാത്തതിനെ തുടർന്നാണ് ചട്ടി വിൽക്കാൻ ആ യുവാവ് ഇറങ്ങുന്നത്. അങ്ങനെ ചട്ടി വിൽക്കാൻ എത്തിയ വീട്ടിലെ ഉടമസ്ഥൻ അയാളുടെ സംസാരവും ശരീരഭാഷയും ഒക്കെ കണ്ടു സംശയം തോന്നി വിവരങ്ങൾ തിരക്കിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. ആയാൾ അറിയാതെ എടുത്ത ഒരു ഫോട്ടോയും അദ്ദേഹത്തിന്റെ കഥയും ആണ് ആ വീട്ടുടമസ്ഥൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറൽ ആവുകയായിരുന്നു. ഒരുപാടു പേര് ആ പോസ്റ്റ് ഗ്രൂപ്പുകളിലും പേജുകളിലും ഷെയർ ചെയ്തു. അതോടെ അരുളിന്റെ കഥ ലോകമെങ്ങും അറിഞ്ഞു. അതോടെയാണ് ജീവിക്കാൻ വേണ്ടി എന്ത് കഷ്ടപ്പെട്ട പണിയും ചെയ്യാൻ തയ്യാറായ വിദ്യാ സമ്പന്നൻ ആയ ആ ചെറുപ്പക്കാരനെ ജോലിക്ക് എടുക്കാൻ ഒരു ബാങ്ക് തയ്യാറാകുന്നത്. അരുളിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഹഫീസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

രാവിലെ അരുൾ അനീഷ് വിളിച്ചിരുന്നു എന്നും തനിക്കു ICICI ബാങ്കിൽ ജോലി ശരിയായി എന്ന് അരുൾ അനീഷ് പറഞ്ഞു എന്നും ഹഫീസ് പറയുന്നു. ഹഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

രാവിലെ അരുൾ അനീഷ് വിളിച്ചു. ICICI ബാങ്കിൽ ജോലി ശരിയായി എന്ന് പറഞ്ഞു. പത്ത് ദിവസം കൊണ്ട് ബാക്കി കറിചട്ടികൾ കൂടി വില്ക്കാമെന്ന് കരുതി . ബാങ്കിനോട് സമയം ചോദിച്ചു. ജോലിക്കിടയിൽ വിളികൾ വരുന്നത് കച്ചവടത്തെ ബാധിക്കുന്നതായി ചെറിയ പരിഭവം പറഞ്ഞു. അവനൊരു സ്ഥിരമാനമായ സ്ഥിതിക്ക് പഴയ പോസ്റ്റ് ഉടനടി നീക്കും . MBA യും MA യുമൊക്കെ പഠിപ്പിച്ച മകനെ ചട്ടിവിലൂപനക്കാരനായി കണ്ട ചിത്രം മാതാപിതാക്കളെ വേദനിപ്പിക്കുന്നതായി അവന് തോന്നിയതായി മനസിലായി. ദൈവത്തിന്റെ കയ്യൊപ്പ് ആ പോസ്റ്റിൽ പതിഞ്ഞിരുന്നു.

അച്ഛന് വയ്യാതായപ്പോൾ കഷ്ട്ടപെട്ടു കിട്ടിയ ജോലി ഉപേക്ഷിച്ചു നാട്ടിൽ വരുകയും പിന്നീട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ തന്റെ വൈറ്റ് കോളർ ജോലി സ്വപ്നം ഉപേക്ഷിച്ചു എന്ത് ജോലിയും ചെയ്യാൻ തയ്യാറായ അരുൾ പുതു തലമുറയ്ക്ക് ഒരു പാഠമാണ്.

x