ആരാണ് ഈ അത്ഭുത ബാലിക? വൈറൽ വീഡിയോക്ക് പിന്നിലെ പെൺകുട്ടിയെ അന്വേഷിച്ചു സോഷ്യൽ മീഡിയ

സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന മനോഹര ഗാനം റിലീസ് ആയിട്ട് മൂന്ന് വർഷമായെങ്കിലും, ഈ ഗാനത്തിന് പിറകെ സമൂഹ മാധ്യമങ്ങൾ ഒന്നാകെ ഓടുന്നത് ഈ 2021 ലാണ്. ഈ റണ്ണിങ്ങിന് പിറകിലെ പ്രധാന കാരണം ഒരു കുസൃതി കുടുക്കയും. പേരറിയാത്ത, വയസ്സ അറിയാത്ത, ഒരു കുസൃതി കുടുക്ക. നാല് വയസ്സിനുള്ളിൽ മാത്രം പ്രായം തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി. തന്റെ വിരിഞ്ഞ മുഖത്ത് ഭാവാഭിനയങ്ങളുടെ വള്ളംകളി നടത്തുകയാണ് വെറും 15 സെക്കൻഡിൽ. സമൂഹ മാധ്യമങ്ങളെ എല്ലാം തന്നെ പിടിച്ചുലചിരിക്കുകയാണ് ഈ സുന്ദരി. ” Run Run I’m Gonna Get It “, എന്ന ഇംഗ്ലീഷ് വരികൾ വളരെ വ്യക്തമായി, കൃത്യമായ ലിപ് സിങ്കിൽ പാടി അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നു.

നിരവധിപേർ ഈയൊരു ഗാനത്തിന് റീൽസ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഇത്രയും പെർഫെക്ഷൻ ഓടെ, ഇത്രയും ആറ്റിട്യൂട്യോടെ, ഇത്രയും മനോഹരമായി മറ്റാരും അവതരിപ്പിച്ചിട്ടില്ല. അതും മലയാളത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്ന ഒരു ചെറിയ കുട്ടിയിൽ നിന്നും ഇത്തരം ഒരു ഇംഗ്ലീഷ് വരികൾക്ക് അഭിനയത്തോടൊപ്പം, വരികളുടെ ലിപ്സിങ്കിങ് യും വഴങ്ങുക എന്നത് അസാധ്യമാണ്. ഇത് കണ്ട് ഞെട്ടി കണ്ണു തള്ളിയിരിക്കുകയാണ് കാണികളെല്ലാം. മുഖത്ത് റൂഡ് ആറ്റിറ്റ്യൂടും, മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങളും, കണ്ണുകൾ കൊണ്ട് കഥപറയുന്ന അഭിനയമികവും, പുരികം കൊണ്ടുള്ള നൃത്തവും, തലകൾ ചരിച്ചു കൊണ്ടുള്ള പൊടുന്നനെയുള്ള ഇൻസ്റ്റന്റ് റിയാക്ഷനും ഒക്കെ കോർത്തിണക്കി കൊണ്ടാണ് ഈ കുട്ടി ഈ ഗാനത്തിന്റെ റീൽസ് അവതരിപ്പിച്ചത്.

നിരവധിപേർ ചെയ്തു ഫ്ലോപ്പ് ആയ ,വളരെ കഠിനമായി മാത്രമേ അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റുന്ന അപൂർവം ഗാനങ്ങളിൽ ഒന്നാണിത്. എന്നാൽ അതൊക്കെ വളരെ ലളിതമായി ഞൊടിയിടയിൽ അഭിനയിച്ചു കാണിച്ചിരിക്കുകയാണ് ഈ മിടുക്കി. ഒരു കുട്ടി ഫ്രോക്ക് ഒക്കെ ഇട്ട് ഇരുന്നുകൊണ്ട്, കണ്മഷി കൊണ്ട് വാലിട്ട് കണ്ണ് ഒക്കെ എഴുതി,പൊട്ടൊക്കെ തൊടുവിച്ച്, ഒരു കുഞ്ഞി മറുക് ഒക്കെയായി, കുഞ്ഞ് മുട്ട തലയിൽ വളർന്നുവരുന്ന കുഞ്ഞു ബേബി ഹെയർ ഓക്കേ ഒതുക്കിവെച്ച് മുഖത്ത് കുസൃതികൾ ഓ, പുഞ്ചിരിയോ ഒന്നും തന്നെ വരാതെ ആ പാട്ട് ആവശ്യപ്പെടുന്നതതിനനുസരിച്ചുള്ള റൂഡ് ആറ്റിറ്റ്യൂഡ് മാത്രം പ്രകടിപ്പിച്ചു കൊണ്ട് നിരവധി ആരാധകരെ സമ്പാദിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി ,അതും വെറും 15 സെക്കൻഡ് കൊണ്ട്.

പിരികം പൊക്കി പ്രിയ വാരിയർ വൈറലായത് നാം എല്ലാവരും കണ്ടതാണ്. എന്നാൽ അതിനെ കടത്തിവെട്ടുന്ന ഒരു അതി മനോഹര ആറ്റിറ്റ്യൂഡ് പിരികം പൊക്കൽ ആണ് ഈ വീഡിയോയുടെ അവസാനം ഈ മിടുക്കി നല്ല വഴക്കത്തോടെ ചെയ്തത്. ഇതൊക്കെ കണ്ടു ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും ഈ കുട്ടിയെ കാണുകയാണ് സമൂഹമാധ്യമങ്ങൾ. നിരവധി പേരുടെ ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് ഫേസ്ബുക്ക് ട്വിറ്റർ തുടങ്ങി എല്ലാ സമൂഹ മാധ്യമങ്ങളിലെയും സ്റ്റാറ്റസും പോസ്റ്റുമായി മാറുകയാണ് ഈ ചെല്ലകുട്ടി. ആരാധകർ കുട്ടിയെ അങ്ങ് ഏറ്റെടുത്തു, വൈറലാക്കി മാറ്റി.

ഈ കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണത്തിനുള്ള പരക്കംപാച്ചിലിൽ ആണ് ഈ വിർച്വൽ ലോകം. കുട്ടിയെ കണ്ടിട്ട് മലയാളി ആണെന്നാണ് തോന്നുന്നത് എന്നാണ് ആരാധകരുടെ കമന്റ്. എന്തായാലും വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും കഴിവ് പ്രകടിപ്പിച്ച ഈ പെൺകുട്ടിക്ക് അർഹിച്ച അംഗീകാരം ആണ് ഈ പ്രശസ്തി. കുഞ്ഞു കുട്ടിക്ക് തന്റെ വലിയ എക്സ്പ്രഷൻ ഉകൾ കൊണ്ട് അതിനേക്കാൾ വലിയ പ്രശസ്തിയും അംഗീകാരവും ആണ് സമൂഹ മാധ്യമങ്ങൾ വഴി ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഈ കുട്ടിയെ പരിചയം ഉള്ളവർ ദയവായി നമുക്ക് മെസ്സേജ് ചെയ്യുക!

x