
സോഷ്യൽ മീഡിയ അന്വേഷിച്ച ആ മിടുക്കി കുട്ടിയെ ഒടുവിൽ കണ്ടെത്തി ; ആള് മലയാളി അല്ല കേട്ടോ
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ ലോകത്തു നിറഞ്ഞു നിൽക്കുകയാണ് ഒരു മിടുക്കി കുട്ടി. സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന മനോഹര ഗാനത്തിനൊപ്പം അഭിനയിച്ച എന്ന കൊച്ചു മിടുക്കിയുടെ പ്രകടനം അവിശ്വസനീയം ആയിരുന്നു. ഇൻഡോ അമേരിക്കൻ റാപ്പറും സിംഗറുമായ രാജ് കുമാരിയുടെ ആദ്യത്തെ ഇന്ത്യൻ ആൽബം ആയിരുന്നു 2017ൽ പുറത്തിറങ്ങിയ സിറ്റി സ്ലoസ്. അതിലെ ” Run Run I’m Gonna Get It ” എന്ന കഠിനമായ വരികൾ വളരെ വ്യക്തമായി പാടി ഭലിപ്പിച്ചാണ് ആ മിടുക്കി കുട്ടി ഏവരെയും ഞെട്ടിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി ഫേസ്ബുക്ക് വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾ ഈ മിടുക്കിയുടെ പ്രകടനം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാഴ്ചയിൽ ഒരു മലയാളിത്തം തോന്നുന്ന ആ സുന്ദരിക്കുട്ടിയെ തിരക്കി ഇറങ്ങി സോഷ്യൽ ലോകം. ആ കുഞ്ഞു താരത്തിനെ കുറിച്ചറിയാൻ എല്ലാവർക്കും ആകാംഷയായി. തന്റെ മുഖത്ത് വിരിഞ്ഞ ഭാവാഭിനയങ്ങളിലൂടെ വെറും 15 സെക്കൻഡിൽ സമൂഹ മാധ്യമങ്ങളെ അത്രത്തോളം പിടിച്ചുലച്ചു ആ സുന്ദരി കുട്ടി. ഇപ്പോഴിതാ ഒരുപാട് നേരത്തെ അന്വേഷണങ്ങൾക്കൊടുവിൽ ആ മിടുക്കി കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ് ഞങ്ങൾ.

ഏയ്ഞ്ചൽ റിതി എന്നാണ് ആ കുഞ്ഞു കലാകാരിയുടെ പേര്. കാഴ്ചയിൽ ഒരു മലയാളി കുട്ടിയാണെന്ന് പലർക്കും തോന്നിയെങ്കിലും ആള് മലയാളി അല്ല. കൊൽക്കത്ത സ്വദേശിയാണ് യുകെജിയിൽ പഠിക്കുന്ന അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഈ സുന്ദരിക്കുട്ടി. കൊൽക്കത്ത സ്വദേശികളായ രവി മേഹ്തയുടെയും ജ്യോതി മെഹ്റയുടെയും ഏക മകളാണ് ഏയ്ഞ്ചൽ റിതി. അച്ഛൻ രവി മേഹ്ത ബിസ്സിനെസ്സുകാരനും അമ്മ ജ്യോതി മെഹ്‌റ പോലീസ് കോൺസ്റ്റബിളും ആണ്. വളരെ ചെറുപ്പത്തിലേ തന്നെ റിതി അഭിനയിക്കാനുള്ള തന്റെ കഴിവ് പ്രകടമാക്കിയിരുന്നു എന്ന് ‘അമ്മ പറയുന്നു. അങ്ങനെ അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ആണ് ടിക്‌റ്റോക്കിലും യൂട്യുബിലും ഒക്കെ മകളുടെ പേരിൽ അകൗണ്ട് തുടങ്ങുന്നത്.

നിരവധിപേർ ഈയൊരു ഗാനത്തിന് റീൽസ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഇത്രയും പെർഫെക്ഷൻ ഓടെ, ഇത്രയും ആറ്റിട്യൂട്യോടെ, ഇത്രയും മനോഹരമായി മറ്റാരും അവതരിപ്പിച്ചിട്ടില്ല. അതും ബാലപാഠങ്ങൾ പഠിച്ചു വരുന്ന ഒരു ചെറിയ കുട്ടിയിൽ നിന്നും ഇത്തരം ഒരു ഇംഗ്ലീഷ് വരികൾക്ക് അഭിനയത്തോടൊപ്പം, വരികളുടെ ലിപ്സിങ്കിങ്യും വഴങ്ങുക എന്നത് അസാധ്യമാണ്. ഇത് കണ്ട് ഞെട്ടി കണ്ണു തള്ളിയിരിക്കുകയാണ് കാണികളെല്ലാം. മുഖത്ത് റൂഡ് ആറ്റിറ്റ്യൂടും, മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങളും, കണ്ണുകൾ കൊണ്ട് കഥപറയുന്ന അഭിനയമികവും, പുരികം കൊണ്ടുള്ള നൃത്തവും, തലകൾ ചരിച്ചു കൊണ്ടുള്ള പൊടുന്നനെയുള്ള ഇൻസ്റ്റന്റ് റിയാക്ഷനും ഒക്കെ കോർത്തിണക്കി കൊണ്ടാണ് ഈ കുട്ടി ഈ ഗാനത്തിന്റെ റീൽസ് അവതരിപ്പിച്ചത്.
പിരികം പൊക്കി പ്രിയ വാരിയർ വൈറലായത് നാം എല്ലാവരും കണ്ടതാണ്. എന്നാൽ അതിനെ കടത്തിവെട്ടുന്ന ഒരു അതി മനോഹര ആറ്റിറ്റ്യൂഡ് പിരികം പൊക്കൽ ആണ് ഈ വീഡിയോയുടെ അവസാനം ഈ മിടുക്കി നല്ല വഴക്കത്തോടെ ചെയ്തത്. ഇതൊക്കെ കണ്ടു ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും ഈ കുട്ടിയെ കാണുകയാണ് സമൂഹമാധ്യമങ്ങൾ. നിരവധി പേരുടെ ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് ഫേസ്ബുക്ക് ട്വിറ്റർ തുടങ്ങി എല്ലാ സമൂഹ മാധ്യമങ്ങളിലെയും സ്റ്റാറ്റസും പോസ്റ്റുമായി മാറുകയാണ് ഈ ചെല്ലകുട്ടി. ആരാധകർ കുട്ടിയെ അങ്ങ് ഏറ്റെടുത്തു, വൈറലാക്കി മാറ്റി.