
തലച്ചോർ ഇല്ലാതെ ജനിച്ച കുഞ്ഞു വൈദ്യശാസ്ത്രത്തിന് ഇന്നും അത്ഭുതമാണ്

ജാക്സൺ ബുവെൽ ! തലച്ചോറില്ലാതെ ജനിച്ച അത്ഭുത കുഞ്ഞു. ഒരു ദിവസം പോലും ജീവിക്കില്ല എന്ന ഡോക്റ്റർമാരുടെ മുൻ വിധിയെ മാറ്റി മറിച്ച ആ അത്ഭുത ബാലന്റെ പോരാട്ട കഥയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ബുവെൽ-ബ്രിട്ടാണി ദമ്പതികൾക്ക് അവനെ കിട്ടിയത്. എന്നാൽ 17 ആമത്തെ ആഴ്ചയിലെ ചെക്കപ്പിലാണ് കുട്ടിക്ക് തലച്ചോർ വളർച്ച ഇല്ല എന്ന് ഡോക്റ്റർ കണ്ടെത്തിയത്. കുട്ടിയെ ജീവ നോടെ ലഭിക്കാനുള്ള സാധ്യത 1 % പോലും ഇല്ലെന്നും അബോ ർട്ട് ചെയ്യണമെന്നും ഡോക്റ്റർമാർ നിർദേശിച്ചു. എന്നാൽ ആ അമ്മക്ക് അത് താങ്ങാ നാവുന്നതല്ലായിരുന്നു , അവർ കുഞ്ഞിനെ അബോ ർട്ട് ചെയ്യാൻ അനുവദിച്ചില്ല. എന്തുവന്നാലും അത് സഹി ക്കാൻ താൻ തയ്യാറാണെന്ന് പറഞ്ഞവർ തീരുമാനത്തിൽ ഉറച്ചു നിന്നു.
ശേഷിച്ച മാസങ്ങൾ പ്രാർത്ഥനയോടെ കഴിച്ചു കൂട്ടി ആ അമ്മ, ഒരു ദിവസമെങ്കിലും കുഞ്ഞിനെ ജീവ നോടെ കിട്ടിയാൽ മതിയെന്ന് ദൈവത്തോട് കേണ പേക്ഷിച്ചു അവർ. 7 ആം മാസത്തിലെ അടുത്ത ചെക്കപ്പിൽ കുഞ്ഞിന് ചെറിയ രീതിയിൽ തലച്ചോർ വളർച്ച ഉണ്ടെന്ന് കണ്ടെത്തി, പക്ഷേ അതും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പോന്നതല്ലായിരുന്നു. എന്നാൽ എട്ടാം മാസത്തിൽ കുഞ്ഞു അനങ്ങി തുടങ്ങിയതോടെ ആ അമ്മക്ക് പ്രതീക്ഷ വന്നു. ഒടുവിൽ 9 ആം മാസത്തിൽ സുഖ പ്രസവത്തിൽ അവൻ പുറത്തുവന്നു.
ജനിക്കുമ്പോൾ കുട്ടിക്ക് തലച്ചോറിന്റെ വളർച്ച 20% മാത്രമായിരുന്നു. അതുകൊണ്ടു തന്നെ 2 ഓ 3 ഓ ദിവസത്തിൽ അവയവങ്ങൾ പ്രവർത്തന ക്ഷതമായി മര ണം സംഭവിക്കുമെന്ന് ഡോക്റ്റര്മാർ വീണ്ടും വിധിയെഴുതി. എന്നാൽ മ രണത്തിനു കീഴടങ്ങാൻ ആ കുഞ്ഞു പോരാളി തയ്യാറല്ലായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തി അവൻ ജീവിച്ചു. വൈദ്യ ശാസ്ത്രത്തിനു പോലും നിർവചിക്കാൻ കഴിയാത്ത ഒരു അത്ഭുത ജീവിതം.
അതോടെ അവന്റെ കഥ ലോകം മുഴുവൻ പരന്നു. അവന്റെ നീല കണ്ണുകളും ആകർഷകമായ മുടിയും നിഷ്കളങ്കമായ പുഞ്ചിരിയും ആരുടേയും മനം കവരുന്നതായിരുന്നു. തലച്ചോർ വളർച്ച ഇല്ലാത്തതുകൊണ്ട് തന്നെ അവനു സംസാരിക്കാനോ കേൾക്കാനോ ഒന്നും സാധിച്ചിരുന്നില്ല. എന്നാൽ ചില പ്രത്യേക തരം ചലനങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും അവൻ മാതാപിതാക്കളോട് സംസാരിച്ചു. അവനെ സംരക്ഷിക്കാൻ ആ അച്ഛനും അമ്മയും ജോലി ഉപേക്ഷിച്ചു. കാരണം ദൈവം കനിഞ്ഞു നൽകിയ ഈ ജീവൻ എത്ര നാൾ ഉണ്ടാകുമെന്ന് ആർക്കും പ്രവചിക്കാനാകില്ലായിരുന്നു.
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു 1 ദിവസം പോലും ജീവി ക്കില്ല എന്ന് പറഞ്ഞ അവൻ അഞ്ചു സുവർണ്ണ വർഷങ്ങൾ പിന്നിട്ടു. എന്നാൽ തലച്ചോറിന്റെ വികാസക്കുറവ് ശാരീരികമായി അവനെ തളർത്താൻ തുടങ്ങി. ഒടുവിൽ 2020 ഏപ്രിൽ 1 തന്റെ അച്ഛന്റെ കൈകളിൽ കിടന്ന് പുഞ്ചിരിച്ചുകൊണ്ട് അവൻ മ രണം വരിച്ചു. അവന്റെ വിയോഗത്തെ കുറിച്ച് ആ അമ്മയുടെ വാക്കുകൾ ഇങ്ങനെ:
“ഈ അഞ്ചു വര്ഷം കൊണ്ട് തന്നെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള ഓർമ്മകൾ അവൻ തന്നു.
നമ്മൾ ഇത് പ്രതീക്ഷിച്ചതാണ് , അവന് ഒരു കുറവും ഉണ്ടാകാതെ മ രണം വരെ നോക്കണം എന്നത് മാത്രമായിരുന്നു നമ്മുടെ ആഗ്രഹം, അത് സാധിച്ചു . നമ്മൾ അതിൽ സന്തുഷ്ടരാണ്”
അംഗ വൈകല്യത്തോടെ ആകും ജനിക്കുന്നതെന്നറിഞ്ഞിട്ടും ആ കുഞ്ഞു ജീവൻ നശിപ്പിച്ചു കളയാതെ അവന്റെ കണ്ണുകളടയും വരെ അവനെ സംരക്ഷിച്ച മാതാപിതാക്കൾക്കാകട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും.