
മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിനെ ഡോക്ടർമാർ പൊട്ടിക്കരയുന്ന അമ്മയുടെ ചങ്കിൽ കിടത്തിയപ്പോൾ സംഭവിച്ചത്
ലോകത്തിൽ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരിധിയിൽ എത്തുമ്പോൾ അതിനപ്പുറം എന്തേലും സംഭവിക്കണമെങ്കിൽ അത് ദൈവത്തിന് വിടുകയാണ് പലപ്പോഴും പലരും ചെയ്യുന്നത്.. .അപകട അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയ പല മെഡിക്കൽ കേസുകളിലും , ഡോക്ടർമാരെ പോലും അമ്പരപ്പിച്ചികൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ എത്രയോ സംഭവങ്ങൾ നമുക്ക് ഉദാഹരണമായിട്ടുണ്ട്.അത്തരത്തിൽ മരണം സംഭവിക്കുകയും അവസാനമായി അമ്മക്ക് ഒരുനോക്ക് കാണാൻ നൽകിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ യഥാർത്ഥ സംഭവ കഥയാണ് ഇന്ന് ഫസ്റ്റ് ഷോ നിങ്ങൾക്കായി പങ്കുവെക്കാൻ പോകുന്നത്..വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുമെന്ന പ്രതീക്ഷയിൽ വിഡിയോയിലേക്ക് കടക്കുന്നു.
ലോകത്തിൽ അമ്മയേക്കാൾ വലിയൊരു പോരാളി ഇല്ല എന്നത് സത്യമായ കാര്യമാണ്.ഒരമ്മ ഒരു കുഞ്ഞിന് ജന്മം കൊടുക്കുവാൻ വേണ്ടി എത്രയോ എല്ലുകൾ നുറുങ്ങുന്ന വേദനയാണ് സഹിക്കുന്നത്.അതിന്റെ ഒരു ശതമാനം പോലും പുരുഷന്മാർക്ക് സഹിക്കാൻ കഴിയില്ല എന്നതാണ് യഥാർത്ഥ സത്യം.അപ്പൊ പിന്നെ ഒരുപാട് വർഷങ്ങൾ കാത്തിരുന്ന് പ്രാത്ഥനയുടെയും ചികിത്സയുടെയും ഭലമായി ഒരു കുഞ്ഞ് പിറക്കുമ്പോൾ ഒരമ്മയായി മാറുന്ന സ്ത്രീക്ക് എത്രത്തോളം സന്തോഷമുണ്ടാകും..എന്നാൽ ജനിച്ച കുറച്ചുനിമിഷങ്ങൾക്ക് ശേഷം തന്റെ കുഞ്ഞ് മരണപെട്ടു എന്നുള്ള വാർത്ത അറിയുമ്പോൾ അവളുടെ അവസ്ഥ എന്താകും ? ചിന്തിക്കാൻ കൂടി കഴിയില്ല..നീണ്ട 12 വർഷത്തെ കാത്തിരിപ്പിനടുവിലാണ് ലെയിൻ ലിസ്സി എന്ന 35 കാരി അമ്മയായത്.ഒരുപാട് നാളത്തെ പ്രാർത്ഥനക്കും ചികിത്സക്കുമെല്ലാം ശേഷമായിരുന്നു അവൾ ഒരമ്മയായത് ..അമ്മയെ സന്തോഷത്തിൽ അവൾക്ക് ഒരുപാട് അനുഭവിക്കേണ്ടിവന്നു…അമിത ഷീണവും പ്രസവ വേദന ഒന്നും അവളെ തളർത്തിയില്ല.എല്ലു നുറുങ്ങുന്ന മരണ വേദനയിൽ പോലും അവൾ ചിരിച്ച മുഖവുമായി നിന്നു.കാരണം തന്റെ പൊന്നോമനക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും , എത്ര വലിയ വേദന സഹിക്കാനും തയ്യാറായിരുന്നു.
എന്നാൽ കുഞ്ഞ് ജനിച്ച് കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിന്ന് പോയത് ഡോക്ടർമാരെ പോലും കണ്ണീരിലാഴ്ത്തി.കഴിയുന്ന രീതിയിലൊക്കെ അവർ പരിശ്രമിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി മെഡിക്കൽ സംഗം വിധിയെഴുതി..കുഞ്ഞ് മരിച്ച വിവരം ആദ്യം തന്നെ ‘അമ്മ ലെയിൻ ലിസ്സിയോട് പറയണ്ട എന്നും പിന്നീട് പറഞ്ഞ് മനസിലാക്കാം എന്നാണ് കുടുംബക്കാർ അടക്കം ഏവരും പറഞ്ഞത്..എന്നാൽ 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലുമുള്ള അവകാശം ആ അമ്മയ്ക്ക് നിഷേധിക്കുന്നത് ശരിയല്ല എന്ന് മെഡിക്കൽ സംഘത്തിന് തോന്നി..അവർ വളരെ ശാന്തമായി എല്ലവിധ പ്രതികരണങ്ങളും പ്രതീഷിച്ചുകൊണ്ട് അവളോട് കാര്യങ്ങൾ പറഞ്ഞു..എന്നാൽ ആദ്യം പ്രതീക്ഷിച്ച രീതിക്കുള്ള പ്രതികരണം അവളിൽ നിന്നുമുണ്ടായില്ല ..ഒരുമാതിരി മരവിച്ച തരത്തിലുള്ള പ്രതികരണം..കണ്ണിൽ നിന്നും തുരു തുരാ കണ്ണീർ വരുന്നുണ്ട് അത് മാത്രം..ഒടുവിൽ അവൾ ഡോക്ടർസ് നോട് ചോദിച്ചു പൊന്നുമോനെ എനിക്കൊന്നു കാണണം..
ഡോക്ടർമാർ ആ പിഞ്ചുകുഞ്ഞിനെ ആ അമ്മയുടെ നെഞ്ചിൽ കിടത്തി..പിന്നീട് നടന്നത് കണ്ട് മെഡിക്കൽ സംഗം കരഞ്ഞുപോയി.കുഞ്ഞിനെ ചേർത്തുപിടിച്ചുള്ള ആ ‘അമ്മ പൊട്ടിക്കരഞ്ഞു ..ദൈവത്തോട് പരാതികളും പരിഭവങ്ങളും പ്രാത്ഥനകളും , ദേഷ്യവുമെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് അവളിൽ നിന്നും അണപൊട്ടി..ആ അമ്മയുടെ സങ്കടം കണ്ടില്ലെന്ന് നടിക്കാൻ ദൈവത്തിനായില്ല എന്നതാണ് സത്യം..ഒരു നിമിഷം ഡോക്ടർമാർ പോലും അമ്പരന്നു പോയി, കുറച്ചുനിമിഷം അമ്മയുടെ ചൂടേറ്റ് ആ അമ്മയുടെ ചങ്കിൽ കിടന്ന കുഞ്ഞ് കരയാൻ തുടങ്ങി.മരിച്ചു എന്ന് ഡോക്ട്ടർ മാർ വിധിയെഴുതിയ ആ കുഞ് ജീവിതത്തിലേക്ക് തിരികെയെത്തി..ഒരു യന്ത്രങ്ങളുടെ സഹായം പോലുമില്ലാതെ അവൻ ശ്വസിക്കുന്നത് കണ്ട് മെഡിക്കൽ സംഗം പറഞ്ഞു ഇതൊരു അത്ഭുതം തന്നെ..ആ അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു..അതോടെയാണ് സംഭവം ഏവരും അറിഞ്ഞത്.
ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും തുണയാകാനും സഹായിക്കാനും ഈശ്വരന് മാത്രമേ സാധിക്കു..അത് വലിയൊരു സത്യമാണെന്ന് പല അനുഭവ കഥകളിലും നമ്മൾ കണ്ടിട്ടുള്ളതാണ്..അതിലേക്ക് ഒരു പുതിയ സംഭവം കൂടി..