ആ അശ്ലീല ചിത്രങ്ങൾ പ്രചരിച്ചത് എൻ്റെ അറിവോടെ അല്ല മനസ്സ് തുറന്ന് ജോസഫിലെ നായിക മാധുരി

ചുരുക്കം ചില വേഷങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് മാധുരി ബ്രഗാൻസ. നടിയെന്ന നിലയിലും സംഗീതജ്ഞ എന്ന നിലയിലും മലയാള സിനിമയിൽ കഴിവ് തെളിയിച്ച മാധുരി ഇപ്പോൾ ഒരു ശ്രദ്ധേയ സാനിധ്യം തന്നെയാണ്. എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെ ആണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും മാധുരി ശ്രദ്ധിക്കപ്പെട്ടത് ജോസഫ് എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ആയിരുന്നു. അൽ മല്ലു എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു ഗായിക എന്ന നിലയിലും മാധുരി തന്റെ കഴിവ് തെളിയിച്ചു.

അടുത്തിടെ താരത്തിന്റെ കുറച്ചു അശ്ളീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും പിന്നീട് ശക്തമായ ഭാഷയിൽ തന്നെ പ്രതികരണവുമായി താരം എത്തിയിരുന്നു. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ആ കഥാപാത്രത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നു. മാധുരിയുടെ പേരിലുള്ള സോഷ്യൽ മീഡിയ അകൗണ്ട് വഴിയാണ് താരത്തിന്റെ അശ്ളീല ചിത്രങ്ങൾ പ്രചരിച്ചത്.

ജോജു ജോർജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിൽ ഒരു നാടൻ പെൺകുട്ടിയുടെ വേഷമായിരുന്നു മാധുരി അഭിനയിച്ചത്. വലിയ മേക്ക് അപ്പ് ഒന്നുമില്ലാതെ മലയാളി തനിമയിൽ എത്തിയ പെൺകുട്ടിയെ ആണ് പ്രേക്ഷകർ കണ്ടത്. എന്നാൽ അങ്ങനെ ഒരു നടിയുടെ മോശം ചിത്രങ്ങൾ പുറത്തായതോടെ അത് വലിയ ജന ശ്രദ്ധ നേടിയിരുന്നു. അതും താരത്തിന്റെ പേരിലുള്ള സോഷ്യൽ മീഡിയ അകൗണ്ട് വഴി കൂടി ആയതോടെ അത് വിമർശനങ്ങൾക്കും ഇടയാക്കി. അങ്ങനെയാണ് നടി വിശദീകരണവുമായി എത്തിയത്.

ആ സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മാധുരി ഇപ്പോൾ. എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണ് അന്ന് സോഷ്യൽ മീഡിയയിൽ ആ ചിത്രങ്ങൾ പ്രചരിച്ചത്. ആദ്യം ഒന്നും ഞാൻ പ്രതികരിച്ചില്ല എന്നാൽ പിന്നീട് എന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അതിൽ നിന്നും ബാക്കി ചിത്രങ്ങൾ കൂടി പ്രചരിപ്പിക്കാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ പ്രതികരിക്കാൻ തയ്യാറായത്. എനിക്ക് ഒരു പാടു വിഷമം ഉണ്ടാക്കിയ സംഭവം ആയിരുന്നു അത്. ഒടുവിൽ സഹികെട്ടാണ് ഞാൻ പ്രതികരിച്ചത്.

ഞാൻ മോഡലിംഗ് ചെയുന്ന നേരത്തു എടുത്ത ചിത്രങ്ങൾ ആയിരുന്നു അന്ന് പ്രചരിച്ചത്. എന്റെ തന്നെ ഒരു സുഹൃത്ത് പോർട്ട് ഫോളിയോക്ക് വേണ്ടി പകർത്തിയ ചിത്രങ്ങൾ ആയിരുന്ന അവ. സൈബർ നരമ്പന്മാർക്കു എന്ത് പ്രയോജനം ആണ് ഇതുപോലെ ചെയുമ്പോൾ കിട്ടുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാനും ഒരു മനുഷ്യൻ ആണ്. ഒന്നും കണ്ടില്ല കേട്ടില്ല എന്ന് കരുതി ഇരിക്കുന്നത് എങ്ങനെയാണ്. അങ്ങനെ സഹി കെട്ട് ആണ് ഞാൻ പ്രതികരിക്കാൻ തയ്യാറായത്.

x