ജനിക്കാൻ 10 കൊല്ലം വൈകിപ്പിച്ചു ദൈവം ചതിച്ചു : ഒരു ദുരന്ത കഥാനായകന്റെ വിവാഹ നിശ്ചയം

ഫേസ്ബുക്കിൽ സുശീല ശിവപ്രസാദ് എന്ന യുവാവ് പങ്കുവെച്ച രസകരമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. “ഒരു ദുരന്ത കഥാനായകന്റെ വിവാഹ നിശ്ചയം” എന്ന തലകെട്ടിൽ അദ്ദേഹം തന്റെ ജീവിത കഥ രസകരമായ രീതിയിൽ പറഞ്ഞു വെക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

1.ജനിക്കാൻ 10 കൊല്ലം വൈകിപ്പിച്ചു ദൈവം ചതിച്ചു
2.ആദ്യത്തെ മകനെ ജനിപ്പിക്കാൻ വൈകിപ്പിച്ച ദൈവം രണ്ടാമത്തെ മകനെ ജനിപ്പിക്കുന്നതിൽ കാണിച്ച ശുഷ്കാന്തിയിൽ 1 വയസു വ്യതാസത്തിൽ ഒരു വലിയ അനിയനെ തന്നു വീണ്ടും ചതിച്ചു
3. വലിയ അനിയൻ വേറെ ഒന്നും അല്ല 7 ക്ലാസ് വരെ ചേട്ടൻ വളർന്നുള്ളു അനിയൻ പിന്നെയും വളർന്നു അതോടെ ചേട്ടൻ 168 cm അനിയൻ 180 cm കൊടും ചതി
4.ഇഷ്ട പെട്ട പെൺകുട്ടിയെ പറ്റി വീട്ടിൽ വന്നു പറഞ്ഞു ,അവളെ അത് പറയാൻ വിളിച്ചപ്പോൾ അവൾ വേറെ ഒരുത്തന്റെ കൂടെ പോയി
5. 8ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ പ്രപ്പോസൽ കിട്ടി,നാട്ടുകാരെ പേടിച്ചു അത് വെണ്ടന്നു വെച്ച് ,അവരൊക്കെ ഒത്തു പിടിച്ചാൽ ഞാൻ മനോരമയുടെ ഒന്നാം പേജിൽ വരും അതോണ്ട് അതും ഒഴിവാക്കി
6.പഠിപ്പിച്ച മാഷുമ്മാരും ടീച്ചർ മാരും മോശമായത് കൊണ്ട് പഠിച്ച സ്ഥലത്തൊക്കെ തോറ്റു ..അതിലും വലിയ അപമാനം അനിയന്റെ കൂടെ പ്ലസ് ടു ഏഴുതി ,അവൻ llb പോകുമ്പോളും ചേട്ടൻ പ്ലസ് ടു
7.അനിയൻ ചേട്ടനെ വീടിന്റെ ഉമ്മറത്ത് ഇരുത്തി പഠിപ്പിക്കുന്നത് നോക്കി കാണാൻ വരുന്ന അമ്മ ,തല്ലി പഠിപ്പിക്കാൻ പറയുന്ന ബന്ധുക്കൾ ,പന്നിപ്പടക്കം കടിച്ച പോലെ അവിടെ ഇരിക്കുന്ന മൂത്ത മകൻ
8.ജോലിക്കു പോയ അനിയൻ കല്യാണം കഴിച്ചു അവന്റെ കല്യാണത്തിന് ചേട്ടൻ ആയ എന്നെ പിടിച്ചു ഫോട്ടോ എടുത്തു viral ആക്കി ,കൊടും അപമാനം
9.അവസാനം 8 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഡിഗ്രി ആയപ്പോള് വന്നു വീണ്ടും പ്രപ്പോസൽ ചെയ്തപ്പോൾ ,ദൈവം എന്നെ പോലീസ് ട്രെയിനിങ് നു കേറ്റി ,4 തലമുറ ചെയ്‌ത പാപം മൊത്തം ഞാൻ ഒരു കൊല്ലം ഓടിയും തലകുത്തി മറിഞ്ഞും തീർത്തു
10. ട്രെയിനിങ് കഴിഞു കാഷായ കലം പോലെ തലയും പറ്റ വെട്ടിയ മുടിയും പാലക്കാടൻ വെയില് കൊണ്ട മനുഷ്യൻറെ പരിണാമത്തിന്റെ മുന്നേ ഉള്ള രൂപത്തിൽ വീണ്ടും അവളെ കാണാൻ പോയപ്പോൾ അവിടെ cast issue വീണ്ടും തോൽവി
11.നരകത്തിൽ കെട്ടിയ നായ പോലെ അലഞ്ഞു നടക്കുമ്പോൾ വീണ്ടും കാൾ വീട്ടുകാർ സമ്മതിച്ചു ദൈവം കനിഞ്ഞു
അങ്ങനെ ഈ കഴിഞ്ഞ 4/2/2021 എന്റെ engagment കഴിഞു
ദൈവം എന്നോടുള്ള സ്നേഹം കാരണം ഇപ്പൊ ലിഗ്മെന്റ് ഒന്ന് പൊട്ടിച്ചു തന്നിട്ടുണ്ട് ..
പക്ഷെ എന്തൊക്കെ പണി കിട്ടിയാലും അതിന്റെ പിന്നാലെ നല്ലതു വരുന്നത് കാരണം ഞാൻ ഹാപ്പി!

ഒരു പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്. തന്റെ ദുരന്ത കഥ ഇത്രയും രസകരമായി അവതരിപ്പിച്ച ചെറുപ്പക്കാരന് ആശംസകളുമായി ഒരു പാട് പേരെത്തി. എന്നാൽ ഈ പോസ്റ്റിന്റെ കീഴെ വന്ന മറ്റൊരു കമന്റും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ആ കമന്റ്റ് ഇങ്ങനെ

ഒരു കഥ സൊല്ലട്ടുമ
മിക്ക കുടുമ്പങ്ങളിലുംകാണും ഒരു പാഴ്ജന്മം. പോഴനെന്നു വീട്ടുകാരാല്‍ വിളിക്കപ്പെടുന്ന ഒരു പരാജയപെട്ടു പോയ മകന്‍.

വിദേശത്തുള്ള മറ്റുമക്കള്‍ എല്ലാമാസവും പണമയക്കുംമ്പോള്‍ ..എല്ലാ ആഘോഷ ദിവസങ്ങളിലും സമ്മാനങ്ങള്‍ അയച്ചു കൊടുക്കുമ്പോള്‍ . എന്നും രാത്രി വിളിച്ചു സ്നേഹത്തോടെ സംസാരിക്കുമ്പോള്‍ . ഓട്ടത്തില്‍ പരാജയപെട്ടുപോയവനോ, ഏറ്റവുംപിന്നിലായി പോയവനോ ആയ അവന്‍ രാത്രി വൈകിവീടണയുമ്പോള്‍ ഉറക്കചടവോടെ വാതില്‍തുറന്നു കൊടുക്കുന്നതിനിടയില്‍ അമ്മയുമോന്നു പിറു പിറുക്കും. “എന്‍റെ പോഴന്‍ മകന്‍ ”

അവന്‍ പക്ഷേ കേട്ടതായി ഭാവിക്കില്ല.. ഒരു പരുക്കന്‍ മുഖംമൂടി എടുത്തണിഞ്ഞ് അവന്‍ മുഖംകുനിച്ച് അകത്തേക്ക് നടന്നു പോവും.
വിരുന്നു സല്‍ക്കാരങ്ങളിലോ വീട്ടുവിശേഷങ്ങളിലോ അവന്‍റെ പേരു പരാമര്‍ശിക്ക പ്പെടുകയില്ല.
പക്ഷേ ഒരുനാള്‍ അത്യാഹിതവിഭാഗത്തിനുമുന്നില്‍ ഉറങ്ങാതെ കാവലിരിക്കാനും, വളരെ റെയര്‍ ഗ്രൂപ്പില്‍പെടുന്ന ഒന്നോ രണ്ടോ കുപ്പിരക്തം അന്വേഷിച്ചു മനസുംവാരി പിടിച്ചു കണ്ണുനനച്ച് പൊരിവെയിലില്‍ സൈക്കിള്‍ ചവിട്ടി കരിവാളിക്കാനും ഈ പോഴന്‍ മകന്‍ മാത്രമേ കാണൂ.

എല്ലാ മത്സരങ്ങളിലും ജയിച്ച് വന്‍കരകള്‍ താണ്ടി ഓടി പോവാത്ത ഒരു പോഴന്‍ മകനെ എനിക്കു തന്നതില്‍ ദൈവമേ അങ്ങേക്ക് നന്ദി എന്നാ പ്രാര്‍ഥന ദൈവസന്നിധിയില്‍ എത്തുന്ന നിമിഷം.
പലപ്പോഴും ആളുകളെ പോഴനെന്നും മിടുക്കനെന്നും ഒക്കെ വിധിക്കാന്‍ നമ്മളെ ആരാണ് ഏല്‍പ്പിച്ചത്..അതാത് സമയത്ത് കാലമാണ് അത് നമുക്ക് കാണിച്ചു തരേണ്ടത്‌!

x