ജീൻസും ബ്ലൗസും മാത്രം ഇട്ട് സാരി കയ്യിൽ പിടിച്ചു കല്യാണപ്പെണ്ണ് വരുന്നത് കണ്ട് അന്തംവിട്ട് ബന്ധുക്കളും നാട്ടുകാരും

ഇപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് . പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് , വെഡിങ് , മറ്റേർണിറ്റി അങ്ങനെ പോകുന്നു ഫോട്ടോ ഷൂട്ടുകൾ. സിനിമാ താരങ്ങളെ പോലും വെല്ലുന്ന തരത്തിലാണ് ഇത്തരം ഫോട്ടോ ഷൂട്ടുകൾ നടക്കുന്നത്. ഇതൊക്കെ തന്നെ വൈറൽ ആയി മാറാറുമുണ്ട്. തങ്ങളുടെ ഫോട്ടോ ഷൂട്ടുകൾ വൈറൽ ആയി മാറാൻ വേണ്ടി ഏത് അറ്റം വരെയും പോകാൻ ഇപ്പോഴത്തെ തലമുറ തയ്യാറാണ്. ഒരു വശത്തു വിമർശനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ആണ് ഫോട്ടോഷൂട്ടുകൾ വ്യാപകമാകുന്നത്.

അങ്ങനെ ഒരു വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. വരുൺ അശ്വതി ദമ്പതികളുടെ ഒരു വ്യത്യസ്ത വെഡിങ് ഫോട്ടോ ഷൂട്ട് ആണ് വൈറൽ ആയി മാറിയിരിക്കുന്നത് .

ജീൻസ് പാന്റും ബ്ലൗസും ഇട്ടു സാരിയും കയ്യിൽ പിടിച്ചു നടന്നു വരുന്ന വധുവിന്റെ ചിത്രങ്ങളാണ് ഈ ഫോട്ടോ ഷൂട്ടിനെ വ്യത്യസ്തം ആക്കുന്നത്. മറ്റാരും ചെയ്തു കാണാത്ത ഈ ] വെത്യസ്തമായ ഐഡിയ തന്നെയാണ് ഈ ചിത്രങ്ങൾ വൈറൽ ആകാൻ കാരണം.

“MONIS WEDDING MOVIES” എന്ന സിനിമാറ്റിക്ക് വെഡിങ് ഫോട്ടോ ഷൂട്ട് കമ്പനി ആണ് ഈ വ്യത്യസ്തവും മനോഹരവും ആയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വിപിൻ മോനി ആണ് ക്യാമറ മാൻ. ഒരുപാട് പേർ ഫോട്ടോകൾ കണ്ടിട്ട് മികച്ച അഭിപ്രായം പറയുമ്പോൾ ഈ ചിത്രങ്ങളെ വിമർശിക്കുന്നവരും കുറവല്ല.

ബ്ലൗസ് മാത്രം ഇട്ടുള്ള ഇത്തരം ചിത്രങ്ങൾ മോശം സന്ദേശം ആണ് നൽകുന്നതെന്നും വിവാഹത്തിന്റെ പവിത്രതയെ നശിപ്പിക്കുന്നു എന്നൊക്കെ അഭിപ്രായം പ്രകടിപ്പിക്കുന്നവരും ഉണ്ട്.

വിമർശനങ്ങൾ ഒരു വശത്തു കൂടി നടക്കുന്നുണ്ടെങ്കിലും അതൊന്നും കൂസാതെ ഇരിക്കുകയാണ് ദമ്പതികൾ. വിമർശകർക്ക് മറുപടി പറയാൻ ഒന്നും അവർ മെനക്കെടുന്നില്ല. വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്ന മനോഭാവം ആണവർക്ക്.

എന്തായാലും ഒരു ഇടവേളക്ക് ശേഷമാണു ഒരു വെഡിങ് ഫോട്ടോ ഷൂട്ട് ഇതു പോലെ വൈറൽ ആയി മാറുന്നത്. കണ്ടു മടുത്ത പഴഞ്ചൻ രീതികളിൽ നിന്നും വ്യത്യസ്തമായി എടുത്തത് കൊണ്ടാണ് ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാൻ കാരണം. ഇത്തരം ചിത്രങ്ങൾ എടുക്കാൻ കാണിച്ച ധൈര്യവും സമ്മതിക്കാതെ വയ്യ.

എയർ ക്രഫ്റ്റ് എഞ്ചിനീയർ ആയ അരുൺ രാജിന്റെയും അശ്വതി രാജന്റെയും വിവാഹ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇത്. കഴിഞ്ഞ മാസം ജനുവരി പതിനെട്ടിന് ആയിരുന്നു ഇരുവരുടെയും വിവാഹം.

MONIS WEDDING MOVIES’ന് വേണ്ടി വിപിൻ മോനി ആണ് ഈ വെഡിങ് ഫോട്ടോ ഷൂട്ട് ക്യാമെറയിൽ പകർത്തിയത്. MONIS WEDDING MOVIESന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വിവാഹ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

x