ഭർത്താവ് അറിയാതെ നസ്രിയയോടൊപ്പം കറങ്ങാൻ പോയി കൂട്ടുകാരി. കയ്യോടെ പൊക്കി ഭർത്താവ്!

 

ബാലതാരമായും ടിവി അവതാരിക ആയും നായികയായും ഒക്കെ മലയാളി മനസ്സിൽ ഇടം പിടിച്ച നടിയാണ് നസ്രിയ നാസിം. ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരിപാടി ആയ മഞ്ച് സ്റ്റാർ സിംഗറിലെ അവതാരിക ആയി ആയിരുന്നു നസ്രിയയുടെ മിനി സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. അതിനു ശേഷം മമ്മൂട്ടി ചിത്രമായ പളുങ്കിലേക്കു സംവിധായൻ ബ്ലെസ്സി നസ്രിയയെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നെ വളരെ പെട്ടെന്നായിരുന്നു നസ്രിയയുടെ വളർച്ച. വളരെ ചുരുക്കം കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിരയിലേക്ക് തന്നെ നസ്രിയ എത്തപ്പെട്ടു.

മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച നസ്രിയ പിന്നെ അഭിനയ രംഗത്ത് സജീവമല്ല. എങ്കിലും ആരാധകർക്ക് നസ്രിയയോടുള്ള സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല . സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട് താരം. താരം പങ്കു വെക്കുന്ന ചിത്രങ്ങൾ ഒക്കെ തന്നെ വൈറൽ ആയി മാറാറുമുണ്ട്. താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായി കറങ്ങാൻ പോയ ചിത്രങ്ങൾ ആണ് നസ്രിയ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചത്. നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്ത് മറ്റാരുമല്ല മലയാളത്തിന്റെ യുവ താരം സാക്ഷാൽ ദുൽഖർ സൽമാന്റെ ഭാര്യ അമാൽ ആണ്. ദുൽഖറിനോട് പറയാതെ ആയിരുന്നു രണ്ട് പേരും കൂടി കറങ്ങാൻ പോയത്. എന്നാൽ നസ്രിയ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഫോട്ടോയിൽ തന്റെ ഭാര്യയെ കണ്ടു ദുൽഖർ രണ്ടിനേയും പൊക്കുക ആയിരുന്നു.

ഇന്നലെ ആയിരുന്നു നസ്രിയ ചിത്രങ്ങൾ ഷെയർ ചെയ്തത്. ചിത്രങ്ങൾക്ക് താഴെ കമെന്റുമായി ദുൽഖർ സൽമാൻ എത്തുകയായിരുന്നു. “റൗഡീസ്” എന്നാണ് ദുൽഖർ നസ്രിയയുടെ ഫോട്ടോക്ക് താഴെ കമെന്റ്റ് ചെയ്തത്. ദുൽഖർ കമന്റ് ഇട്ടതിന് പിന്നാലെ തന്നെ നസ്രിയയുടെ മറുപടിയും എത്തി. നിങ്ങൾ ഇല്ലാത്തതു കൊണ്ട് ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കുക ആണെന്നും വേഗം ഇങ്ങോട്ടു വാ എന്നും ആയിരുന്നു നസ്രിയ നൽകിയ മറുപടി.

ദുൽഖറിനും ഭാര്യ അമലിനും നസ്രിയയുടെ കുടുംബവുമായി അടുത്ത ബന്ധം ആണ് ഉള്ളത്. ഇരു വീട്ടുകാരും ഇടക്കൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പോയി വരാറുണ്ട്. ഇരു വീടുകളിലെയും ആഘോഷങ്ങളിൽ നിറ സാന്നിധ്യമാണ് നസ്രിയയും ഫഹദും ദുല്ഖറും അമാലും. തന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ തിരക്കിയാണ് ദുൽഖർ സൽമാൻ , ഫഹദ് ആകട്ടെ തന്റെ വരാനിരിക്കുന്ന ചിത്രമായ മാലികിന്റെ തിരക്കിലും. അങ്ങനെ വീട്ടിൽ ഇരുന്ന ബോർ അടിച്ച രണ്ട് പേരുടെയും ഭാര്യമാർ കറങ്ങാൻ പോവുക ആയിരുന്നു.

x