22 വയസ് പ്രായവ്യത്യാസം ഉണ്ടായിട്ടും ഈ കാരണം കൊണ്ടാണ് മുകേഷിനെ വിവാഹം ചെയ്തത് , ആ രഹസ്യം വെളിപ്പെടുത്തി മേതിൽ ദേവിക

മലയാളികളുടെ പ്രിയ നടൻ മുകേഷിനെയും ഭാര്യാ മേതിൽ ദേവികയെയും അറിയാത്തവർ ഉണ്ടാവില്ല.അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരേ പോലെ തിളങ്ങുന്ന പ്രിയ നടനാണ് മുകേഷ് , ഭാര്യാ മേതിൽ ദേവിക ആവട്ടെ നൃത്തത്തിലാണ് ശ്രെധ കേന്ദ്രികരിച്ചിരിക്കുന്നത്.മികച്ചൊരു നർത്തകിയായ മേതിൽ ദേവിക പ്രിയ നടൻ മുകേഷിന്റെ ജീവിതത്തിലേക്ക് എത്തിയത് പ്രണയ വിവാഹമായിരുന്നോ എന്നാണ് ആരധകരിൽ പലരും ചോദിക്കുന്നത്.ഇരുവരും തമ്മിൽ 22 വയസ് പ്രായ വെത്യാസം ഉള്ളവർ തമ്മിൽ എങ്ങനെ വിവാഹം വരെ എത്തി എന്നുള്ള ചോദ്യങ്ങളാണ് ആരധകരിൽ നിന്നും ഉയർന്നത്.ഇരുവരുടെയും രണ്ടാം വിവാഹമാണ് , മുകേഷ് സരിതയുമായി ഒത്തുപോകാൻ സാധിക്കാതെ വന്നപ്പോൾ പിരിയുകയായിരുന്നു , അതുപോലെ തന്നെ മേതിൽ ദേവികയും ഭർത്താവുമായി സ്വരച്ചേർച്ച വന്നതോടെ പിരിയുകയായിരുന്നു.

 

പ്രിയ സുഹൃത്ത് ആയ രമേശ് പിഷാരടിയെ പോലും അറിയിക്കാതെയായിരുന്നു മുകേഷിന്റെ വിവാഹം , ഇരുവരും വിവാഹത്തിലേക്ക് എത്തിയ കഥ ഇങ്ങനെ. ഖത്തർ ഷോ കഴിഞ്ഞു തിരിച്ചവരുന്നതിനിടയിലാണ് പിഷാരടി മേതിൽ ദേവികയെ മുകേഷിന് പരിചയപ്പെടുത്തിയത്.മേതിൽ ദേവികയെ പരിചയപ്പെട്ടപ്പോൾ തന്നെ “നിങ്ങൾ വിവാഹിതയാണോ” എന്ന് ദേവികയോട് മുകേഷ് അന്ന് ചോദിച്ചിരുന്നു.മുകേഷ് തമാശക്ക് ചോദിച്ചതാണെന്നു കരുതിയത് ..വിവാഹിതയാണ് എന്ന് പറഞ്ഞ് ദേവിക തിരികെ പോവുകയും ചെയ്തു.പിന്നീട് ദേവികയെക്കുറിച്ച് മുകേഷ് അന്വഷിക്കുകയും ദേവിക വിവാഹ മോചിതയാണെന്നും തിരിച്ചറിഞ്ഞു.ശേഷം കുറച്ചു കാലങ്ങൾക്ക് ശേഷം മുകേഷ് സഹോദരിയെയും ഭർത്താവിനെയും വിവാഹം ആലോചിച്ച് ദേവികയുടെ വീട്ടിലേക്ക് അയക്കുകയായിരുന്നു.എന്നാൽ ആലോചന വന്നപ്പോൾ ഇത് ശരിയാകുമോ എന്നൊരു ആശങ്കയും പേടിയുമൊക്കെ ദേവികയ്ക്ക് ഉണ്ടായിരുന്നു.ആ സമയത്ത് നിരവധി വിവാഹ ആലോചനകൾ വരുന്നുണ്ടായിരുന്നു.ചിലർക്ക് കലയോട് താല്പര്യമില്ലായിരുന്നു.ചിലർക്ക് എന്നെ പോലും അറിയാത്ത അവസ്ഥ.അപ്പോഴാണ് മുകേഷിന്റെ ആലോചന എത്തിയതെന്നും മേതിൽ ദേവിക പറയുന്നു.

ഇരുവരും വിവാഹ മോചിതനായത് കൊണ്ട് തന്നെ അതിന്റെ ആഴവും വ്യാപ്തിയും ഇരുവർക്കും മനസിലാകും എന്ന ബോദ്യം ഉണ്ടായിരുന്നു ,വിവാഹ മോചനത്തിന്റെ വേദന തിരിച്ചറിഞ്ഞ മുകേഷ് തനിക്ക് നല്ലൊരു ഭർത്താവ് ആകുമെന്ന ഉറപ്പ് തനിക്ക് ഉണ്ടായിരുന്നു എന്നും ദേവിക പറയുന്നു , അതുകൊണ്ട് തന്നെ ദേവിക മുകേഷുമായുള്ള വിവാഹത്തിന് താൻ സമ്മതിക്കുകയായിരുന്നു എന്നും ദേവിക കൂട്ടിച്ചേർത്തു .പ്രണയ വിവാഹമാണോ എന്നുള്ള ചോദ്യത്തിന് ഇരുവരുടെയും മറുപടി ഇങ്ങനെയാണ് , പ്രണയവിവാഹവുമല്ല അറേൻജ്‌ഡ്‌ വിവാഹവുമല്ല എന്നതായിരുന്നു.ആളെ പരിചയപ്പെടുത്തിയ എന്നോട് പോലും പറയാതെയായിരുന്നു വിവാഹം നടന്നത് എന്ന് സുഹൃത്ത് കൂടിയായ രമേശ് പിഷാരടിയും തുറന്നു പറഞ്ഞിരുന്നു.ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും തിരക്കിട്ട് ആയിരുന്നു മുകേഷ് പോയത് , ഇന്നൊരു വിവാഹം ഉണ്ടെന്നും അതിനു പോയില്ലെങ്കിൽ ആ ബന്ധം തകരും എന്നൊക്കെ പറഞ്ഞാണ് പോയത്.പിറ്റേ ദിവസത്തെ പാത്രത്തിൽ കണ്ടാണ് വിവാഹകാര്യം താൻ വരെ അറിഞ്ഞതെന്നും പിഷാരടി വ്യക്തമാക്കി.സ്വന്തം വിവാഹത്തിനാണ് തിടുക്കപ്പെട്ട് മുകേഷേട്ടൻ പോയതെന്ന് അപ്പോഴാണ് മനസിലായത് എന്നും താരം കൂട്ടിച്ചേർത്തു.ഇരുവരും കലാരംഗത്ത് ഉള്ളവരായത് കൊണ്ട് തന്നെ പരസ്പരം മനസിലാക്കാനും സാധിക്കും , പ്രായമൊക്കെ വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് ദമ്പതികളായ മുകേഷും മേതിൽ ദേവികയും

x