നമ്മുടെ ലക്ഷ്മി നക്ഷത്രയും പാറുകുട്ടിയും കണ്ടുമുട്ടിയാൽ എന്തായിരിക്കും അവസ്ഥ? യൂട്യൂബിനെ ഇളക്കിമറിച്ച വീഡിയോ കാണാം

ഉപ്പും മുളകിലെ കടുകുമണിയും സ്റ്റാർ മാജിക്കിന്റെ കുന്നിമണിയും ഒരുമിച്ചു ചേർന്നാൽ എന്താകും സ്ഥിതി? എന്തായാലും മോശമാകില്ല. ഇരുവരും ചേർന്ന് പ്രേക്ഷകർക്കൊരു ഗംഭീര സദ്യ ആണ് ഒരുക്കിയിരിക്കുന്നത് . ഈ ഗംഭീര സദ്യ മനസ്സുകൊണ്ട് കഴിക്കാനുള്ള ഒരു ഒന്നൊന്നര കാഴ്ച സദ്യ ആണ്. സ്റ്റാർ മാജിക്കിലെ അവതാരകയായ ലക്ഷ്മി നക്ഷത്ര ആണ് തന്റെ യൂട്യൂബു ചാനലിലൂടെ ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ വീട്ടിലെത്തിയ അതിരസകരമായ വിശേഷങ്ങൾ പങ്കുവെച്ചത്.

മലയാളത്തിന്റെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ചാനൽ പരിപാടികളിലൂടെ കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ ലക്ഷ്മി ഗായികയും റേഡിയോ ജോക്കിയുമാണ്. ഒരുപാട് ആരാധക ഹൃദയങ്ങളെ കയ്യിലെടുത്തത് തന്റെ സ്വതസിദ്ധമായ അവതരണശൈലി കൊണ്ടാണ്. സ്റ്റാർ മാജിക്ലൂടെയാണ് ലക്ഷ്മി നക്ഷത്ര കൂടുതൽ പ്രസിദ്ധി ആർജ്ജിച്ചത്. ഇപ്പോൾ മലയാളി വീടുകളിലെ ഒരു കുടുംബാംഗത്തെ പോലെയാണ് ലക്ഷ്മി. നിഷ്കളങ്കമായ ചിരിയും മധുരതരമായ ശബ്ദവും പ്രസന്ന ഭരിതമായ അവതരണശൈലിയും കൊണ്ട് അവതരണ കലയിൽ തന്റെതായ സ്ഥാനം ലക്ഷ്മി വരച്ചിട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകരുമായി നിരന്തരം സംവദിക്കാറുണ്ട്. ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആവാറുണ്ട്. ഹേറ്റേഴ്സ് ഇല്ലാത്ത ഒരേയൊരു മലയാളി അവതാരിക കൂടിയാണ് ലക്ഷ്മി നക്ഷത്ര.നിഷ്‌കളങ്കമായ സംസാരം കൊണ്ടും അവതരണ ശൈലി കൊണ്ടും വളരെ വേഗം ആരാധകരുടെ മനസ്സുകളിൽ ഇടം നേടിയ ആളാണ് ലക്ഷ്മി നക്ഷത്ര. വർഷങ്ങൾ ആയി സ്‌ക്രീനിൽ നിറയുന്ന ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി തന്റെ ആരാധകരെ നിരാശരാക്കാതെയാണ് പ്രതികരിക്കുക.

കഴിഞ്ഞ 14 വർഷങ്ങളായി ലക്ഷ്മി നക്ഷത്ര ഈ മേഖലയിലെ നിറസാന്നിധ്യമാണ്. ലക്ഷ്മി ഒരു സകലകലാവല്ലഭ ആണ്. തൃശൂരിലെ കൂർക്കഞ്ചേരിയിൽ ഉണ്ണികൃഷ്ണന്റെയും ബിന്ദു ഉണ്ണികൃഷ്ണന്റെയും മകളായിട്ടാണ് ജനിച്ചത്. ഏഴാമത്തെ വയസ്സിൽ ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങി, അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങൾ തുടങ്ങി കേരള സ്കൂൾ കലോത്സവത്തിൽ  നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ലക്ഷ്മി. പ്രേക്ഷകരുടെ ചിന്നു കൂടിയാണ് ലക്ഷ്മി നക്ഷത്ര. ഇനി ഉപ്പും മുളകിലെ പാറുക്കുട്ടിയെ അറിയാത്തവരായി ആരും കാണില്ല. ഒരുപക്ഷേ ഇന്ന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റിയായിരിക്കും ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പാറുക്കുട്ടി.

മൂന്നര വയസ്സ് ആകുന്നതേയുള്ളൂ കക്ഷിക്ക്. നാലാം മാസം മുതൽ പാറൂ ക്യാമറയ്ക്ക് മുന്നിലെത്തി. സമൂഹമാധ്യമങ്ങളിൽ കെട്ടുകണക്കിന് ലൈക്ക്സും വീട്ടുകാർക്ക് കാശും സമ്പാദിച്ചു നൽകുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എന്നൊക്കെയാണ് പാറുക്കുട്ടിയെ ട്രോളന്മാർ വിശേഷിപ്പിക്കുന്നത്. കൊല്ലം ഓച്ചിറ ആണ് പാറുകുട്ടിയുടെ സ്വദേശം. പാറുക്കുട്ടി എന്നാണ് പൊതുവേ അറിയപ്പെടുന്നത് എങ്കിലും നമ്മുടെ പാറുക്കുട്ടി യുടെ യഥാർത്ഥ പേര് അമേയ എന്നാണ് വീട്ടിൽ ചക്കി എന്നുമാണ് ചെല്ലപ്പേര്.

അച്ഛൻ അനിൽ പച്ചക്കറി കടക്കാരനും അമ്മ ഗംഗാ ലക്ഷ്മി വീട്ടമ്മയും ആണ്. മാസത്തിൽ പകുതിയിലേറെ ഉപ്പും മുളകും വീട്ടിലെ ലൊക്കേഷനിൽ ആയതിനാൽ തന്റെ വീട് അവിടെ ആണെന്നാണ് പാറുക്കുട്ടി വിചാരിച്ചിരിക്കുന്നത്. സീരിയലിൽ പാറുക്കുട്ടി എന്ന കഥാപാത്രത്തെ ജീവിച്ചു അവതരിപ്പിക്കുന്ന കുഞ്ഞുതാരത്തിനു നിരവധി ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെ പാറുക്കുട്ടിയുടെ കുസൃതികളും വിശേഷങ്ങളും വലിയ രീതിയിൽ വാർത്ത ആകാറുമുണ്ട്. പാറു കുട്ടിയുടെ വളർച്ച പ്രേക്ഷകർക്ക് മുന്നിലൂടെ ആയിരുന്നു.

ആദ്യ പിറന്നാൾ ആഘോഷിച്ചതും ആദ്യമായി അച്ചാ എന്ന് വിളിച്ചതും എല്ലാം ആരാധകരെ സാക്ഷിയാക്കിയാണ്. ഉപ്പും മുളകും സ്ക്രിപ്റ്റ് ഇല്ലാതെ അഭിനയിക്കുന്ന താരം എന്നായിരുന്നു പാറുക്കുട്ടിയെ തന്റെ ആരാധകർ വിശേഷിപ്പിച്ചത്. പാറുക്കുട്ടിയെ കാണുന്നതിനു വേണ്ടി മാത്രം ഉപ്പും മുളകും കാണുന്നവരും ഉണ്ട്. ഇരുവരുടെയും കൂടിക്കാഴ്ച ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവരുന്നത്. പാറുക്കുട്ടിയുടെ വിശേഷങ്ങളറിയാൻ പാറു കുട്ടിയുടെ വീട്ടിൽ എത്തിയതായിരുന്നു ലക്ഷ്മി നക്ഷത്ര.

കുറുമ്പും വർത്തമാനവുമായി ഏറെനേരം പാറുക്കുട്ടിയുമായി ചെലവഴിച്ച ശേഷമാണ് ലക്ഷ്മി മടങ്ങിയത്. വീട്ടിലെത്തിയ ലക്ഷ്മിയെ പാറുക്കുട്ടി കൊഞ്ചി കൊഞ്ചി നക്ഷത്ര എന്ന പേര് മാറ്റി നടത്തറ ചേച്ചി എന്നാണ് വിളിച്ചത്. ഒരു നീല പെട്ടി നിറയെ സമ്മാനങ്ങളുമായി എത്തിയ ലക്ഷ്മി നക്ഷത്ര സ്വീകരിച്ചത് പാറുക്കുട്ടിയുടെ അമ്മയും ചേച്ചിയും കുഞ്ഞനിയനും കൂടി ചേർന്ന് ആയിരുന്നു. കുട്ടികളോടൊപ്പം ഓടിക്കളിച്ചു കൊണ്ട് കൂട്ടത്തിലെ ഏറ്റവും കുറുമ്പി യായ കുട്ടിയായി മാറുകയായിരുന്നു ലക്ഷ്മി നക്ഷത്ര.

പണ്ട് സ്റ്റാർ മാജിക്കിൽ വന്ന പാറുക്കുട്ടിയെ എടുക്കാനും ഉമ്മ വയ്ക്കാനും കൊതിച്ചിരുന്നു. എന്നാലിന്ന് പാറുക്കുട്ടിയെ സമ്മാനങ്ങൾ കാണിച്ചുകൊണ്ട് ലക്ഷ്മി നക്ഷത്ര പഞ്ചാര മുത്തത്തിനു വേണ്ടി കീഴ്പ്പെടുത്തുകയായിരുന്നു. വളരെ ആഘോഷത്തോടെ ആണ് പാറുക്കുട്ടി ഗിഫ്റ്റ് പെട്ടി പൊട്ടിച്ചത് അതിൽ നിറയെ പാവകളും കളിപ്പാട്ടങ്ങളും കണ്ട പാറുക്കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുക ആയിരുന്നു. തലതിരിച്ച് കൂളിംഗ് ഗ്ലാസ് വെച്ചു കൊണ്ടും പാട്ടുകൾ പാടി കൊണ്ടും പാറുക്കുട്ടി ലക്ഷ്മിയുടെ വരവ് ഒരു ഉത്സവം ആക്കുകയായിരുന്നു. ഒപ്പം ഇരുവരുടെയും ആക്ഷൻ ഡാൻസും പ്രേക്ഷകരുടെ മനം കവരുന്നത് ആയിരുന്നു.

ഇടക്ക് പാറുക്കുട്ടി തന്റെ കുഞ്ഞു ചേച്ചിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും രസകരമായ കാഴ്ച തന്നെയാണ്. കുഞ്ഞിപ്പാറ കുട്ടി ഇതിനിടയിൽ ലക്ഷ്മി കൊണ്ടുവന്ന കളിപ്പാട്ടത്തിലെ അൺ ബോക്സിങ് വീഡിയോയും കുറുമ്പ് കലർന്ന രീതിയിൽ ചെയ്യുന്നുണ്ട്. പാറുക്കുട്ടിയുടെ അമ്മയുമായും ലക്ഷ്മി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുമ്പോഴും പാറുക്കുട്ടിയുടെ വൺമാൻഷോ ഒന്ന് കാണേണ്ടത് തന്നെ. ലക്ഷ്മി ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം ആയി കുഞ്ഞിപ്പാറു നൽകുന്നത് തഗ് ഡയലോഗ് ആണ്. പാറുകുട്ടിയുടെയും അമ്മയുടെയും ഓച്ചിറ ഭാഷയെ ലക്ഷ്മി നക്ഷത്ര രസകരമായി കളിയാക്കുന്നുണ്ട്.

ബിജു സോപനത്തെ ആദ്യമായി അച്ഛൻ എന്ന് വിളിച്ച കഥ ലക്ഷ്മി നക്ഷത്രയും അമ്മ ഗംഗാ ലക്ഷ്മിയും അയവിറക്കുന്നുണ്ട്. ലക്ഷ്മി നക്ഷത്രക്ക് പാറുക്കുട്ടി നിർബന്ധിപ്പിച്ചു കൊണ്ട് ലിപ്സ്റ്റിക്കിട്ടു കൊടുക്കുന്ന ദൃശ്യവും കണ്ടു ചിരിയടക്കാൻ
ആരാധകർക്ക് കഴിയില്ല. പാറുക്കുട്ടിയുടെ അമ്മയുമായി ലക്ഷ്മി നക്ഷത്ര സംസാരിക്കുമ്പോഴും ഡോറിൽ തട്ടി മുട്ടി ബഹളം ഉണ്ടാക്കി കളിക്കുകയാണ് കുട്ടി കുറുമ്പി. പിന്നീട് ബീച്ചിൽ പോകാൻ വേണ്ടി പാറുകുട്ടിയെ കിടിലൻ മേക്കോവർ ചെയ്തു ഒരു ഫ്രീക്കത്തി ആക്കി ലക്ഷ്മി നക്ഷത്ര.ജിങ്കോ ലാല ഡാൻസ് ഒക്കെ കളിച്ചാണ് ഇരുവരും ബീച്ചിലേക്ക് പോകാൻ റെഡി ആയത്.

ബീച്ചിൽ എത്തിയപ്പോൾ പാറുക്കുട്ടിയെ അത്രയും സ്നേഹത്തോടെയും വാത്സല്യത്തോടെയും കരുതലോടെയാണ് ലക്ഷ്മി കൊണ്ടു നടന്നത്. വീഡിയോ അവസാനിച്ചപ്പോൾ ലക്ഷ്മി തന്നെ തന്റെ വീഡിയോയെ വിശേഷിപ്പിച്ചത് Cutest video എന്നാണ്. ഒരുപാട് വിശേഷങ്ങളും കളിചിരികളും നിറഞ്ഞു നിന്ന ഒരു കുറുമ്പ് വീഡിയോ ആയിരുന്നു ലക്ഷ്മി നക്ഷത്ര പങ്കുവെച്ചത്. മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട രണ്ടുപേർ ഒരു ഫ്രെയിമിൽ എത്തിയതിന്റെ സന്തോഷം തന്നെയാണ് വീഡിയോ വൈറൽ ആകാൻ കാരണം.

x