സൈക്കിളിൽ വോട്ട് ചെയ്യാനെത്തി തലപതി വിജയ് , കാരണം അറിഞ്ഞപ്പോൾ കയ്യടിച്ച് സോഷ്യൽ ലോകവും ആരധകരും

തമിഴ് , മലയാളി ആരാധകരുടെ ഇഷ്ട താരങ്ങളിൽ മുൻപന്തിയിൽ ഉള്ള താരമാണ് ഇളയദളപതി വിജയ് . മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും മാത്രമല്ല വ്യക്തമായ നിലപാടുകളിലൂടെയും താരം ശ്രെധ നേടാറുണ്ട് .. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ഇളയദളപതി വിജയ് ഇപ്പോൾ .. തമിഴ്നാട് തിരഞ്ഞെടുപ്പിൽ താരം വോട്ട് ചെയ്യാനെത്തിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ചയായി മാറിയിരിക്കുന്നത് .. തന്റെ വോട്ട് രേഖപ്പെടുത്താൻ സൈക്കിളിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് .. ചെന്നൈയിൽ ഉള്ള നീലാങ്കരൈ യിൽ ഉള്ള ബൂത്തിലേക്കാണ് വോട്ട് ചെയ്യാൻ താരം സൈക്കിളിൽ യാത്ര തുടങ്ങിയത് , യാത്രായിൽ താരത്തിനൊപ്പം ആരധകരും ആഘോഷമായി കൂടെ കൂടി ..

പെട്രോൾ – ഡീസൽ വിലവർധനക്കെതിരെ തന്റേതായ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് താരം സൈക്കിളിൽ വോട്ട് ചെയ്യാൻ എത്തിയത് എന്നാണ് സൂചന .. പച്ച ഷർട്ടും മാസ്കും ധരിച്ച് സൈക്കിളിൽ വോട്ട് ചെയ്യാൻ എത്തുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോ കളും ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ചയായി മാറിയിട്ടുണ്ട് .. ഏറ്റു പല നടന്മാർക്കും ചെയ്യാനും പറയാനും കഴിയാത്ത കാര്യങ്ങൾ വളരെ സൈലന്റായി ദളപതി കൈകാര്യം ചെയ്തു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റ് കൾ .. ദളപതി വിജയ് സൈക്കിളിൽ യാത്ര തുടങ്ങിയതോടെ വൻ ആരാധക കൂട്ടം തന്നെ ഒപ്പം കൂടി .. ഇതോടെ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് ലാത്തി പ്രയോഗിക്കേണ്ടി വരുകയും ചെയ്തു ..

തമിഴ് നാട്ടിലെ എൺപതിനായിരം ബൂത്തുകളിൽ രാവിലെ 7 മുതൽ വോട്ടിങ് ആരംഭിച്ചിട്ടുണ്ട് .. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ കൊറോണ നിരീക്ഷണത്തിലുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട് .. രാവിലെ തന്നെ അജിത് ശാലിനി , സൂര്യ , കാർത്തി , രജനികാന്ത് , കമൽ ഹാസൻ , അടക്കമുള്ളവർ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപെടുത്തുന്നു .. അതിനു പിന്നാലെയാണ് വോട്ട് ചെയ്യാൻ സൈക്കിളിൽ ദളപതി വിജയ് എത്തിയത് .. ഇന്ധന വില വർധനക്കെതിരെയുള്ള താരത്തിന്റെ പ്രതിഷേധമാണ് സൈക്കിളിൽ എത്തി വോട്ട് ചെയ്തത് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , എന്നാൽ ദളപതി വിജയ് ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല ..

ദളപതി 65 എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് .. നയൻ‌താര ചിത്രം കോലമാവ്‌ കോകില , ശിവകാർത്തികേയൻ ചിത്രം ഡോക്ടർ തുടങ്ങി ചിത്രങ്ങൾ സംവിദാനം ചെയ്ത നെൽസൺ ആണ് ദളപതി 65 സംവിദാനം ചെയ്യുന്നത് .. ചിത്രത്തിൽ വിജയ് ക്ക് ജോഡിയായി തെലുങ് നടി പൂജയാണ് നായിക കഥാപാത്രത്തിൽ എത്തുന്നത് .. എന്തായാലും ദളപതി വിജയ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് .. നിരവധി ആരാധകരാണ് താരത്തിന്റെ പ്രവർത്തിയെ പിന്തുണച് രംഗത്ത് വരുന്നത്.. താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x